Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൈക്ക് ഹറാമാണെന്ന് പറഞ്ഞ പണ്ഡിതന്മാർക്ക് മൈക്കില്ലാണ്ട് ഉറങ്ങാൻ കഴിയാത്ത അവസ്ഥ; മഹല്ലുകളിൽ വിവാഹത്തിന് ഗാനമേള നടത്തിയാൽ അവരെ ഒറ്റപ്പെടുത്തുന്ന വിധത്തിലാണ് മുസ്ലിംകളുടെ ഭക്തി; ഗ്രൂപ്പുകൾ ചേർന്ന് ഹോൾസെയിൽ ഭക്തിയുണ്ടാക്കുന്നു: മാമുക്കോയക്ക് പറയാനുള്ളത്

മൈക്ക് ഹറാമാണെന്ന് പറഞ്ഞ പണ്ഡിതന്മാർക്ക് മൈക്കില്ലാണ്ട് ഉറങ്ങാൻ കഴിയാത്ത അവസ്ഥ; മഹല്ലുകളിൽ വിവാഹത്തിന് ഗാനമേള നടത്തിയാൽ അവരെ ഒറ്റപ്പെടുത്തുന്ന വിധത്തിലാണ് മുസ്ലിംകളുടെ ഭക്തി; ഗ്രൂപ്പുകൾ ചേർന്ന് ഹോൾസെയിൽ ഭക്തിയുണ്ടാക്കുന്നു: മാമുക്കോയക്ക് പറയാനുള്ളത്

കൊച്ചി: സൈബർ ലോകത്ത് മുസ്ലിം പണ്ഡിതന്മാർക്ക് കഷ്ടകാലത്തിന്റെ സമരമാണ്. മഴത്തുള്ളി പതിച്ച് തലയോട്ടി പൊട്ടാത്തതിന്റെ കാരണം പ്രസംഗിച്ച പണ്ഡിതന് പണികിട്ടിയതിന് പിന്നാലെ കാന്തപുരവും ഈകൂട്ടത്തിലേക്ക് പങ്കുചേർന്നിരുന്നു. വിമർശനം ഉന്നയിച്ചാൽ അതിൽ സഹിഷ്ണുത കാണാതെ അസഹിഷ്ണുതയോടെ പെരുമാറുന്നവരുടെ കാലത്ത് ട്രോളന്മാർക്കൊപ്പം ചേർന്ന് വിമർശനം ഉന്നയിച്ചിരിക്കയാണ് നടൻ മാമുക്കോയ.

മലയാളി മുസ്ലിംകളുടെ ഭക്തിയിൽ തന്റെ നിലപാട് വ്യക്തമാക്കിയാണ് മാമുക്കോയ രംഗത്തെത്തിയത്. മുസ്ലിംകളുടെ ഭക്തി എന്നുപറഞ്ഞാൽ ഇപ്പോ ചില മഹല്ലുകളിൽ വിവാഹത്തിന് ഗാനമേള നടത്തിയാൽ അവരെ ഒറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ പഴയ മലബാർ മുസ്ലിംകൾ ഇങ്ങനെ ആയിരുന്നില്ലെന്നും മാമുക്കോയ വ്യക്തമാക്കുന്നു. മാതൃഭൂമി ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മാമുക്കോയ തന്റെ നിലപാടുകൾ വ്യക്തമാക്കുന്നത്.

പാട്ടുകേൾക്കൽ, ഫോട്ടോ എടുക്കൽ, മൈക്ക് ഉപയോഗിക്കൽ എന്നിങ്ങനെ പലതും ഹറാമാണെന്ന് പല പണ്ഡിതരും ആളുകളും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞ പണ്ഡിതന്മാർക്ക് ഇന്ന് മൈക്കിലാണ്ട് ഉറങ്ങാൻ കഴിയില്ല. ഹജ്ജിന് പോകാൻ പാസ്‌പോർട്ട് വേണം. പാസ്‌പോർട്ട് എടുക്കാൻ ഫോട്ടോ വേണം, അപ്പോ ഹറാം ഹലാലായി. എന്റെ ബാപ്പായും ഉമ്മായും ഉൾപ്പെടുന്ന പണ്ടത്തെ പാവങ്ങളായ മനുഷ്യര് ഈ പണ്ഡിതന്മാർ പറയുന്നത് കേട്ട് എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്നും മാമുക്കോയ ഓർമ്മിക്കുന്നു. പടച്ചോനുള്ള നന്ദി പറയല്, അതാണ് ഭക്തി.ലോകം മാറുമ്പോൾ നമ്മൾ അന്യരായി നിൽക്കേണ്ടവരല്ല.

അത് പാടില്ല,ഇത് പാടില്ല എന്നുപറഞ്ഞ് നമ്മൾ സ്വയം അന്യരാവണ്ട കാര്യമില്ലെന്നും മാമുക്കോയ വിശദീകരിക്കുന്നു. പണ്ടത്തെ പല വിശ്വാസങ്ങളും അനാചാരങ്ങളാണെന്ന് ഇപ്പം തോന്നുന്നു.യഥാർത്ഥ ഭക്തി ഉള്ളിൽ നിന്നും വരേണ്ട ഒന്നാണ്. ഇപ്പോ ഓരോ ഗ്രൂപ്പുകൾ ചേർന്ന് ഹോൾസെയിൽ ഭക്തിയുണ്ടാക്കുകയാണ് ചെയ്യുന്നത്. പ്രസംഗത്തിലൂടെ ഭക്തിയുണ്ടാക്കുന്നതാണ് ഒരു ഭക്തിറൂട്ടെന്നും സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടുള്ളതാണ് ഇപ്പോഴത്തെ ഭക്തിയെന്നും മാമുക്കോയ കുറ്റപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP