Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തറിലെ സ്വകാര്യ സ്‌കൂൾക്ക് നിയന്ത്രണം വരുന്നു; നിയമത്തിൽ അമീർ ഒപ്പുവച്ചു; അമിത ഫീസ് ഈടാക്കുന്നതും ലൈൻസില്ലാതെ സ്‌കൂൾ നടത്തുന്നതും ശിക്ഷാർഹം; നിയമ ലംഘകർക്ക് തടവും പിഴയും

ഖത്തറിലെ സ്വകാര്യ സ്‌കൂൾക്ക് നിയന്ത്രണം വരുന്നു; നിയമത്തിൽ അമീർ ഒപ്പുവച്ചു; അമിത ഫീസ് ഈടാക്കുന്നതും ലൈൻസില്ലാതെ സ്‌കൂൾ നടത്തുന്നതും ശിക്ഷാർഹം; നിയമ ലംഘകർക്ക് തടവും പിഴയും

ദോഹ: ഖത്തറിൽ സ്വകാര്യ സ്‌കൂളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമത്തിൽ അമീർ ഒപ്പുവച്ചു. സ്‌കൂളുകൾ അമിതഫീസ് ഈടാക്കുക ലൈസൻസില്ലാതെ സ്‌കൂൾ പ്രവർത്തിക്കുക എന്നിവ അടക്കമുള്ള നിയമലംഘനങ്ങൾ ഒഴിവാക്കുന്നതാണ് കരട് നിയമം.

2015 ലെ 23ാം നമ്പർ നിയമത്തിലാണ് ഞായറാഴ്ച അമീർ ഒപ്പിട്ടത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പുതിയ നിയമം പ്രാബല്യത്തിൽ വരും. സ്വകാര്യ സ്‌കൂളുകളുടെ കാര്യത്തിൽ വിദ്യാഭ്യാസ ഉന്നതാധികാര സമിതിക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതാണ് പുതിയ നിയമം. ലൈസൻസില്ലാതെ സ്‌കൂൾ നടത്തുന്നവർക്ക് രണ്ട് വർഷം വരെ തടവും 100,000 ഖത്തറി റിയാൽ പിഴയും നേരിടേണ്ടിവരും.

നിയമംഘനം കണ്ടെത്തിയാൽ സ്‌കൂളിന് സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ മുഴുവനായോ ഭാഗികമായോ നിർത്തലാക്കും. നിയമം പ്രാബല്യത്തിൽ വന്നാൽ ഒരു വർഷത്തിനുള്ളിൽ സ്വകാര്യസ്‌കൂളുകൾ മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിച്ചിരിക്കണം. ഈ കാലാവധി ഒരു വർഷം കൂടി നീട്ടി നൽകാൻ വിദ്യാഭ്യാസമന്ത്രിക്ക് അധികാരമുണ്ടായിരിക്കും.

ഉന്നത നിലവാരമുള്ള വിദ്യാലയങ്ങൾ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന നിർദ്ദേശങ്ങൾ പുതിയ നിയമത്തിൽ ഉണ്ട്. സ്‌കൂളുകളുടെ ലൈസൻസ്, നിയന്ത്രണം, പാഠ്യപദ്ധതി, അച്ചടക്കനടപടി എന്നിവയെക്കുറിച്ച് നിയമം വിശദീകരിക്കുന്നു. ചട്ടങ്ങൾ ലംഘിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എതിരെ കടുത്ത നടപടി കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമം ലംഘിക്കുന്ന സ്‌കൂളുകൾ അറുപത് ദിവസം വരെ പൂട്ടിയിടാനും കോടതി ഉത്തരവിന്റെ സഹായത്തോടെ അവയുടെ ശീർഷ ഫലകങ്ങൾ നീക്കാനും നേരത്തെ ശൂറാ കൗൺസിൽ ശുപാർശ ചെയ്തിരുന്നു. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചെടുത്ത മുഴുവൻ ഫീസും തിരിച്ച് കൊടുക്കുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നു. പരാതികൾ പരിശോധിക്കുന്നതിനും നടപടികളെടുക്കുന്നതിനുമുള്ള ഉത്തരവാദിത്വം ഉന്നത വിദ്യാഭ്യാസ സമിതിക്കായിരിക്കും.

കൗൺസിലിന്റെ അനുവാദമില്ലാതെ സ്‌കൂളുകൾ സംഭാവനകൾ സ്വീകരിക്കാൻ പാടില്ല. വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന ഫീസും മറ്റ് ചാർജുകളും ്അടങ്ങിയ ലിസ്റ്റ് സ്‌കൂൾ അധികൃതർ എസ്ഇസിയിൽ സമർപ്പിക്കണം. അവർ അംഗീകരിച്ചാലേ ഇവ വാങ്ങാനാകൂ. ഭാഷ, കമ്പ്യൂട്ടർ, സെക്രട്ടേറിയൽ, അക്കൗണ്ടിങ്, ഭരണനിർവഹണം, വ്യാപാരം തുടങ്ങിയ മേഖലകളിലെ സേവനങ്ങളും പരിശീലനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP