Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ ആഗസ്റ്റ് 11ന്; പുത്തരിനിവേദ്യം 15ന് നടക്കും

ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ ആഗസ്റ്റ് 11ന്; പുത്തരിനിവേദ്യം 15ന് നടക്കും

ഗുരുവായൂർ ക്ഷേത്രത്തിൽ ഈ വർഷത്തെ ഇല്ലംനിറ ആഗസ്റ്റ് 11ന് രാവിലെ നടക്കും. പുതുതായി കൊയ്‌തെടുക്കുന്ന കതിർകറ്റകൾ അഴീക്കൽ മനയം കുടുംബക്കാർ ക്ഷേത്ര മതിൽക്കെട്ടിനു പുറത്തെത്തിക്കുമ്പോൾ മേൽശാന്തിയുടെ നേതൃത്വത്തിൽ ശംഖനാദവും ചെണ്ടയുമായി അമ്പലം പ്രദക്ഷിണം ചെയ്ത് നമസ്‌കാരമണ്ഡപത്തിൽ വെയ്ക്കുന്നു. മേൽശാന്തി പൂജിച്ചശേഷം നെൽക്കതിരുകൾ ശ്രീകോവിലുകളിലും തിടപ്പള്ളിയിലും വച്ചശേഷം ബാക്കി ഭക്തർക്ക് വിതരണം ചെയ്യും.


നെൽക്കതിരുകൾ ക്ഷേത്രത്തിലെക്കെത്തിച്ച് ലക്ഷ്മീപൂജ നടത്തി ഭഗവാന് സമർപ്പിക്കുന്ന ചടങ്ങാണ് ഇല്ലംനിറ. പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനായിട്ടാണ് നിറപുത്തരി ആഘോഷങ്ങൾ നടത്തുന്നത്. ആഗസ്റ്റ് ഒന്നിനാണ് ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നിറപുത്തരി ആഘോഷിക്കുന്നത്. ഇല്ലംനിറയ്ക്ക് ശേഷം തൃപ്പുത്തരിയും നടക്കും. പുതിയ നെല്ലിന്റെ അരികൊണ്ട് നിവേദ്യവും ഇടിച്ചിപിഴിഞ്ഞ പായസവും തയ്യാറാക്കി കണ്ണന് നിവേദിക്കുന്ന ചടങ്ങാണ് തൃപ്പുത്തരി. 15-ാം തീയതിയാണ് തൃപ്പുത്തരി നടക്കുക.

പ്രധാന ചടങ്ങായ അരിയളവ് രാവിലെ 6.30ന് നടക്കും. പുത്തരി നിവേദ്യം, പുത്തരിപായസം എന്നിവയ്‌ക്കൊപ്പം ഉപ്പുമാങ്ങയും പത്തിലക്കറിയും ഭഗവാനു സമർപ്പിക്കുന്നതും തൃപ്പുത്തരി ദിവസത്തെ പ്രത്യേകതയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP