Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൾഫ് രാജ്യങ്ങളിൽ റമദാൻ ഇന്ന്; ഒമാനിൽ നാളെ: ആഘോഷത്തിനൊരുങ്ങി പ്രവാസിമലയാളികൾ

ഗൾഫ് രാജ്യങ്ങളിൽ റമദാൻ ഇന്ന്; ഒമാനിൽ നാളെ: ആഘോഷത്തിനൊരുങ്ങി പ്രവാസിമലയാളികൾ

ദോഹ: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിലെ വിശ്വാസികൾ ഇന്ന് (തിങ്കളാഴ്ച) ഈദുൽ ഫിത്വർ ആഘോഷിക്കും. ഒമാനിൽ ചൊവ്വാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് ഒമാൻ മതകാര്യ വകുപ്പ് അറിയിച്ചു. കേരളത്തിലും മാസപിറ കാണാത്തതിനാൽ ചൊവ്വാഴ്ച്ചയാണ് പെരുന്നാൾ. ഒരു മാസക്കാലത്തെ വ്രതശുദ്ധിയിലൂടെ നേടിയെടുത്ത ആത്മീയ ഉണർവിനൊടുവിൽ ഈദുൽ ഫിത്തർ ഒരിക്കൽ കൂടി എത്തുമ്പോൾ അതിനെ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികൾ. പുത്തനുടുപ്പുകൾ വാങ്ങാനും സാധനങ്ങൾ വാങ്ങാനുമെല്ലാം വൻ തിരക്കാണ് ഓരോ കടകളിലും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP