Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്‌കൃതി സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരം സബീന എം. സാലിക്ക്

സംസ്‌കൃതി സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരം സബീന എം. സാലിക്ക്

ദോഹ: 2016 ലെ ''സംസ്‌കൃതി - സി വി ശ്രീരാമൻ സാഹിത്യ പുരസ്‌കാരം'' സബീന എം. സാലിക്ക്. 'മയിൽ ച്ചിറകുള്ള മാലാഖ അഥവാ മലക് താവൂസ്' എന്ന ചെറുകഥ ആണ് അവാർഡിന് അർഹമായത്. ആലുവ സ്വദേശിനിയായ സബീന സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഫാർമസിസ്റ്റ് ആയി പ്രവർത്തിക്കുകയാണിപ്പോൾ.

ജി. സി. സി. രാജ്യങ്ങളിൽ താമസക്കാരായ 18 വയസിനു മുകളിൽ പ്രായമുള്ള പ്രവാസിമലയാളികളുടെ മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് അവാർഡിന് പരിഗണിച്ചത്. ഖത്തർ, യു എ ഇ, സൗദി, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ എന്നീ GCC രാജ്യങ്ങളിൽ നിന്നുമായി 60 കഥകളാണ് മത്സരത്തിനുണ്ടായിരുന്നു്.

പ്രശസ്ത എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷയുമായ ഡോ. ഖദീജ മുംതാസ്, ചലച്ചിത്രകാരനും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ വി. കെ. ശ്രീരാമൻ, പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക് അഹമദ്, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കെ. എ. മോഹൻദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്.

അരലക്ഷം രൂപയും പ്രശസ്തിഫലകവുമാണ് പുരസ്‌കാരം. 17 ന് വ്യാഴാഴ്‌ച്ച വൈകീട്ട് 7 മണിക്ക് ഇന്ത്യൻ കൾച്ചറൽ സെന്ററിൽ വച്ച് നടക്കുന്ന അവാർഡ് സമർപ്പണ പരിപാടിയിൽ വച്ച് ജൂറി അധ്യക്ഷ ഡോ. ഖദീജ മുംതാസ് അവാർഡ് ദാനം നിർവഹിക്കും.

പത്രസമ്മേളനത്തിൽ പുരസ്‌കാര സമിതി കൺവീനർ ഇ എം സുധീർ, സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ, ജനറൽ സിക്രട്ടറി കെ കെ ശങ്കരൻ, വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി, സിക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, മുൻ ജനറൽ സിക്രട്ടറിമാരായ സമീർ സിദ്ദിഖ്, പി എൻ ബാബുരാജൻ തുടങ്ങിയവർ പങ്കെടുത്തു.


സബീന എം. സാലി

ഏറണാകുളം വൈറ്റില ബിനൂജ മൻസിലിൽ മുഹമ്മദ് കുഞ്ഞിന്റെയും സുബൈദ ബീവിയുടെയും മകൾ. ഏറണാകുളം മഹാരാജാസ് കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദവും, കരുനാഗപ്പിള്ളി ഐഷ മജീദ് കോളേജിൽ നിന്ന് ഡി ഫാമും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ഫാർമസിസ്റ്റ് ആയി പ്രവർത്തിക്കുന്നു.

ബാഗ്ദാദിലെ പനിനീർപ്പൂക്കൾ, വാക്കിനുള്ളിലെ ദൈവം എന്നീ കവിതാ സമാഹാരങ്ങളും കന്യാവിനോദം എന്ന കഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹ്യ കലാവേദി, സൗഹൃദം.കോം, നവോദയ തുടങ്ങിയ കവിതാ പുരസ്‌ക്കാരങ്ങളും, റിയ - നെസ്റ്റോ കഥാ പുരസ്‌ക്കാരവും, ടി. വി. കൊച്ചുബാവ പുരസ്‌കാരവും, മികച്ച ലേഖനങ്ങൾക്കുള്ള ജനശ്രീ, കെ. എം. സി. സി., ഫ്രണ്ട്‌സ് ക്രിയേഷൻസ്, കേളി അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2016 ലെ പ്രവാസി ബുക്ക് ട്രസ്റ്റ് അവാർഡ് കന്യാവിനോദത്തിനു ലഭിക്കുകയുണ്ടായി.

ഭർത്താവ് മുഹമ്മദ് സാലി സൗദി ടെലികോമിൽ ജോലി നോക്കുന്നു. മകൻ ബിലാൽ, മകൾ ആസിയ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP