1 usd = 71.76 inr 1 gbp = 95.09 inr 1 eur = 84.43 inr 1 aed = 19.53 inr 1 sar = 19.13 inr 1 kwd = 236.97 inr

Sep / 2018
20
Thursday

ദൈവത്തിലേക്ക് തിരികെ പോകുന്നവൻ: നാലുപറയിലച്ചന്റെ പെസഹാ സന്ദേശം...

March 29, 2018 | 09:59 AM IST | Permalinkദൈവത്തിലേക്ക് തിരികെ പോകുന്നവൻ: നാലുപറയിലച്ചന്റെ പെസഹാ സന്ദേശം...

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്ന് പെസഹാ വ്യാഴാഴ്ചയാണ്. ഈശോയുടെ കുരിശുമരണത്തിന്റെ തലേന്നാൾ. മരണത്തിന്റെ തലേദിവസത്തെ ഈശോയുടെ ഹൃദയഭാവം യോഹന്നാനാണ് നന്നായി വെളിപ്പെടുത്തുന്നത്. ''താൻ ദൈവത്തിൽ നിന്ന് വരുകയും ദൈവത്തിങ്കലേക്ക് പോവുകയും ചെയ്യുന്നുവെന്ന് ഈശോ അറിഞ്ഞു'' (യോഹ 13:3).   അത് വലിയൊരു തിരിച്ചറി​വായിരുന്നു. പോരാ, ഈശോയുടെ ആത്മബോധം തന്നെ അതായിരുന്നു - ദൈവത്തിൽ നിന്നാണ് വരുന്നത്, ദൈവത്തിങ്കലേക്കാണ് തിരികെ പോകുന്നത്. അതായത് താൻ ദൈവത്തിന്റെ ഭാഗമാണെന്ന ആത്മബോധമായിരുന്നു ഈശോയ്ക്കുണ്ടായിരുന്നത്. അതിനെയാണ് ദൈവപുത്രനെന്ന് സുവിശേഷകർ പേരിട്ടു വിളിച്ചത്. ദൈവത്തെ 'പിതാവേ' എന്ന് ഈശോ അഭിസംബോധന ചെയ്യുന്നതിന്റെ പിമ്പിലുള്ള ഹൃദയാനുഭവും ഇതു തന്നെയായിരുന്നു.   ഇത്തരമൊരു ആത്മബോധത്തിൽ നിന്നുകൊണ്ടാണ് ഈശോ തന്റെ മരണത്തെ സമീപിക്കുന്നത്. അതിനാൽതന്നെയാണ് മരണത്തിന് തൊട്ടുമുമ്പ് കാലുകഴുകി ശിഷ്യരുടെ പരിചാരകനാകാനും (ലൂക്കാ 22:27) സ്വന്തം  ശരീരവും രക്തവും പങ്കു വച്ചു കൊടുക്കാനും അവനു കഴിഞ്ഞത് (മത്താ 26:26 - 28).   ഞാൻ യഥാർത്ഥത്തിൽ ആരാണ്? ഈ ആത്മബോധത്തിലേക്ക് ഉണരാനാണ് ഈശോ നമ്മളോട് ഇന്ന് ആവശ്യപ്പെടുന്നത്. ദൈവത്തെ, പിതാവേ എന്ന് വളിക്കാൻ നമ്മളെ പഠിപ്പിച്ചതിലൂടെ, നമ്മളും ദൈവത്തിന്റെ മക്കാളാണെന്ന ആത്മബോധത്തിലേക്ക് വളരാനാണ് ഈശോ ആവശ്യപ്പെടുന്നത്. അതായത് ദൈവമാകുന്ന ജീവന്റെ ഒരു സ്ഫുലിംഗമാണ് ഞാനുമെന്ന തിരിച്ചറിവാണിത്‌. യഥാർത്ഥത്തിൽ ഞാൻ ആരാണ്? പലപ്പോഴും എന്റെ ശരീരമായിട്ടാണ് ഞാൻ എന്നെത്തന്നെ താദാൽമ്യപ്പെടുത്തുന്നത്. അല്ലെങ്കിൽ എന്റെ മനസ്സുമായി. അതുമല്ലെങ്കിൽ സമൂഹത്തിലെ എന്റെ സ്ഥാനമാനങ്ങളുമായി. "ഞാൻ ജേക്കബ് നാലുപറായിലാണ്, ഞാൻ കത്തോലിക്കാ പുരോഹിതനാണ്, ദൈവശാസ്ത്ര അദ്ധ്യാപകനാണ്"- ഞാൻ ആരാണന്ന ചോദ്യത്തിന് ഇതൊക്കെയായിരിക്കും എന്റെ ഉത്തങ്ങൾ.   എന്നാൽ മരണം മുമ്പിൽ വന്നു നിൽക്കുമ്പോൾ, ഞാൻ ആരാണ് എന്ന ചോദ്യം ചോദിച്ചാൽ മുൻപു പറഞ്ഞ ഉത്തരങ്ങളൊക്കെ അപര്യാപ്തങ്ങളായിരിക്കും. കാരണം, അൽപ്പസമയത്തിനുള്ളിൽ സംഭവിക്കുന്ന മരണത്തിനു ശേഷം എന്റെ ശരീരം മണ്ണോടു ചേരും. അങ്ങനെ ഞാൻ എന്റെ ശരീരം അല്ലാതായിത്തീരും.    എന്റെ മനോ വ്യാപാരങ്ങളുടെ ഉറവിടമായ തലച്ചോറും മണ്ണിൽ ചേരും. അങ്ങനെ ഞാൻ എന്റെ മനസ്സല്ലാതായിത്തീരും. സമൂഹത്തിലെ എന്റെ സ്ഥാനമാനങ്ങലും അവസാനിക്കും. ചുരുക്കത്തിൽ മരിച്ച് മണിക്കൂറിനുള്ളിൽ ഞാൻ വെറുമൊരു ശവമായി പരിണമിക്കും. ആ സന്ദർഭത്തിൽ, ഞാൻ ആരാണ് എന്ന ചോദ്യത്തിന്, ഞാൻ എന്ത് ഉത്തരം പറയും. ഈശോയുടെ ആത്മാനുഭാവമായിരിയ്കില്ലേ അപ്പോൾ മിച്ചം നിൽക്കുന്നത്? ദൈവത്തിൽ  നിന്നും വന്നിട്ട്, ദൈവത്തിലേക്ക് തന്നെ തിരികെപ്പോകുന്ന ജീവനാണ് ഞാൻ.   നിഷേധാത്മകമായിട്ടാണെങ്കിലും ഇത്തരമൊരു തിരിച്ചറിവിലേക്ക് അവസാന മിഷങ്ങളിൽ ഉണർന്ന കഥയാണ് മഹാനായ അലക്‌സാണ്ടർ ചക്രവർത്തിയുടേത്.   സാമ്രാജ്യങ്ങൾ പിടിച്ചടക്കിയ ശേഷമുള്ള മടക്കയാത്രയാലായിരുന്നു ചക്രവർത്തിക്ക് ദീനം ബാധിച്ചത്. വൈദ്യന്മാർ കിണഞ്ഞു പരിശ്രമിച്ചിട്ടും രോഗം ശമിച്ചില്ല. മരണം അടുത്തെത്തിയെന്നു അദ്ദേഹത്തിനുറപ്പായി. മരിക്കുന്നതിന് മുൻപ് സ്വന്തം അമ്മയെ കാണണമെന്ന ആഗ്രഹം പോലും നടക്കില്ലെന്നായി. അപ്പോൾ അദ്ദേഹം തന്റ സൈന്യാധിപന്മാരെയെല്ലാം അടുത്തു വിളിച്ച് മരണക്കിടക്കയിൽ കിടന്ന്, അദ്ദേഹം പറഞ്ഞു.   ''എന്റെ മൂന്ന് ആഗ്രഹങ്ങൾ മരണ ശേഷം നിങ്ങൾ നിറവേറ്റണം. ഒന്ന്, എന്റെ ശവമഞ്ചം ചുമക്കുന്നത് എന്നെ ചികിത്സിച്ച ഭിഷഗ്വരന്മാരായിരിക്കണം. രണ്ട്, എന്റെ ശവമഞ്ചം പോകുന്ന വഴിയിലൊക്കെ ഞാൻ പിടിച്ചെടുത്ത മുത്തും പവിഴയും സ്വർണ്ണവും വിതറണം. മൂന്ന്, എന്റെ ശവപ്പെട്ടി അടക്കുമ്പോൾ എന്റെ ഇരുകരങ്ങളും പുറത്തേക്കിടണം. അങ്ങനെ അവസാന യാത്രിൽ മഞ്ചത്തിനിരുവശത്തും എന്റെ കൈകൾ തൂങ്ങിയാടണം."   നിറകണ്ണുകളോടെ പ്രധാന സൈന്യാധിപകൻ ഈ വിചിത്ര അഭിലാഷത്തിന്റെ, ഉദ്ദേശ്യം ആരാഞ്ഞു. അദ്ദേഹം പറഞ്ഞു - ''ഞാൻ അനുഭവിച്ചറിഞ്ഞ മൂന്നു ജീവിത പാഠങ്ങൾ എന്റെ ജനങ്ങളെ അറിയിക്കാനാണിത്. ഒന്ന്, എത്ര മഹാനായ രാജാവാണെങ്കിലും വൈദ്യന്മാർക്ക് അവന്റെ ജീവൻ പിടിച്ചു നിർത്താനാവില്ല. രണ്ട്. സ്വന്തമാക്കിയ ഒരു തരി രത്‌നമോ സ്വർണ്ണമോ മരിച്ചവന് കൂടെ കൊണ്ടുപോകാനായില്ല. മൂന്ന്, ഭൂമിയിലേക്ക് ഒന്നുമില്ലാതെ വന്നവൻ, ഒന്നുമില്ലാതെ തന്നെയാണ് തിരികെ പോകേണ്ടതും''   ഇതാണ് ജീവിതത്തിന്റെ പരമ സത്യം. ഞാൻ സ്വരുക്കുട്ടുന്ന സമ്പത്തല്ല ഞാൻ. ഞാൻ വളർത്തി മോടി പിടിപ്പിച്ച ശരീരമല്ല ഞാൻ. ഞാൻ ആർജ്ജിച്ചെടുത്ത സാമൂഹിക സ്ഥാനമാനങ്ങളല്ല ഞാൻ. അവയൊക്കെ ഇടക്കാലത്ത് എനിക്കു കിട്ടിയ വെറും കളിക്കോപ്പുകൾ മാത്രം. ഞാൻ യഥാർത്ഥത്തിൽ ദൈവത്തിൽ നിന്നും വരുകയും, ദൈവത്തിങ്കലേക്ക് തിരികെപ്പോകുകയം ചെയ്യുന്നവനാണ്.   ഇത്തരമൊരു ആത്മബോധത്തിലാകുമ്പോൾ തന്റെ ചുറ്റുമുള്ളവരെയും അതേ രീതിയൽ പരിഗണിക്കും. അവരും ദൈവത്തിൽ നിന്ന് വന്ന്, ദൈവത്തിങ്കലേക്ക് തിരികെ പോകുന്നവരാണ്. അങ്ങനെയെങ്കിൽ അവർ എന്റെ തന്നെ ഭാഗമായാണ്. അവർ എന്റെ ജീവന്റെ തന്നെ ഭാഗമാണ്, അവർ എന്റെ സ്വന്തമാണ്. ഈശോയുടെ തിരിച്ചറിവ് ഇതായിരുന്നുവെന്നാണ് യോഹന്നാൻ പറയുന്നത് - ''തനിക്കു സ്വന്തമായുള്ളവരെ ഈശോ സ്‌നേഹിച്ചു. അവസാനം വരെ സ്‌നേഹിച്ചു'' (യോഹ 13:1).   അത്തരമൊരു തിരിച്ചറിലിലാണ് ഈശോ താലത്തിലെ വെള്ളവുമായി ശിഷ്യരുടെ പാദത്തിൽ അവരെ പരിചരിക്കാനിരിക്കുന്നത്. ''ഞാൻ നിങ്ങളുടെയിടയിൽ പരിചാരകരെപ്പോലെയാണ്'' എന്നാണ് ഈശോ അവരോടു പറയുന്നത് (ലൂക്കോ 22:27). അതിനു കാരണം, ശിഷ്യരെ തന്റെ തന്നെ ഭാഗമായി ഈശോയ്ക്കു കാണാനായി, തന്റെതന്നെ സ്വന്തമായി കാണാനായി.   പാദം കഴുകുന്നതിന് പത്രോസ് തടസ്സം പറയുമ്പോൾ ഈശോ പറയുന്ന മറുപടി ശ്രദ്ധിക്കണം. ''ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ, നിനക്ക് എന്നോടു കൂടെ പങ്കില്ല'' (യോഹ 13:8). ഇത് തിരിച്ചു പറഞ്ഞാലോ, നീ എന്റെ പങ്കും ഭാഗവുമായതുകൊണ്ടാണ് ഞാൻ നിന്നെ കഴുകുന്നത്. നീ എന്റെ പങ്കും ഭാഗവുമായതുകൊണ്ടാണ് ഞാൻ നിന്നെ പരിചരിക്കുന്നത്.   ഇതേ കാര്യം ശ്രീബുദ്ദൻ മികവോടെ അവതരിപ്പിക്കുന്നുണ്ട് - ''വിശന്നിരിക്കുന്ന ഒരുവന് നിന്റെ ഭക്ഷണം കൊടുക്കുമ്പോൾ, വിശപ്പു കൊണ്ട് നീ തളർന്നു പോവുകയില്ല. മറിച്ച് നീ കൂടുതൽ ഊർജ്ജസ്വലനാവുകയേ ഉള്ളൂ. കാരണം വിശന്നിരിക്കുന്നവൻ നിന്റെ തന്നെ ഭാഗമാണ്."   ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റെന്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സത്യം. കൊടുക്കുന്നതുകൊണ്ട് നീ കുറഞ്ഞു പോകില്ല. മറിച്ച് നീയും നിന്നിലെ ജീവനും വർദ്ധിച്ചു വരുകയേ ഉള്ളൂ. അളവില്ലാത്ത സ്‌നേഹം പകർന്നു കൊടുക്കുമ്പോൾ നിന്നിലെ ആനന്ദം വർദ്ധിക്കുകയേ ഉള്ളൂ,   ഈ തത്വം മുമ്പോട്ടു വളർത്തിയെടത്താൽ സ്വന്തം ഭക്ഷണവും സമ്പത്തും സ്‌നേഹവും മാത്രമല്ല, ജീവൻ പോലും ദാനം ചെയ്യാൻ ഒരുവൻ തയ്യാറാകുന്നതന്റെ പിന്നിലുള്ള മാനസിക ഭാവമിതാണ് - ഞാൻ ദൈവത്തിൽ നിന്ന് വന്ന് ദൈവത്തിലേക്ക് തിരികെ പോകുന്ന ജീവനാണ്. എന്റെ ചുറ്റുമുള്ളവരും അങ്ങനെ തന്നെ. അങ്ങനെയെങ്കിൽ, എന്റെ പ്രിയന്റെ ജീവൻ രക്ഷിക്കാൻ, എന്റേതു ദാനം ചെയ്യുന്നതിനുള്ള പ്രേരകശക്തി ഇതല്ലാതെ മറ്റെന്താണ്?   നാസി തടങ്കൽ പാളയത്തിൽ നിന്നും കേട്ടിട്ടുള്ള കഥ ഓർക്കാം (ഓഡിയോ കേൾക്കുക)   ദൈവത്തിൽ നിന്ന് വരുകയും ദൈവത്തിങ്കലേക്ക് തിരികെപ്പോകുകയും ചെയ്യുന്നുവെന്നറിഞ്ഞ ഈശോ ശിഷ്യരുടെ പാദം കഴുകുന്നതിന് പുറമെ, ചെയ്യുന്നു മറ്റൊരു കാര്യമുണ്ട്. തന്റെ പ്രിയപ്പെട്ടവർക്കായി അവൻ അപ്പം മുറിച്ചു കൊടുക്കുന്നു വീഞ്ഞ് പങ്കു വച്ചു കൊടുക്കുന്നു. അവൻ പറയുന്നത്, "നിങ്ങൾക്ക് വേണ്ടി നൽകപ്പെടുന്ന എന്റെ ശരീരം" (ലൂക്കാ 22:19); "നിങ്ങൾക്ക് വേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തം'' (ലൂക്കാ 22: 20) എന്നാണ്.   ദൈവത്തിൽ നിന്ന് വന്ന്, ദൈവത്തിങ്കലേക്ക് തിരികെപ്പോകുന്നുവെന്ന് തിരിച്ചറിഞ്ഞ ഈശോ, ലോകത്തിൽ തനിക്ക് സ്വന്തമായുള്ളവരെ സ്‌നേഹിച്ച ഈശോ, ചെയ്യുന്നത് സ്വന്തം ശരീരവും രക്തവും പങ്കു വച്ചു നൽകുകയാണ്. പങ്കുവച്ചു കൊടുക്കലിന്റെ പരകോടിയാണ് ആത്മദാനം. അതിലൂടെ ക്രൂശിതൻ നിത്യതയിക്കേ് ഉയിർക്കുകയാണ് ചെയ്തത്.    യഥാർത്ഥത്തിൽ താൻ ആരാണെന്ന് തിരിച്ചറിയുന്നവൻ നടന്നു കയറേണ്ട സ്‌നേഹദാനത്തിന്റെ കൊടുമുടിയാണ് ഈശോയുടെ അന്ത്യ അത്താഴം - ശരീരവും രക്തവും പകുത്തു കൊടുക്കൽ; സ്വന്തം ജീവൻ തന്നെ ദാനം ചെയ്യൽ. അതിലൂടെ വളർന്നു പുഷ്പിക്കുന്നത് നിന്നിലെ ജീവൻ തന്നെയായിരിക്കും - ദൈവത്തിൽ നിന്ന് ഉത്ഭവിച്ച് ദൈവത്തിങ്കലേക്ക് തിരികെപ്പോകുന്ന നിന്നിലെ ജീവൻ.   ചുരുക്കതത്തിൽ പെസഹാവ്യാഴാഴ്ച ഈശോ ആവശ്യപ്പെടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, നീ യഥാർത്ഥത്തിൽ ആരാണെന്ന് തിരിച്ചരിയുക. അതോടൊപ്പം നിന്റെ പ്രിയരും യഥാർത്ഥത്തിൽ ആരാണെന്നറിയുക. തൽഫലമായി നിന്റെ പ്രിയരെ നിന്റെ സ്വന്തമായിക്കരുതാനും അവർക്കായി ആത്മദാനം ചെയ്യുവാനുമാവും. തൽഫലമായി നിന്റെ ജീവൻ കുറഞ്ഞുപോകില്ല. നേരെ മറിച്ച് നിന്നിലെ ജീവൻ വിടർന്ന് പുഷ്പിക്കും - നിത്യതയിലേക്ക്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
കോഴിക്കോട്ടെ ചുള്ളന്റെ വലയിൽ വീണത് നിരവധി പെൺകുട്ടികളും വീട്ടമ്മമാരും; ഫയാസിന് പതിവായി മൊബൈൽ ചാർജ് ചെയ്ത് നൽകിയിരുന്നത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികൾ: ചിലർക്ക് പണം നഷ്ടപ്പോൾ മറ്റു ചിലർ ലൈംഗിക ചൂഷണത്തിനും ഇരയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ 20കാരനെതിരെ പരാതിയുമായി എത്തിയത് 20ലധികം പേർ
ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തും; തൃപ്പൂണിത്തുറയിൽ നിന്നും ഏറ്റുമാനൂരിലേക്ക് കൊണ്ടു പോകുക പൊലീസ് ജീപ്പിൽ; ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയ ശേഷം കോട്ടയം സബ് ജയിലിലേക്ക് മാറ്റും; ഇന്ന് ഫ്രാങ്കോ മുളക്കൻ അറസ്റ്റിലാവുമെന്ന് ഉറപ്പായതോടെ നാളെത്തന്നെ ജാമ്യം ലഭിക്കാനുള്ള നീക്കങ്ങളുമായി ഫ്രാങ്കോയും ആളുകൾ കോട്ടയത്ത്
സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം തെളിഞ്ഞെങ്കിലും ബലാത്സംഗത്തിന് തെളിവില്ലെന്ന നിലപാടിൽ ഉറച്ചു പൊലീസ്; മെത്രാന്റെ പദവി ദുരുപയോഗം ചെയ്തതിന്റെ പേരിൽ ജാമ്യമുള്ള വകുപ്പ് ചാർജ്ജ് ചെയ്തു കോടതിയിൽ ഹാജരാക്കി വിട്ടയക്കാൻ നീക്കം; ഏതു തീരുമാനവും പൊലീസിന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ എടുക്കാൻ നിർദ്ദേശിച്ചു എം വി ജയരാജൻ: ഫ്രാങ്കോയെ അറസ്റ്റു ചെയ്യണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നത് പൊലീസ്
പ്രിയ സുധാകരൻജീ.. ബിജെപിയുടെ വാതിൽ തുറന്നു നിങ്ങൾ ധൈര്യമായി കയറിവരൂ..! താങ്കൾ നയിക്കണം, ഞങ്ങൾ അണിചേരാം.. കോൺഗ്രസ്സിലൂടെ അല്ല, ബിജെപിയിലൂടെ..! കോൺഗ്രസ് അധ്യക്ഷസ്ഥാനം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ കെ സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് നേതാക്കളും അണികളും; ഫേസ്‌ബുക്ക് പേജിൽ വെൽക്കം കമന്റുകൾ പ്രവഹിക്കുന്നു
മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയപ്പോൾ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും പ്രതീകാത്മക ശവമഞ്ചങ്ങൾ വെച്ചത് തിരിച്ചടിയായി; ഗ്രൂപ്പു നേതാവിനെതിരായ നീക്കത്തോടെ വിശാല ഐ ഗ്രൂപ്പും പിന്തുണയും നഷ്ടമായി; കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ തോൽവിയും കോർപ്പറേഷനിലെ ഭരണം കൈവിട്ടതോടെ കണ്ണൂരിലെ കരുത്തനെന്ന പ്രതാപത്തിന് മങ്ങലേൽപ്പിച്ചു; നെഹ്റു ഗ്രൂപ്പിന് കേസൊതുക്കാൻ ഇടനിലക്കാരനായതും തിരിച്ചടിയായി: കെ സുധാകരന് കെപിസിസി അധ്യക്ഷ പദവി ലഭിക്കാതെ പോയത് ഗ്രൂപ്പു കൈവിട്ടതും പ്രതിച്ഛായാ നഷ്ടവും കാരണം
71.2 ശതമാനം പേർ യെസ് പറഞ്ഞിട്ടു കെ സുരേന്ദ്രനെ തഴഞ്ഞു ബിജെപി; 54 ശതമാനം പ്രവർത്തകരും യെസ് പറഞ്ഞിട്ടും സുധാകരനെ തഴഞ്ഞ് കോൺഗ്രസും; അധികാര സമവാക്യങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നത് പ്രവർത്തകരുടെ വികാരം; കോൺഗ്രസ് - ബിജെപി പ്രവർത്തകർക്കിടയിൽ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം; ഒത്തുതീർപ്പ് സ്ഥാനാർത്ഥികൾ പിണറായി വിജയന്റെ തുടർ ഭരണം ഉറപ്പിക്കുന്നതിനെതിരെ അണപൊട്ടി ഒഴുകി അണികളുടെ രോഷം
വരത്തൻ വേറെ ലെവലാണ്! കൊലമാസായി ഫഹദ്..ഒന്നാന്തരം ക്യാമറ..ചടുലമായ ആഖ്യാനം വേറിട്ട കഥ; ഒടുവിൽ നന്മ നിറഞ്ഞ നാട്ടിൻപുറങ്ങളിൽനിന്ന് മലയാള സിനിമയും മോചനം നേടുന്നു; ഗ്രാമങ്ങളുടെ വയലൻസും സദാചാര പൊലീസിങും വഷളത്തരങ്ങളുമൊക്കെ റിയലിസ്റ്റിക്കായി ചിത്രീകരിക്കുന്നു; ഇത് നമ്മുടെ മാനസിക വൈകൃതങ്ങൾക്കുനേരെ തുറന്നുവെച്ച കണ്ണാടി; പേര് എഴുതികാണിക്കുമ്പോൾ ഉയരുന്ന കൈയടികൾ സാധൂകരിച്ച് അമൽ നീരദ്
അഴിക്കുള്ളിലാവും മുമ്പേ നാണക്കേടൊഴിവാക്കാൻ ധൃതി പിടിച്ച് നടപടി; തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ ചുമതലകളിൽ നിന്ന് വത്തിക്കാൻ നീക്കി; മുംബൈ അതിരൂപതാ മുൻസഹായ മെത്രാൻ ആഗ്‌നലോ റൂഫിനോ ഗ്രേഷ്യസിന് പകരം ചുമതല; ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ഫ്രാങ്കോയുടെ അറസ്റ്റിന് നിയമോപദേശം തേടി അന്വേഷണസംഘം
നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
ബിഷപ്പായതു പോപ്പ് പുറത്താക്കിയ വത്തിക്കാനിലെ അധോലോകത്തെ സ്വാധീനിച്ച്; ഹിറ്റ്‌ലറാണ് തന്റെ റോൾ മോഡലെന്ന് ഇഷ്ടക്കാരോട് തുറന്ന് പറയും; വിമത വൈദികരെ നിരീക്ഷിക്കാൻ പഞ്ചാബ് പൊലീസിന്റെ സഹായം; ചോദ്യം ചെയ്യുന്നവരെ ക്രിമിനൽ കേസിലോ പെണ്ണു കേസിലോ കുടുക്കും; തന്നെക്കാൾ പ്രശസ്തി ലഭിച്ചതു കൊണ്ട് വൈദികനെ മഹറോൺ ചൊല്ലി വീട്ടിലിരുത്തി; മെത്രാൻ വേഷം അണിഞ്ഞ് ഫ്രാങ്കോ കെട്ടി ഉയർത്തിയത് അധോലോക സാമ്രാജ്യം
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഷാജൻ സ്‌കറിയ മറുനാടൻ മലയാളി ചീഫ് എഡിറ്റർ മാനേജിങ് എഡിറ്റർ പദവികൾ രാജി വച്ചു; ചെയർമാന്റെ ചുമതല തുടരും; പകരം ചീഫ് എഡിറ്ററായി എക്സിക്യൂട്ടീവ് എഡിറ്റർ എം റിജുവും മാനേജിങ് ഡയറക്ടറായി സിഇഒ ആൻ മേരി ജോർജും നാളെ ചുമതലയേൽക്കും; തലശ്ശേരിക്കാരിയായ ആൻ ചുമതലയേൽക്കുന്നത് മലയാളത്തിലെ ആദ്യ മാധ്യമ മേധാവിയായ വനിത എന്ന റെക്കോർഡോടെ
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം