Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറന്മുള വള്ളസദ്യയ്ക്ക് ഈ മാസം 30ന് തുടക്കമാകും; ഗുണനിലവാരം മെച്ചപ്പെടുത്താൻ പ്രത്യേക സംവിധാനം

ആറന്മുള വള്ളസദ്യയ്ക്ക് ഈ മാസം 30ന് തുടക്കമാകും;  ഗുണനിലവാരം മെച്ചപ്പെടുത്താൻ പ്രത്യേക സംവിധാനം

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്ക്കു മുന്നോടിയായി ആഗസ്റ്റ് 30ന് മേൽശാന്തി അടുപ്പിലേക്ക് തീപകരും. രാവിലെ 9.45നും 10നും മധ്യേയുള്ള ശുഭമുഹൂർത്തത്തിലാണ് അഗ്നിപകരുന്നത്. ഇതോടെ രണ്ട്മാസക്കാലം നീണ്ടുനിൽക്കുന്ന ആറന്മുള ഉത്സവത്തിന് തുടക്കം കുറിക്കും. സദ്യയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇക്കുറി പള്ളിയോട സേവാസംഘം പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നു പ്രസിഡന്റ് കെ. ശങ്കരനാരായണപിള്ളയും സെക്രട്ടറി രതീഷ് ആർ. മോഹനും പറഞ്ഞു. ഗുണനിലവാരം, നടത്തിപ്പ് എന്നിവ സംബന്ധിച്ച് പരാതിയോ നിർദേശമോ ഉള്ളവർക്ക് അതു നൽകുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.


ഈ വർഷത്തെ വഴിപാട് വള്ളസദ്യകളുടെ ഉദ്ഘാടനം 31നു 11ന് എൻഎസ്എസ് കരയോഗം രജിസ്റ്റ്രാർ കെ. എൻ. വിശ്വനാഥൻപിള്ള നിർവഹിക്കും. ആദ്യദിനത്തിൽ 16 പള്ളിയോടങ്ങൾ പങ്കെടുക്കും. വടക്കേനട, ദേവിനട എന്നീ ഭാഗങ്ങളിൽകൂടി ഇത്തവണ പള്ളിയോടക്കരക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം. സദ്യയിൽ പങ്കെടുക്കുന്ന ആളുകൾക്ക് കൂപ്പൺ നിർബന്ധമാണ്. വഴിപാടുകാരൻ ക്ഷണിക്കുന്നവർക്ക് മാത്രമാണ് കൂപ്പൺ നൽകുന്നത്. അഞ്ചു ലക്ഷത്തിലധികം ആളുകൾ ഇക്കാലയളവിൽ ക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP