1 aed = 17.64 inr 1 eur = 77.16 inr 1 gbp = 87.17 inr 1 kwd = 213.39 inr 1 sar = 17.13 inr 1 usd = 64.31 inr

Sep / 2017
24
Sunday

പാലങ്ങൾ പണിയാം: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

August 20, 2017 | 10:19 AM | Permalinkഡോ. ജെ. നാലുപറയിൽ എംസിബിഎ

2016ലെ ഫ്രാൻസീസ് പാപ്പായുടെ അമേരിക്കൻ സന്ദർശനം. അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കാലമായിരുന്നു അത്. പ്രചരണത്തിന്റെ കൊടുംമുടിയിൽ സ്ഥാനാർത്ഥി ട്രംപ് പറഞ്ഞു അമേരിക്കൻ - മെക്‌സിക്കോ, അതിർഥിയിൽ മതിൽ പണിയണമെന്ന്. അതിനോടുള്ള പാപ്പായുടെ പ്രതികരണം - 'മതിലു കെട്ടുന്നത് ക്രിസ്തീയമല്ല, പാലങ്ങൾ പണിയുന്നതാണ് ക്രിസ്തീയം.' (ഓഡിയോ കേൾക്കുക).

നമ്മൾ പലയാവർത്തി കേട്ട ഈശോയുടെ ഉപമയാണിന്നത്തേത്. ശ്രദ്ധിക്കേണ്ടത് 26-ാമത്തെ വചനമാണ്. അതിന്റെ പശ്ചാത്തലം ധനവാനും, ലാസറും പരലോകത്ത് ചെല്ലുന്ന സന്ദർഭമാണ്. ധനവാന്റെ അപേക്ഷ ഒരു തുള്ളി വെള്ളത്തിനാണ്. അതിന് തസ്സമായി അബ്രഹാം പറയുന്നതാണ് 26-ാമക്കെ വചനം. 'കൂടാതെ നിങ്ങൾക്കും ഞങ്ങൾക്കും മധ്യേ ഒരു വലിയ ഗർത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു.' അതിനാൽ അങ്ങോട്ടും ഇങ്ങോട്ടും കടക്കാൻ പറ്റില്ലെന്ന്.

ഇതാണ് പ്രശ്‌നം - ഗർത്തം. പരലോകത്തെ ഈ ഗർത്തം ആരുണ്ടാക്കി? തമ്പുരാൻ ഉണ്ടാക്കിയതാണോ? ഒരിക്കലും ആയിരിക്കില്ല. പിന്നെ ആരുണ്ടാക്കി?

ഈ ഉപമയുടെ തുടക്കം ശ്രദ്ധിച്ചാൽ പരലോകത്തെ ഗർത്തത്തിന്റെ ഉറവിടം നമുക്ക് കണ്ടെത്താനാവും. 19-ാമത്തെ വചനം പറയുന്നു - ധനവാൻ മേൽത്തരം ഭക്ഷണവും വസ്ത്രവും ആസ്വദിച്ചു കഴിഞ്ഞുകൂടി. അവന്റെ പടിവാതിൽക്കൽ ലാസർ എന്നൊരു ദരിദ്രൻ. അവന്റെ ഭക്ഷണമോ? ധനവാന്റെ മേശപ്പുറത്ത് നിന്ന് വീഴുന്ന അപ്പക്കക്ഷണങ്ങൾ. വസ്ത്രമോ? കാര്യമായിട്ടൊന്നുമില്ല. കാരണം അവന്റെ ശരീരം മുഴുവൻ വൃണമായിരുന്നു. ധനവാനും അയാളുടെ വാതിൽക്കൽ കിടക്കുന്ന ലാസറും തമ്മിലൊരു ഗർത്തമുണ്ട്. വലിയൊരു ഗർത്തം. ചുരുക്കത്തിൽ സ്വർഗത്തിലെ ഗർത്തത്തിന്റെ ആരംഭം ഭൂമിയിലാണ്.

ഭൂമിയിലെ ഈ ഗർത്തം ആരുണ്ടാക്കി? ധനവാൻ ഉണ്ടാക്കിയതാണോ? ആയിരിക്കാൻ വഴിയില്ല. പിന്നെ എങ്ങനെ ഉണ്ടായി? കാലാകാലങ്ങളായി ഇവിടെ നിലനിന്നുവരുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ സംഭാവനയാകാമിത്. ഈ ഗർത്തത്തിിന് മുകളിലൂടെ പാലം പണിയാൻ ധനവാൻ ശ്രമിച്ചില്ല എന്നതാണ് പരലോകത്ത് ഗർത്തം ഉണ്ടാകാനുള്ള കാരണം.

എന്തുകൊണ്ടാണ്, ഭൂമിയിലെ ഗർത്തം ധനവാന് പരിഹരിക്കാൻ സാധിക്കാതെ പോയത്? അതിനുള്ള ഉത്തരം വ്യംഗ്യമായി കഥയിൽ പറയുന്നുണ്ട്. 23-മത്തെ വചനം :'അവൻ നരകത്തിൽ പീഡിപ്പിക്കപ്പെടുമ്പോൾ അവൻ കണ്ണുകൾ ഉയർത്തി നോക്കി. ദൂരെ അബ്രഹാത്തെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു.' സത്യംപറഞ്ഞാൽ, ഇപ്പോഴാണ് ധനവാൻ ലാസറിനെ ശരിക്ക് കാണുന്നത് - കണ്ണ് ഉയർത്തി നോക്കിയപ്പോൾ.

പടിവാതില്ക്കൽ കിടന്നിരുന്ന ലാസറിനെ ധനവാൻ കണ്ടതായി പറയുന്നില്ല. അർഥം അയാൾ ശരിക്ക് അവനെ കണ്ടിട്ടില്ല. സ്വന്തം പടിവാതിൽക്കൽ കിടക്കുന്ന ദരിദ്രനെയാണ് അയാൾ കാണാതെ പോയത്. അതായത് സ്വന്തം വാതിൽപ്പടിക്കൽ കിടക്കുന്നവൻ. പുറത്തേയ്ക്ക് ഇറങ്ങുമ്പോഴും, അകത്തേയ്ക്ക് കടക്കുമ്പോഴും വാതിൽക്കൽ കിടക്കുന്നവനെ കവച്ചുവച്ചായിരിക്കണം ധനവാൻ പോയിരുന്നത്. അത്രയും അടുത്ത് കിടന്ന ദരിദ്രനെയാണ് ധനവാൻ കാണാതെ പോയത്.

ഇന്ന് ഈശോ എന്നോട് വ്യംഗ്യമായി ചോദിക്കുന്ന ചോദ്യമുണ്ട്. നിന്റെ പടിവാതിൽക്കൽ കിടക്കുന്ന ദരിദ്രനെ നിനക്ക് കാണാനാവുന്നുണ്ടോ? എന്തുകൊണ്ടാണ് ധനികന് ഭൂമിയിൽ വച്ച് ദരിദ്രനെ കാണാൻ സാധിക്കാഞ്ഞത്? പരലോകത്ത് അവൻ കണ്ണ് ഉയർത്തി നോക്കിയപ്പോഴാണഅ ലാസറിനെ കണ്ടത്. ഇവിടെ ഭൂമിയിൽ വച്ച് അവന് ലാസറിനെ കാണാൻ സാധിക്കണമായിരുന്നെങ്കിൽ കണ്ണ് താഴ്‌ത്തി നോക്കണമായിരുന്നു. കാരണം എല്ലാ അർത്ഥത്തിലും ദരിദ്രനായ ലാസർ താഴെയായിരുന്നു. താഴേയ്ക്ക് നോക്കാൻ നിനക്ക് സാധിക്കുന്നുണ്ടോ? അതാണ് ഈശോ ഇന്ന് എന്നോട് ചോദിക്കുന്ന ചോദ്യം. താഴേക്കിടയിലുള്ളവരെ കാണാൻ നിനക്ക് പറ്റുന്നുണ്ടോ?

ഒരു ഓഫീസിൽ നടന്ന ഒരു സംഭവം. താഴേയ്ക്ക് നോക്കുമ്പോൾ സംഭവിക്കുന്ന വ്യത്യാസം. (ഓഡിയോ കേൾക്കുക).

താഴേയ്ക്ക് നോക്കുമ്പോഴാണ് തമ്പുരാൻ നമുക്ക് തന്നിരിക്കുന്ന നന്മകളുടെ മഹത്വം നാം തിരിച്ചറിയുന്നത്. അപ്പോഴാണ് അത് താഴെ ഉള്ളവരുമായി പങ്കുവെയ്‌ക്കേണ്ടതാണെന്ന ചിന്ത വരുന്നത്.

ധനവാൻ ചെയ്ത കുറ്റം അവൻ സ്വന്തം സമ്പത്തും സൗകര്യങ്ങളും ലാസറുമായി പങ്കുവെച്ചില്ല എന്നതാണ്. സ്വന്തം സമ്പത്ത് പങ്കുവെയ്ക്കുന്നതിലൂടെ ദരിദ്രനിലേയ്ക്ക പാലം പണിതില്ല എന്നതാിരുന്നു അയാളുടെ തെറ്റ്. പാലം പണിയാനുള്ള അസംസ്‌കൃത വസ്തുവാണ് നിന്റെ സമ്പത്ത്. നിന്റെ സമ്പത്തെന്ന് പറയുന്നത് പല കാര്യങ്ങളാകാം - നിന്റെ ധനം, വസ്തുവകകൾ, നിന്റെ കഴിവുകൾ, നിന്റെ ശരീരം എല്ലാം ദൈവം തന്നിരിക്കുന്ന സമ്പത്താണ്. ഈ സമ്പത്തെല്ലാം ചെറിയവനുമായി പാലം പണിയാനും ബന്ധം സ്ഥാപിക്കാനുമുള്ള ഉപാധികളായി നീ മാറ്റണം. എങ്കിലെ ഈ ഗർത്തം അപ്രത്യക്ഷമാവുകയുള്ളു.

ഫ്രാൻസീസ് പാപ്പ കുട്ടികളോട് ചോദിക്കുന്ന ചോദ്യം; ഉത്തരങ്ങൾ (ഓഡിയോ കേൾക്കുക.)

പരലോകത്ത് ചെല്ലുമ്പോൾ ഗർത്തം ഇല്ലാതാകാനുള്ള വഴി, ഇവിടെ ഭൂമിയിൽ പാലം പണിയുക എന്നതാണ്. നിന്റെ നന്മയും സമ്പത്തും നീ ദരിദ്രരുമായി പങ്കുവെയ്ക്കുക. അവരുമായുള്ള നിന്റെ ഗർത്തം അതിലൂടെ ഇല്ലാതാക്കുക.

അപ്പോൾ സംഭവിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. കൊടുക്കുമ്പോൾ നിന്നിലെ ജീവൻ വളരുകയാണ് ചെയ്യുന്നത്. നിന്റെ പടിവാതിൽക്കലെ ദരിദ്രനെകൂടി ഉൾക്കൊള്ളാവുന്ന വിധം അത് വളരുന്നു. നിന്റെ സമ്പാദ്യം ഉപയോഗിച്ച് നിന്റെ ജീവൻ വളർത്താനുള്ള ഉപാധിയാണ് നിന്റെ സമ്പത്തെല്ലാം. അത് പങ്കുവെച്ച് നിന്റെ ജീവൻ വളർത്തി വളർത്തി അത് നിത്യമായ ജീവനായി രൂപാന്തരപ്പെടും. അപ്പോഴാണ് ഗർത്തം ഇല്ലാതാകുന്നത്, ഈ ഭൂമിയിലും, പരലോകത്തും. അതിനാൽ നമുക്ക് പാലം പണിയുന്നവരാകാം, പങ്കുവെയ്ക്കുന്നവരാകാം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പല വീടുകളും ഇഷ്ടം പോലെ സ്വത്തുക്കളും ഉണ്ടായിട്ടും ആർത്തി തീരാതെ പി ടി ഉഷ വീണ്ടും വീടു ചോദിച്ചു സർക്കാറിന് മുമ്പിൽ; എൻജിനീയറിങ് കോളേജിന്റെ സ്ഥലം കൊടുക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ ഉടക്കുമായി സി.പി.എം ജില്ലാ കമ്മിറ്റി; സർക്കാർ സ്‌കൂളിന്റെ ഗ്രൗണ്ട് അനുവദിച്ചത് വിവാദമായിട്ടും പാഠം പഠിക്കാതെ ഇതിഹാസ താരം
സ്വർഗത്തിൽ ആകെയുള്ള 1,44,000 സീറ്റുകൾ ലഭിക്കാൻ സ്വത്തുക്കൾ എല്ലാം വിറ്റ് മൂരിയോട് പെട്ടകത്തിൽ താമസിച്ചിരുന്നവർ ഒടുവിൽ പ്രതീക്ഷ നഷ്ടപ്പെട്ട് മടങ്ങുന്നു; ദൈവത്തിന്റെ ഏജന്റ് ആസ്റ്റർ മെഡിസിറ്റിയിൽ വെച്ച് മരണമടഞ്ഞതോടെ സ്വർഗത്തിൽ പോകാൻ ബുക്ക് ചെയ്ത് കാത്തിരുന്നവർക്കിടയിൽ കടുത്ത ഭിന്നത; സ്ഥാപകനായ ഡ്രോയിങ് മാഷ് മരിച്ചതോടെ എംപറർ ഇമ്മാനുവൽ ചർച്ച് പിളർപ്പിലേക്ക്
യുഎന്നിൽ വെച്ച് പാക്കിസ്ഥാനെ 'ടെററിസ്ഥാൻ' എന്നു വിശേഷിപ്പിച്ച ഈനം ഗംഭീറിന് കൂപ്പുകൈ! ഏഴ് ലക്ഷത്തിൽ അധികം വരുന്ന പാക് പൗരന്മാരുടെ വിവരങ്ങൾ ഞങ്ങൾ പരസ്യമാക്കുന്നു! പാക്കസ്ഥാനെ പാഠം പഠിപ്പിച്ച് മല്ലു സൈബർ സോൾജ്യേഴ്‌സ് വീണ്ടും രംഗത്ത്; ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാന് എതിരെ നടത്തുന്ന ഏറ്റവും വലിയ ഹാക്കിങ്
സ്വകാര്യ ബസ് ഉടമകൾക്ക് വേണ്ടി കേസ് നടത്തിക്കൊണ്ടിരുന്ന വക്കീലിനെ പിടിച്ച് കെഎസ്ആർടിസിയുടെ വക്കീൽ ആക്കിയ ശശീന്ദ്രന്റെ നടപടി റദ്ദു ചെയ്തതാണോ തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങളുടെ ഒരു കാരണം? പുറത്താക്കപ്പെട്ട വക്കീൽ ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിന്‌റെ ബന്ധുവാണോ? ഗതാഗത മന്ത്രിയുടെ രാജി ആവശ്യം ശക്തമായപ്പോൾ സൈബർ സഖാക്കൾ പറയുന്നത് ഇങ്ങനെ
വെണ്ണിക്കുളം ചാമക്കായിൽ അലക്സ് മാത്യു എങ്ങനെ ഡോ. മാത്യു മാലയിലായി? വിശാല മനസ്‌ക്കത കണ്ട് വീട് പൊളിച്ചിട്ടവർ വെട്ടിലായി; വീടുപണി തുടങ്ങിയ 12 കുടുംബങ്ങൾ എന്തു ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിൽ; സംഘടനകൾക്കും വ്യക്തികൾക്കുമായി ഒരു കോടി വാരിക്കോരി നൽകിയെന്ന് വിവരം; പാലയിലെ 'അവതാര'ത്തിന്റെ കൂടുതൽ വിവരങ്ങൾ സിബിഐക്ക് കൈമാറി പൊലീസ്
രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ
പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; 1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും മോഹൻലാലിനെ പറ്റിക്കാൻ മാത്രമുള്ള ഒരു കെട്ടുകഥ; കാവ്യയുടെ ജാമ്യഹർജി മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനമോ? ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ദിലീപ് വിവാഹ മോചന രഹസ്യം വെളിപ്പെടുത്തും
അടുത്ത ലക്ഷ്യം വമ്പൻ സ്രാവ്? ദിലീപിനെ കൂട്ട ബലാത്സംഗത്തിന് രണ്ടാം പ്രതിയാക്കും; പൾസറിനെ സമ്മർദ്ദത്തിലാക്കി പ്രധാന ആസൂത്രകനേയും കണ്ടെത്തും; ജാമ്യഹർജി തള്ളിയാൽ കാവ്യയേയും നാദിർഷായേയും അറസ്റ്റ് ചെയ്യും; ജനപ്രിയനായകനെതിരെ കുറ്റപത്രം നൽകിയാലും അന്വേഷണം തീരില്ല; പീഡന ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ തേടിയുള്ള ആക്ഷൻ ഹീറോ ബൈജു പൗലോസിന്റെ യാത്രയിൽ ഭയന്ന് സിനിമാ ലോകം: എല്ലാം ദിലീപിൽ തീർക്കാനും അണിയറയിൽ കളികൾ സജീവം
മഞ്ജുവിനെ പിന്തുണയ്ക്കുന്നവരെ ദിലീപ് അനുകൂലികൾ ഇനി സഹകരിപ്പിക്കില്ല; ഒറ്റയ്ക്ക് നിൽക്കാൻ കെൽപ്പുണ്ടെന്ന് പറഞ്ഞ് വനിതാ കൂട്ടായ്മയ്‌ക്കൊപ്പമുള്ള യുവതാരങ്ങളും; പൃഥ്വിരാജും നിവിൻ പോളിയും അസീഫ് അലിയും എന്തും നേരിടാൻ തയ്യാർ! രാമലീലക്കാലത്തെ സിനിമാ പോരിന് പുതുമാനം; താരരാജാവ് അഴിക്കുള്ളിൽ നിന്ന് ഇറങ്ങിയാൽ ഉടൻ 'അമ്മ' യോഗം ചേരും
ലൈവിട്ടത് ലൈക്ക് കിട്ടാൻ മാത്രമല്ല! സൗഹൃദം സ്ഥാപിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും; പങ്കാളി അറിയാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തും; പണം സമ്പാദനം ലക്ഷ്യമിട്ട് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യും: ലിനുവിന്റെ ലീലാ വിലാസത്തിൽ കുടുങ്ങിയത് നിരവധി യുവതികൾ; സെക്‌സ് ലൈവ് കഥയിലെ വില്ലന്റെ അറസ്റ്റിൽ ഞെട്ടിയത് നിരവധി കാമുകിമാർ
മഞ്ജു വാര്യർക്കെതിരെയുള്ള ഡിവോഴ്സ് പെറ്റിഷനിൽ പ്രതിയാക്കിയത് ശ്രീകുമാർ മേനോനെ തന്നെ; ദിലീപിനെ കുടുക്കാനുള്ള ഗൂഢാലോചന തുടങ്ങുന്നത് രവി പിള്ളയുടെ മകളുടെ വിവാഹ പാർട്ടിയിലോ? പുഷ് ശ്രീകുമാറിനും ബിനീഷ് കോടിയേരിക്കുമെതിരെയുള്ള പരോക്ഷ ആരോപങ്ങൾക്കിടെ പ്രവാസി വ്യവസായിയെ കുറിച്ചും കാവ്യയുടെ പരാമർശം; മുൻകൂർ ജാമ്യ ഹർജിയിൽ സിനിമാകാർക്കിടയിൽ എതിർപ്പ്
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് സർക്കാർ നഴ്‌സുമാരുടേതിന് തുല്യമായ ശമ്പളം! സർക്കാർ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് ഉത്തരവ് ഉടനിറങ്ങും; 200 കിടക്കയ്ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 32,960 രൂപ ശമ്പളം..! 100നും 200നു ഇടയിൽ കിടക്കയുള്ള ആശുപത്രികളിൽ 29,760 രൂപ നൽകണം; 50നും 100നും താഴെ കിടക്കയുള്ളിടത്ത് 24960 രൂപയും! ജോലിയുടെ ഭാഗമായി ട്രെയിനികളെ നിയമിക്കാൻ പാടില്ലെന്നും നിർദ്ദേശം: മാലാഖമാരുടെ കണ്ണീരൊപ്പാൻ ഉറച്ച ചുവടുമായി പിണറായി സർക്കാർ
സീരിയലിലെ ചെറുവേഷവുമായി സിനിമാക്കാരിയായി; പഴയ സ്വർണം വിൽക്കാനെന്ന് പറഞ്ഞ് ഫ്‌ലാറ്റിൽ വിളിച്ചു വരുത്തി ജ്വലറി ഉടമയെ പീഡനക്കേസിൽ കുടുക്കി; പണക്കാരനായ യുവാവിനെ പ്രണയത്തിൽ വീഴ്‌ത്തി ഭീഷണിപ്പെടുത്തിയും വിവാദത്തിൽപ്പെട്ടു; യൂബർ ടാക്‌സി ഡ്രൈവറെ കരിങ്കല്ലുകൊണ്ട് ഇടിച്ച് വിവാദത്തിൽ കുടുങ്ങിയ എയ്ഞ്ചൽ ബേബിക്കെതിരെയുള്ള ആരോപണക്കഥകൾ ഇങ്ങനെ
ജയിൽ സന്ദർശിച്ച് പൊട്ടിത്തെറിക്കുന്ന താരങ്ങൾ 'വില്ലന്മാർ'; കാവ്യ മാധവന്റെ ഹർജിയിൽ ബിനീഷ് കോടിയേരിക്ക് എതിരായ ആരോപണങ്ങൾ സിപിഎമ്മിന്റെ അനുകമ്പയും അകറ്റി; ഏതറ്റം വരെ പോയാലും താരരാജാവിനെ അഴിക്കുള്ളിൽ നിന്ന് പുറത്തിറക്കാൻ 'അമ്മ'യുടെ പ്രത്യേക ദൗത്യസംഘം; ഗണേശും മുകേഷും സിദ്ദിഖും ടീമിലെ പ്രധാനികൾ; സ്ത്രീവേഷം കെട്ടി 'സരിത'യെ കണ്ട പ്രദീപും സജീവം
ലക്ഷ്യയിൽ നിന്ന് കിട്ടിയ 'രണ്ടര മിനിറ്റ്' ദൃശ്യം നിർണ്ണായകമാകും; മൊബൈൽ ഫോണില്ലെങ്കിലും പീഡനം തെളിയിക്കാം: കേസ് മുറുകാൻ മഞ്ജു വാര്യർ സാക്ഷിയാകണം; രമ്യാനമ്പീശന്റെ മൊഴി നിർണ്ണായകമാകും; വൈരാഗ്യ ബുദ്ധി തെളിയിക്കാൻ അനൂപ് ചന്ദ്രന്റെ വെളിപ്പെടുത്തലും ആയുധമാക്കും; കാവ്യയും നാദിർഷായും പ്രതികളാകും; അപ്പുണ്ണിയേയും വക്കീലന്മാരേയും മാപ്പുസാക്ഷികളാക്കാനും ആലോചന; ദിലീപിനെ അഴിക്കുള്ളിൽ തളയ്ക്കാൻ കുറ്റപത്രം തയ്യാറാക്കൽ തുടങ്ങി
രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ
അണിഞ്ഞത് 100 പവന്റെ സ്വർണ്ണാഭരണങ്ങൾ; പ്രമുഖ കാറ്ററിംങ് സർവ്വീസ് വഴി ആയിരം പേർക്ക് സദ്യയൊരുക്കി; വധുവിനെ അണിയിച്ചൊരുക്കാൻ സെലബ്രിറ്റികൾക്ക് മേക്കപ്പ് ചെയ്യുന്ന വൻകിട ബ്യൂട്ടിപാർലർ; കേരളത്തെ ഞെട്ടിച്ച പീഡന കേസിലെ പെൺകുട്ടിക്ക് കൊച്ചിയിൽ അത്യാഢംബര വിവാഹം; ഇരയുടെ ലക്ഷങ്ങൾ പൊടിച്ചുള്ള കല്യാണം പീഡന പ്രതികൾക്ക് വേണ്ടിയുള്ള ക്വട്ടേഷനോ?
പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; 1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും മോഹൻലാലിനെ പറ്റിക്കാൻ മാത്രമുള്ള ഒരു കെട്ടുകഥ; കാവ്യയുടെ ജാമ്യഹർജി മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനമോ? ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ദിലീപ് വിവാഹ മോചന രഹസ്യം വെളിപ്പെടുത്തും
വിവാഹിതയായ യുവതിയെ ഹോട്ടൽ ജീവനക്കാരൻ പരിചയപ്പെട്ടത് ഫേസ്‌ബുക്കിലൂടെ; ഒത്തുചേർന്ന വേളയിലെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടപ്പോൾ സൈബർ ലോകം ഞെട്ടി; മാനഹാനിയാൽ ഇരട്ട സഹോദരി ആത്മഹത്യക്ക് മുതിർന്നപ്പോൾ പരാതിയായി; എഫ് ബിയിലൂടെ ആദ്യ ലൈവ് സെക്സ് നടത്തിയ മലയാളിയെ അതിവേഗം പൊക്കി അടിമാലി പൊലീസും; ലിനുവിനെതിരെ ബലാത്സംഗക്കുറ്റവും
ലൈവിട്ടത് ലൈക്ക് കൂടുതൽ കിട്ടാൻ! തൽസമയ സപ്രേക്ഷണം നടത്തിയത് വൈരാഗ്യം തീർക്കാനെന്നും സംശയം; ലിനുവിന്റെ മൊബൈലിൽ നിറയെ അമ്മയായ കാമുകിയുടെ നഗ്ന വിഡിയോകൾ; സോഷ്യൽ മീഡിയയിൽ ചേച്ചിയുടെ വീഡിയോ കണ്ട് ഇരട്ട സഹോദരി പൊലീസ് സ്‌റ്റേഷനിലെത്തിയത് പൊട്ടിക്കരഞ്ഞ്; ചതയ ദിനത്തിൽ ലൈവ് സെക്‌സ് നടത്തിയ മലയാളിയുടെ ലക്ഷ്യം തിരിച്ചറിയാതെ പൊലീസ്
പ്രതീക്ഷ വേണ്ടെന്ന് ഇന്നലെ തന്നെ അഭിഭാഷകൻ ജയിലിൽ എത്തി പറഞ്ഞിട്ടും എല്ലാ ദിവസത്തേക്കാളും നേരത്തെ കുളിച്ച് പ്രാർത്ഥനയോടെ കാത്തിരുന്നു; സൂപ്രണ്ട് മുറിയിലേക്ക് വിളിച്ചു വിവരം പറഞ്ഞപ്പോൾ നിസ്സംഗനായി കേട്ടു നിന്നു; സെല്ലിൽ തിരിച്ചെത്തിയ ദിലീപ് ആരോടും ഒന്നും പറയാതെ പായിലേക്ക് വീണു; ആശ്വസിപ്പിക്കാനാവാതെ സഹതടവുകാർ; ഭാര്യയ്ക്കും മകൾക്കുമൊപ്പം ഓണം ഉണ്ണാമെന്ന പ്രതീക്ഷ അസ്തമിച്ച വിവരം ദിലീപ് അറിഞ്ഞത് ഇങ്ങനെ
1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും ശരിക്കും ഒരു കെട്ടുകഥയോ? കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥയോ? പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി പറഞ്ഞതിന്റെ വിദ്വേഷമോ? സിനിമാക്കാർക്കിടയിൽ ഒടുവിൽ പ്രചരിക്കുന്ന ഗോസിപ്പ് ഇങ്ങനെ
അടുത്ത ലക്ഷ്യം വമ്പൻ സ്രാവ്? ദിലീപിനെ കൂട്ട ബലാത്സംഗത്തിന് രണ്ടാം പ്രതിയാക്കും; പൾസറിനെ സമ്മർദ്ദത്തിലാക്കി പ്രധാന ആസൂത്രകനേയും കണ്ടെത്തും; ജാമ്യഹർജി തള്ളിയാൽ കാവ്യയേയും നാദിർഷായേയും അറസ്റ്റ് ചെയ്യും; ജനപ്രിയനായകനെതിരെ കുറ്റപത്രം നൽകിയാലും അന്വേഷണം തീരില്ല; പീഡന ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ തേടിയുള്ള ആക്ഷൻ ഹീറോ ബൈജു പൗലോസിന്റെ യാത്രയിൽ ഭയന്ന് സിനിമാ ലോകം: എല്ലാം ദിലീപിൽ തീർക്കാനും അണിയറയിൽ കളികൾ സജീവം
'മാഡം' കാവ്യയെന്ന് വെളിപ്പെടുത്തിയ പൾസർ സുനിയുടെ വായടപ്പിക്കാൻ ശ്രമം ശക്തം; പണമെറിഞ്ഞ് സ്വാധീനിക്കാൻ രംഗത്തിറങ്ങിയത് ദിലീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും; ആക്രമിക്കപ്പെട്ട നടിയെ സ്വാധീനിക്കാൻ കരുക്കളുമായി കാവ്യയും; തനിക്കൊപ്പമാണെന്ന് പറഞ്ഞവർ പോലും ദിലീപിന്റെ വിശ്വസ്തരായ മറിമായത്തിൽ അന്തംവിട്ട് നടി; പ്രതിഭാഗത്തിന്റെ 'ഇമോഷണൽ സെറ്റിൽമെന്റിൽ' നടി വീഴുമെന്ന് ഭയന്ന് പൊലീസും