1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
22
Thursday

ആമിർഖാന്റെ പി കെയ്‌ക്കെതിരെ യോഗാചാര്യൻ രവിശങ്കർ ഒന്നും പറഞ്ഞിട്ടില്ല; സ്വാമിജി പറഞ്ഞത് ബോളിവുഡിനെ പറ്റി; രണ്ട് വർഷം മുമ്പ് നടത്തിയ പ്രസംഗം തെറ്റായ സമയത്ത് പ്രചരിപ്പിച്ചെന്നും ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ

January 05, 2015 | 07:18 PM | Permalink



സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവാദം കത്തികയറുന്നതിനെ ആമിർ ഖാൻ നായകനായ സിനിമ പികെ കോടികൾ കൊയ്യുകയാണ്. ഇതിനിടെയാണ് ആമിർ ചിത്രത്തിന്റെ പേര് പറയാതെ ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ വിമർശനം ഉന്നയിച്ചെന്ന വിധത്തിലുള്ള വാർത്തകളും പുറത്തു വന്നത്. എന്നാൽ പികെയ്‌ക്കെതിരെ രവിശങ്കർ രംഗത്തെത്തിയെന്ന വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്ന് ആർട്ട് ഓഫ് ലിവിങ് പ്രവർത്തകർ വ്യക്തമാക്കി. ശ്രീ ശ്രീ രവിശങ്കർ അനുയായികളുമായി നടത്തുന്ന ദൈനംദിന ആശയ വിനിമയത്തിനിടെ നടത്തിയ പ്രസംഗം പികെയ്‌ക്കെതിരായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടിവായിക്കപ്പെടുകയായിരുന്നു. പികെ റിലീസ് ചെയ്യുന്നത് ഒരു വർഷം മുമ്പ് ബോളിവുഡിലെ തെറ്റായ പ്രവണതകളെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്. ഇത് പികെക്കെതിരെന്ന് വിധത്തിൽ വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ ഡയറക്ടർ കൂടിയായി സ്വാമി സദ്യോജാത വ്യക്തമാക്കി.

2013 ജനുവരി ഒന്നിന് ബോളിവുഡിലെ തെറ്റായ പ്രവണതയെ കുറിച്ച് രവിശങ്കർ അനുയായികളോടെയാണ് പറയുകയുണ്ടായി. ഈ വീഡിയോ പികെക്കെതിരെന്ന വിധത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും പ്രചരിക്കപ്പെടുകയായിരുന്നു. യുട്യൂബിൽ രണ്ട് വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയാണ് ആരോ പികെയെ കുറിച്ചുള്ള അഭിപ്രായമെന്ന വിധത്തിൽ അപ്‌ലോഡ് ചെയ്തത്. ഇതോടെയാണ് ഇതു സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായതും വാർത്തയായതും.

സാംസ്‌കാരിക മൂല്യങ്ങൾക്കെതിരെ ആസൂത്രിതമായ ആക്രമണത്തിനാണ് ശ്രമമുണ്ടെന്നായിരുന്നു ഈ വീഡിയോയിൽ രവിശങ്കർ വിമർശിച്ചിക്കുന്നത്. അന്ന് ആശ്രമത്തിലെ പ്രതിദിന സംവാദത്തിന് ഇടെ ആത്മീയതയിൽ വിഗ്രഹാരാധനയുടെ പ്രസക്തിയെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടിയായാണ് രവിശങ്കർ ഗുരുജി ഇങ്ങനെ പറഞ്ഞത്. ഒരു ബോളിവിഡ് സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അന്ന് രവിശങ്കർ മറുപടി പറഞ്ഞത്.

ചോദ്യത്തോട് ശ്രീ ശ്രീ രവിശങ്കർ ഇങ്ങനെയായിരുന്നു പ്രതികരിച്ചത്: ക്ഷേത്രങ്ങൾ ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്ന് പറയുന്ന സിനിമകൾ എന്താണ് ചെയ്യുന്നത്. അഭിനേതാക്കളെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച് നൂറ് കോടിയിലേറെ രൂപയുമായി പോകുകയാണെന്നും വിഗ്രഹങ്ങളും ക്ഷേത്രങ്ങളും ചിത്രങ്ങളും സംഗീതവും ഈ മേഖലകളോടുള്ള ആരാധനയും ഇല്ലാതായാൽ ലോകം എത്ര വൃത്തികെട്ട ഇടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2500 വർഷം പഴക്കമുള്ള ബുദ്ധപ്രതിമ തകർത്തപ്പോൾ അഫ്ഗാനിസ്ഥാൻ സാംസ്‌കാരികത്തകർച്ചയുടെ മരുഭൂമിയായി മാറി. മതങ്ങളിൽ നിന്നും സംസ്‌കാരത്തിൽ നിന്നും യുവതലമുറ വഴിപിരിഞ്ഞാൽ അവർ മദ്യലോബിയുടെ കൈയിലെത്തുമെന്നും രവിശങ്കർ അന്ന് അനുയായികളോടായി പറഞ്ഞിരുന്നു. ഇത്തരം തിന്മ നിറഞ്ഞ പ്രവർത്തനങ്ങളെ മായ്ക്കാൻ ആർട്ട് ഓഫ് ലിവിംഗിന് സാധിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

എന്നാൽ രണ്ട് വർഷം മുമ്പ് പറഞ്ഞ കാര്യങ്ങൾ തന്നെ 2014 ഡിസംബർ 26 വീണ്ടും യുട്യൂബിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെയാണ് അത് പികെയെക്കുറിച്ചാണെന്ന വിധത്തിൽ വ്യാഖ്യാനിച്ചതും മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ അത് പ്രസിദ്ധീകരിച്ചതും. അതേസമയം രവിശങ്കർ പികെ കണ്ടിട്ടുപോലുമില്ലെന്നാണ് സ്വാമി സദ്യോജാത പറഞ്ഞത്. കാണാത്ത കാര്യത്തെ കുറിച്ച് അദ്ദേഹം അഭിപ്രായം പറയില്ലെന്നും സ്വാമി സദ്യോജാത മറുനാടൻ മലയാളിയോടു വ്യക്തമാക്കി. ഇതുസംബന്ധിച്ച് തെറ്റായ വാർത്ത നൽകാനിടയായതിൽ മറുനാടൻ മലയാളി നിർവ്യാജം ഖേദിക്കുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
ആത്മഹത്യയ്ക്ക് കാരണം കൈക്കൂലി തന്നെ; വില്ലേജ് അസിസ്റ്റന്റിന് പിന്നാലെ വില്ലേജ് ഓഫീസറെയും സസ്പെൻഡ് ചെയ്ത് സർക്കാർ; മരിച്ച ജോയിയുടെ ഭൂമിയുടെ കരം ഇന്ന് തന്നെ വാങ്ങാനും തീരുമാനം; മകൾക്ക് സർക്കാർ ജോലി നൽകാനും കളക്ടറുടെ ശുപാർശ; വില്ലേജ് ഓഫീസിലെ കർഷകന്റെ ആത്മഹത്യയിൽ ഭരണകൂടത്തിന്റെ കണ്ണ് തുറന്നു; ഉദ്യോഗസ്ഥ അഴിമതി ചർച്ചയാക്കി ജോയിയുടെ മരണം
മൂന്ന് പെൺകുഞ്ഞുങ്ങളുമായി ഇനി ഞാൻ എന്തു ചെയ്യും എല്ലാം നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് എന്തു സംഭവിക്കാൻ ഒന്നര വർഷമായി കരം അടയ്ക്കാൻ കയറി ഇറങ്ങി നടന്ന് മടുത്ത് വില്ലേജ് ഓഫീസിന് മുമ്പിൽ തുങ്ങി മരിച്ച ജോയിയുടെ ഭാര്യ ചോദിക്കുന്നു മൃതദേഹം എടുക്കാൻ സമ്മതിക്കാതെ നാട്ടുകാർ; സംയമന ശ്രമവുമായി കളക്ടർ
ജന്മനാ ഓട്ടിസവുമായി പിറന്ന മകനെ പൊന്നു പോലെ നോക്കി; രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുത്തതും പുത്രനെ നോക്കാൻ തന്നെ; പാർട്ടിയും അണികളും നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ പൊതുപ്രവർത്തകനായി; പൊന്നോമനയുടെ വിയോഗം ഉൾക്കൊള്ളനാകാതെ ബി സത്യൻ; എംഎൽഎയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ സുഹൃത്തുക്കൾ
ആൺസുഹൃത്തിനെ മർദ്ദിച്ച് വിരട്ടിയോടിക്കും; പെൺകുട്ടിയെ മലമുകളിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് കാമകേളി; എതിർത്താൽ കരണത്തടിയും പീഡനവും; എല്ലാം കഴിഞ്ഞാൽ ഭക്ഷണവും വണ്ടിക്കൂലിയും; ഭൂതത്താൻകെട്ടിലെ ചതിക്കുഴിയിൽ വീഴുന്നതിൽ ഏറെയും കാമുകീകാമുകന്മാർ; എല്ലാം അറിഞ്ഞിട്ടും കണ്ണും കാതും തുറക്കാതെ പൊലീസും വനംവകുപ്പും
വാടക കൊടുക്കാൻ പോലും എന്റെ കൈയിൽ പണമില്ല; എന്റെ ഭർത്താവിനെ എങ്ങനെ രക്ഷപ്പെടുത്തണമെന്ന് എനിക്കൊരു പിടിയുമില്ല; 21 മാസം മുമ്പ് പൊലീസ് കൊണ്ടു പോയപ്പോൾ മുതൽ തുടരുന്ന കാത്തിരിപ്പ്; ഒരു ബിസിനസ്സിലും ഇന്നേവരെ ഇടപെട്ടിട്ടില്ലാത്ത ഞാനും ഏത് നിമിഷവും ജയിലിലാകും; രണ്ട് കൊല്ലം കൊണ്ട് എല്ലാം നശിച്ച് ആകെ തളർന്നു പോയ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ മനസ്സ് തുറക്കുന്നു
മാതൃഭൂമി കാർട്ടൂണിൽ മുന്തി നിൽക്കുന്നത് കുമ്മനത്തിന്റെ കറുത്ത നിറം; ട്രോളുകളിൽ സൂപ്പർ കറുത്ത നായർ പ്രയോഗം; ഡെക്കാൺ ക്രോണിക്കൾ എഡിറ്റർ കളിയാക്കാൻ ഉപയോഗിച്ചത് നായയോട് ഉപമിച്ച്; പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്ത കുമ്മനത്തെ പുരോഗമനം നടിക്കുന്നവർ പോലും അധിക്ഷേപിക്കുന്നത് വംശീയ വിദ്വേഷത്തോടെ
മോദിയെ കൊല്ലാൻ കൊച്ചിയിൽ തീവ്രവാദികളെത്തി? യാത്രാവഴിയിലെ സംഘർഷം ഭീകരാക്രമണത്തിന്റെ ഭാഗമെന്ന് സംശയിച്ച് പൊലീസ്; മെട്രോ ഉദ്ഘാടനത്തിലെ ടെറർ മോഡ്യൂൾ വെളിപ്പെടുത്തി ഡിജിപി; യതീഷ് ചന്ദ്രയ്ക്ക് സമരക്കാരെ കർശനമായി നേരിട്ടത് പ്രധാനമന്ത്രിയെ രക്ഷിക്കാൻ; ഡിസിപിയുടേത് കർത്തവ്യ നിർവ്വഹണമെന്ന് തുറന്ന് പറഞ്ഞ് സെൻകുമാർ
ഇന്റർവ്യൂവിനിടെ 'ഇൻഷാ അള്ളാ' എന്ന് പറഞ്ഞതോടെ നോട്ടപ്പുള്ളിയായി; ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലിം യുവാവിനെ വിവാഹം ചെയ്യാനും നിർബന്ധിപ്പിച്ചത് നൗഫൽ കുരുക്കൾ; അച്ഛനും അമ്മയും കാഫിറുകളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; കേസായപ്പോൾ എങ്ങനെ പൊലീസിനോട് സംസാരിക്കണമെന്ന് പോലും പോപ്പുലർ ഫ്രണ്ടുകാർ പഠിപ്പിച്ചു; ആയിഷയായ മാറിയ കഥ പറഞ്ഞ് ആതിര
നോട്ട് പിൻവലിക്കൽ ചരിത്രപരമായ മണ്ടത്തരമെന്ന മന്മോഹൻ സിംഗിന്റെ വാക്കുകൾ അച്ചട്ടായി! ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ നിന്നും 6.1 ശതമാനമായി ഇടിഞ്ഞു; മോദി നഷ്ടമാക്കിയത് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ബഹുമതി; സാമ്പത്തികവിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രിയുടെ വാക്കിന്റെ വില തിരിച്ചറിഞ്ഞ് രാജ്യം
കനത്ത പൊലീസ് സുരക്ഷയിൽ റംസാൻ നോമ്പുനോറ്റ് ഒറ്റയ്ക്ക് കഴിയും; പകൽ മുഴുവൻ മുറിയടച്ച് പ്രാർത്ഥന മാത്രം; ഇസ്‌ളാം മതം സ്വീകരിക്കാതെ മാതാപിതാക്കളോടും സംസാരിക്കില്ലെന്ന് വാശി; സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതും തടഞ്ഞു; പുറത്ത് ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അനേകം പൊലീസുകാരുടെ തോക്കേന്തിയ കടുത്ത കാവൽ; മാതാപിതാക്കൾക്ക് ഒപ്പം പോയ ഹാദിയയെ തേടി മറുനാടൻ ലേഖകൻ പോയപ്പോൾ
ഷാപ്പു പൊന്നമ്മ ഊരിക്കൊടുത്ത വളയുമായി അലഞ്ഞുനടന്ന് അമേരിക്കയിൽ എത്തി കോടീശ്വരനായ വരുൺ ചന്ദ്രൻ കൈരളി ചാനലിന്റെ അവാർഡ് വാങ്ങി നടത്തിയ പ്രസംഗം പച്ചക്കള്ളമോ? കടം കയറി നാടുവിട്ടെന്നു മകൻ പറഞ്ഞ അമ്മ സൗദിയിൽ ഗദ്ദാമയായി പണിയെടുക്കുന്നു; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി മുകേഷിനെയും ജോൺ ബ്രിട്ടാസിനെയുമൊക്കെ വരുൺ പച്ചയ്ക്കു പറ്റിച്ചോ? മാതൃദുഃഖത്തിന്റെ നൊമ്പരപ്പെടുത്തുന്ന റിപ്പോർട്ട് മറുനാടൻ പുറത്തുവിടുന്നു
രണ്ടാമൂഴത്തിന്റെ പിന്നാലെയായപ്പോൾ ഷെട്ടി കൈവിട്ടു; ആദായ നികുതി കുരുക്കിലായപ്പോൾ ഗോകുലത്തിനും മൗനം; ജയിലിനുള്ളിൽ തളർന്ന് അവശനായി മലയാളിയുടെ പ്രിയ വ്യവസായി; രോഗങ്ങളും എഴുപത്തിയഞ്ചുകാരനെ വലയ്ക്കുന്നു; അറ്റ്‌ലസ് രാമചന്ദ്രനായി ചെറുവിരൽ അനക്കാതെ സർക്കാരുകളും; പ്രവാസികളുടെ പ്രാർത്ഥന വെറുതെയാകുമോ?