1 usd = 66.20 inr 1 gbp = 92.70 inr 1 eur = 81.35 inr 1 aed = 18.02 inr 1 sar = 17.65 inr 1 kwd = 220.88 inr

Apr / 2018
22
Sunday

ഇന്ന് ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി: നാം ശരീരമല്ല അറിവാകുന്നു എന്ന് പഠിപ്പിച്ച ഗുരു ജീവന്മുക്തനായിട്ട് 90 വർഷം

September 21, 2017 | 09:53 AM | Permalinkസ്വന്തം ലേഖകൻ

നാം ശരീരമല്ല അറിവാകുന്നു' എന്ന അവബോധനത്തോടെ ജഗതോദ്ധാരണം ചെയ്യുന്ന മഹാത്മാവിനെയാണ് ജീവന്മുക്തൻ എന്നു പറയുന്നത്. അപ്രകാരമുള്ള മഹർഷിയായ ശ്രീനാരായണ ഗുരുദേവന്റെ 90-ാം വിദേഹമുക്തി ദിനമാണ് ലോകമെങ്ങും ഇന്ന് ആചരിക്കുന്നത്. സെപ്റ്റംബർ 21 (കന്നി 5) ലോകത്തെമ്പാടുമുള്ള ഗുരുഭക്തർക്ക് ദുഃഖത്തോടെ മാത്രം ഓർമ്മിക്കാൻ കഴിയുന്ന ഒരു ദിനമാണ്. പക്ഷെ ഇന്ന് ഏറ്റവും കൂടുതൽ വികലമായ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു മഹാത്മാവാണ് ശ്രീനാരായണ ഗുരുദേവൻ. സോഷ്യൽ മീഡിയയിലും പത്ര മാധ്യമങ്ങളിലും രാഷ്ട്രീയ തലങ്ങളിലും അവരവരുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ഗുരുവിനെ വിലയിരുത്താൻ ശ്രമിക്കുന്നു. കടലിൽ പോയി അവനവന്റെ കൈയിലെ പാത്രത്തിലെ ജലം ശേഖരിക്കുന്ന മാതിരിയേ ഇതിനെ വിദ്വാന്മാർ കാണുന്നുള്ളൂ. കടലിന്റെ ആഴവും പരപ്പും അതിനകത്തെ നിധിയും മനസിലാക്കണമെങ്കിൽ അതിൽ ആഴണം വാഴണം. അതിന് വേണ്ടത് മുൻവിധിയില്ലാതെ നിഷ്പക്ഷമായി ഗുരുദർശനത്തെ കാണാൻ ശ്രമിക്കുക എന്നതാണ്.

ഇന്നത്തെ സമൂഹത്തിൽ മഹാസമാധി, സമാധി എന്നീ പദങ്ങൾ അവസരത്തിലും അനവസരത്തിലും ഉപയോഗിക്കാറുണ്ട്. യഥാർത്ഥത്തിൽ എന്താണ് സമാധി എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. യോഗദർശനത്തിൽ യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാന, സമാധി എന്നീ അഷ്ടാംഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതിൽ ഏറ്റവും അവസാനത്തേതാണ് സമാധി. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആദ്ധ്യാത്മികമായ പൂർണതയിലെത്താൻ ശ്രമിക്കുന്ന അഥവാ സാക്ഷാത്കാരം നേടാൻ വെമ്പുന്ന ഒരു സാധകൻ കടന്നുപോകേണ്ട എട്ട് തലങ്ങളിൽ എട്ടാമത്തേതാണ് സമാധി. മനസിന്റെ നിയന്ത്രണമാണ് യമും, എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് നിർദ്ദേശിക്കുന്നത് നിയമം, എങ്ങനെ സ്ഥിരമായി സുഖമായി ഒരേ സ്ഥിതിതിയിൽ ഇരിക്കാം എന്നുള്ളത് ആസനം. സ്ഥൂലമായ ശരീരത്തെയും സൂക്ഷ്മമായ മനസിനെയും പ്രാണൻ പ്രയോഗിച്ച് എങ്ങനെ നിയന്ത്രിക്കാം എന്നുള്ളതിന്റെ പരിശീലനമാണ് പ്രാണായാമം. ഇതിലൂടെ സിദ്ധികൾ കൈവരാൻ തുടങ്ങും. മനസും ഇന്ദ്രിയങ്ങളും എപ്പോഴും പുറത്തേക്കാണ് സഞ്ചരിക്കുന്നത്. അതിനെ അതിന്റെ ദോഷങ്ങളെ പറഞ്ഞ് മനസിലാക്കി തിരിച്ച് കൊണ്ടുവരുന്ന പ്രക്രിയയാണ് പ്രത്യാഹാരം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇവിടെ മനസിന്റെയും ഇന്ദ്രിയങ്ങളുടെയും അടിച്ചമർത്തൽ അല്ല മറിച്ച് അവബോധം ഉണ്ടാക്കുകയാണ്. ഈ അവബോധം ഇല്ലായ്മയാണ് മാനസിക പ്രശ്‌നങ്ങളുടെ അടിത്തറ. മനസിനെ ഒരു പ്രത്യേക വസ്തുവിലോ രൂപത്തിലോ ഏകാഗ്രപ്പെടുത്തുന്ന പ്രക്രിയയാണ് ധാരണ എന്നു പറയുന്നത്. ഏകാഗ്രപ്പെട്ടു കഴിഞ്ഞാൽ യാതൊരു ബലവും കൊടുക്കാതെ മനസ് ഒരേ രൂപത്തിൽ ലയിച്ചിരിക്കുന്ന അവസ്ഥയാണ് ധ്യാനം. അതായത് സങ്കർഷങ്ങളില്ലാതെ മനസ് തീർത്തും ശാന്തമാകുന്ന അവസ്ഥ. പക്ഷേ ഇവിടെ ഒരു രൂപമുണ്ടാകും. ഇതിന് ശേഷം ഈ രൂപത്തെയും വിട്ട് കേവലം സത് മാത്രമായി ഇരിക്കുന്ന അവസ്ഥയാണ് സമാധി. സവികൽപ്പ സമാധിയെന്നും നിർവികൽപ്പ സമാധിയെന്നും വിവക്ഷിക്കാറുണ്ട്. നിർവകല്പസമാധിയാണ് യഥാർത്ഥ സമാധി. എത്ര സമയം വേണമെങ്കിലും ആ വ്യക്തിക്ക് അതിൽ തുടരാം. വീണ്ടും വ്യവഹാരത്തിലേക്ക് വരുമ്പോൾ ആ അലൗകികമായ അവസ്ഥയെക്കുറിച്ച് പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ലാത്തതുകൊണ്ടാണ് അനുഭവിയാതറിവീല' എന്ന് ഗുരു മൊഴിഞ്ഞത്.

ശരീരം ഉള്ളിടത്തോളം കാലം ഈ അവസ്ഥ വന്നും പോയും ഇരിക്കും. യോഗദർശപ്രകാരമാണ് വന്നും പോയും ഇരിക്കുന്ന സമാധിയിൽ, പോക്കും വരവും ഉള്ളത്. എന്നാൽ ശുദ്ധമായ അദ്വൈതസിദ്ധാന്തത്തിൽ വരവും പോക്കും ഇല്ലാത്ത ആ പൊരുളിന്റെ സാക്ഷാത്കാരം സംഭവിച്ചുകഴിഞ്ഞാൽ ആ വ്യക്തി ജീവൻ മുക്തനാണ്. അതായത് നിരന്തരമായ സാധനയിലൂടെ ഒന്നൊന്നായി എണ്ണി എണ്ണി പൊരുളൊടുക്കി താൻ ശരീരമോ, മനസോ, ഇന്ദ്രിയങ്ങളോ, ജീവനോ, ദുഃഖിയോ, പാപിയോ, ജാതിയോ, മതമോ, വർഗമോ, വർണമോ ഒന്നുമല്ല എന്നുള്ള തിരിച്ചറിവ് സംഭവിച്ചതിനുശേഷമുള്ള സർവതന്ത്ര സ്വതന്ത്രമായ അവസ്ഥ. ഈ അവസ്ഥയിലായിരുന്നു ഗുരു. കൂടാതെ നമ്മെയും ഗുരു ഓർമ്മപ്പെടുത്തി സാക്ഷാൽ അനുഭവശാലികളാം ഓർക്കിൽ ആരും എന്ന്. ഓർക്കിൽ എന്ന പദത്തിൽ ഗുരു എല്ലാം ഒതുക്കിവച്ചു. ആലോചിച്ചു നോക്കുക ചിന്തിച്ച് നോക്കുക.

എത്ര ലളിതമായാണ് ഗുരു നമ്മെ ഉണർത്താൻ ശ്രമിച്ചത്. ഇങ്ങനെ പരിപൂർണനായ ജീവൻ മുക്തനായ ഗുരുവിനെയാണ് എല്ലാവരും ചേർന്ന് വികലമാക്കാൻ ശ്രമിക്കുന്നത്. ഇത് കാണുമ്പോൾ എങ്ങനെ ദുഃഖിക്കാതിരിക്കും. ഇന്നത്തെ മനുഷ്യമനസിന്റെ സങ്കുചിതമായ അധമമായ ചിന്തകൾ എത്ര ഭീകരമാണ്. ഗുരുവിനെപ്പോലെ പരിപൂർണ വ്യക്തിത്വവും ജീവിതത്തിന്റെ സമസ്ത മേഖലയ്ക്കും തികച്ചും ശാസ്ത്രീയമായി വെളിച്ചം വീശുന്ന ദർശനം കാഴ്ചവച്ച പരമകാരുണികനായ ഗുരുവിനെ ഇനിയെങ്കിലും ആക്ഷേപിക്കാതിരുന്നുകൂടെ. നമ്മുടെ വികലമായ നീചമായ നികൃഷ്ടമായ ചിന്തകളാണ് പ്രശ്‌നങ്ങൾക്ക് ആധാരമെന്ന് എന്തുകൊണ്ട് സമ്മതിച്ചുകൂടാ.

ഇത്തരുണത്തിൽ ഗുരുവിനെ ശിഷ്യനാക്കാൻ വെങ്കുന്ന ഒരു കൂട്ടം പണ്ഡിതം മന്യന്മാരെയും നമുക്ക് കാണാം. അവരൊന്നോർക്കണം ഗുരുവിന്റെ 64 ഓളം കൃതികൾ മലയാളം, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളിൽ പരന്ന് കിടക്കുന്നു. ഭാഷാപ്രയോഗം പോലും എന്നും പുതുമ നിലനിൽക്കുന്ന ഒന്നാണ്. വ്യാസന് ശേഷം തനതായി ബ്രഹ്മസൂത്രത്തിന് കിടപിടിക്കുന്ന ഏതെങ്കിലും കൃതി ശങ്കരാചാര്യർ ഉൾപ്പെടെ ആരെങ്കിലും ഭാരതത്തിൽ രചിച്ചിട്ടുണ്ടോ? 555 സൂത്രങ്ങളിലാണ് വ്യാസൻ ബ്രഹ്മസൂത്രം രചിച്ചതെങ്കിൽ ആധുനിക വ്യാസനായ ശ്രീനാരായണഗുരു 21 സൂത്രങ്ങളിൽ അതിനെ ചുരുക്കി വേദാന്ത സൂത്രമാക്കി ലോകത്തിന് നൽകി. ശ്രീനാരായണ ഗുരുവിന്റെ ഗുരുക്കന്മാരാക്കാൻ വെമ്പൽകൊള്ളുന്ന പണ്ഡിത ശിരോമണികൾ ചിന്തിക്കേണ്ടത് സർവലോകാനുരൂപനായ ശ്രീനാരായണ ഗുരുദേവൻ ലോകത്തിൽ ഉള്ള എല്ലാവർക്കും സ്വീകാര്യനായി മാറിയപ്പോൾ മാത്രമാണ് ഗുരുവിനെ ശിഷ്യനാക്കാൻ വേണ്ടി അനുയായികൾ ഉണ്ടായത്. ഇത് എത്ര നിസാരവും ബാലിശവും കുടിലവും ആയ ചിന്താഗതിയാണ്.

പൊതുവേ ഗുരുക്കന്മാരുടെ അനുയായികൾക്കും ഭക്തന്മാർക്കും ഗുരുക്കന്മാർ പറഞ്ഞതിനെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചും പറയത്തക്ക അറിവൊന്നും ഉണ്ടാകാറില്ല. ഇവരാണ് പിന്നീട് ഗുരുക്കന്മാരുടെ ആധികാരിക വക്താക്കളായി മാറുന്നത്. ഇതൊക്കെ മാറേണ്ടിയിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മാറ്റേണ്ടിയിരിക്കുന്നു. ഇത്രയൊക്കെ സൂചിപ്പിച്ചത് മറ്റൊരു പ്രധാന കാര്യം പറയാൻ വേണ്ടിയാണ്. ശ്രീനാരായണ ഗുരുദേവന്റെ സമാധിയെക്കുറിച്ച് വളരെ തരംതാണ ഒരു പ്രചരണം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്താണ് സമാധിയെന്ന് മുൻപ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. സാധാരണ മനുഷ്യന്റെ ശരീരത്തിൽ നിന്നും ജീവൻ വിട്ടുപോകുന്നതിനെ മരണം എന്നു പറയുന്നു. എന്നാൽ സന്യാസിമാർ ശരീരം വിടുമ്പോൾ സമാധി എന്നു പറയുന്നു. എന്നാൽ സന്യാസിമാരും ബോധപൂർവം ശരീരത്തെ ഉപേക്ഷിക്കാൻ പ്രാപ്തരല്ല. ഇവിടെ ജീവന് ശരീരം ഉപേക്ഷിക്കേണ്ടിവരുമ്പോൾ ബോധപൂർവം പഞ്ചപ്രാണങ്ങളെയും ഉപപ്രാണങ്ങളേയും പിൻവലിക്കാൻ പ്രാപ്തി യോഗിക്ക് മാത്രമേ ഉള്ളൂ.

ശ്രീനാരായണ ഗുരുദേവൻ ഉത്തമനായ യോഗിയും കൂടിയായിരുന്നു. യോഗസ്ഥാനായ് നിലയിൽ നിന്നിളകാതെ കായവ്യൂഹം ധരിച്ച് വിഹരിച്ചിടുമിങ്ങുയോഗി എന്ന് ഗുരു എഴുതിയത് അനുഭവത്തിന്റെ തലത്തിലായിരുന്നു. അങ്ങനെയുള്ള യോഗിയായ, ജ്ഞാനിയായ ഗുരു സ്വന്തം ഇച്ഛയ്ക്കനുസരിച്ച് ശരീരം ഉപേക്ഷിക്കേണ്ട സമയമായപ്പോൾ പ്രധാന പ്രാണനെയും പഞ്ചപ്രാണങ്ങളെയും, ഉപപ്രാണങ്ങളെയും സാവധാനം പിൻവലിച്ച് കന്നി അഞ്ചിന് ഉച്ച കഴിഞ്ഞ് 3.33.33ന് ശരീരം ഉപേക്ഷിക്കുകയും ചെയ്തു. യഥാർത്ഥമായ പരിപൂർണമായ സമാധിയായിരുന്നു ഗുരുവിന്റേത്. ജീവന്മുക്തനായ ഗുരുവിന്റെ സമാധി പരിപൂർണാവസ്ഥയിൽ ആയതുകൊണ്ടാണ് മഹാസമാധി എന്നു പറയുന്നത്. നാം ശരീരമല്ല അറിവാകുന്നു എന്ന് ഗുരു ശരീരം വിട്ടതിന്റെ പിറ്റേദിവസം അരുവിപ്പുറത്ത് ഭൈരവൻശാന്തിക്ക് കൊടുത്ത അശരീരിയിലൂടെ നമുക്ക് തെളിവായി നിൽക്കുന്നു. ഗുരു ശരീരം വിട്ടതറിഞ്ഞ് അസ്വസ്ഥനും ദുഃഖിതനും ഇനി എന്തിന് ജീവിക്കണം എന്ന് വിചാരിച്ചുകൊണ്ടിരുന്ന ഭൈരവൻ ശാന്തിയോട് ഗുരു പറയുകയാണ് നാം ഇവിടെതന്നെയുണ്ടല്ലോ നാം എങ്ങും പോയിട്ടില്ലല്ലോ' എന്ന്. അതിനുശേഷമാണ് അദ്ദേഹം ശാന്തനായി ശിവഗിരിയിൽ വരികയും ഗുരു ഏല്പിച്ചിരുന്ന നാഗമാണിക്യം സമാധിപീഠത്തിൽ സർമപ്പിക്കുന്നതും.

ലോകരക്ഷയ്ക്കുവേണ്ടി ആയിരക്കണക്കിന് വർഷങ്ങൾ കൂടുമ്പോഴാണ് എല്ലാം തികഞ്ഞ ഋഷിമാർ ലോകോദ്ധരമാർത്ഥം ഈ ധരണിയിൽ അവതരിക്കുന്നത്. അങ്ങനെ ലോകത്തിന് ലഭിച്ച അപൂർവമുത്താണ് ശ്രീനാരായണ ഗുരുദേവൻ. ഇനിയെങ്കിലും വിഭാഗീയതകൾ വെടിഞ്ഞ് മുൻവിധികളില്ലാതെ സ്വതന്ത്രരായി ഗുരുവിന്റെ ദർശനത്തെ എല്ലാവർക്കുംവേണ്ടി പ്രയോജനപ്പെടുത്താൻ 90-ാം സമാധിദിനത്തിലെങ്കിലും നമുക്ക് പ്രാർത്ഥിക്കാം. എന്നും എപ്പോഴും പ്രകാശഗോപുരമായി വർത്തിക്കുന്ന അത്ഭുതപ്രതിഭാസത്തിന് മുൻപിൽ ശതകോടി പ്രണാമങ്ങൾ അർപ്പിച്ച് ധന്യരാകാം നമ്മൾക്ക്.


കടപ്പാട്: കേരള കൗമുദി

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
സൗദിഭരണം പിടിക്കാൻ അട്ടിമറി ശ്രമം നടന്നോ..? സൽമാൻ രാജകുമാരനെ സുരക്ഷിതമായി ബങ്കറിലേക്ക് മാറ്റിയോ..? കൊട്ടാരത്തിന് സമീപം തുടർച്ചയായി വെടി ഉതിർക്കൽ ശബ്ദമെന്നും അട്ടിമറി ശ്രമമെന്നും പാശ്ചാത്യ മാധ്യമങ്ങൾ; അനുമതിയില്ലാതെ പറന്ന ഡ്രോൺ വെടിവച്ചിട്ടത് മാത്രമെന്ന് സൗദി; കടുത്ത നിലപാടുമായി അടിമുടി പരിഷ്‌കരണത്തിന് ശ്രമിക്കുന്ന എംബിഎസിന് വേണ്ടി ആശങ്കയോടെ ലോകം
പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്കിടയിൽ തോളിൽ കയ്യിട്ടുള്ള ആ ഇരുപ്പുണ്ടല്ലോ... ആ സ്‌നേഹമാണ് സഖാക്കളെ കണ്ടു പഠിക്കേണ്ടത്; ശിവൻകുട്ടിയുടെയും പാർവതിയുടെയും പാർട്ടി കോൺഗ്രസിലെ ചിത്രം വൻ വിവാദമാകുന്നു; ഭരണഘടനാ പദവി വഹിക്കുന്ന ഏഷ്യാനെറ്റ് വാർത്താ തലവന്റെ പെങ്ങൾക്ക് എങ്ങനെ വോളണ്ടിയർ ആകാൻ കഴിയുമെന്ന് ചോദിച്ചു വിമർശകർ
നാട്ടുകാർ പോലും പോകാത്ത പനത്തുറയാറിന് സമീപത്തെ ആ കുറ്റിക്കാട്ടിൽ ലിഗ എങ്ങനെയെത്തി? ശരീരത്തിലുള്ള ജാക്കറ്റും സമീപത്തു കണ്ട ചെരുപ്പും ആരുടേതെന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്തത് ദുരൂഹത വർദ്ധിക്കുന്നു; കൊലപാതകമാണെന്ന ആരോപണം ഉന്നയിക്കാൻ സഹോദരി ഇൽസയെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ നിരവധി; സാധ്യതകൾ തള്ളാതെ ശാസ്ത്രീയ അന്വേഷണത്തിന്റെ വഴിയിൽ നീങ്ങാൻ പൊലീസ്
ജീവനക്കാരില്ലാത്തതു കൊണ്ട് ദിവസം മുടങ്ങുന്നത് 200 ബസുകൾ എന്നു കണ്ടെത്തി അദർ ഡ്യൂട്ടി റദ്ദു ചെയ്തു തച്ചങ്കരി; മെക്കാനിക്കൽ ജീവനക്കാരോട് ലൈസൻസ് എടുത്ത് ഷണ്ടിങ് ജോലി ചെയ്യാൻ ഉത്തരവ്; സൂപ്പർവൈസർ തസ്തികകൾ വെട്ടിക്കുറച്ചും കണ്ടക്ടർമാരെ റിസർവേഷൻ ചുമതലകളിൽ നിന്നും മാറ്റിയും പരിഷ്‌ക്കാരം; കെഎസ്ആർടിസിയിൽ അടിമുടി മാറ്റങ്ങൾ കൽപ്പിച്ചു തച്ചങ്കരി; സംയമത്തോടെ ജീവനക്കാർ
കാമുകനുമായുള്ള രഹസ്യ ബന്ധം സുഗമമാക്കാൻ ഭാര്യയെ കൊല്ലാൻ അമേരിക്കയിൽ മലയാളി നഴ്‌സിന്റെ ക്വട്ടേഷൻ; ഇന്റർനെറ്റിലൂടെ ഗുണ്ടയെ കണ്ടെത്തി കരാർ ഉറപ്പിച്ചത് 10000ഡോളർ ബിറ്റ് കോയിൻ നൽകി; സോഷ്യൽ മീഡിയയിലെ അക്രമ വാസനകൾ കണ്ടെത്താനുള്ള ചാനലിന്റെ അന്വേഷണം എത്തിയത് 31കാരിയിൽ; ഷിക്കാഗോയിൽ പിടിയിലായത് വിവാഹിതയായ നേഴ്‌സ്; ടീനാ ജോൺസിനെതിരെ ചുമത്തിയത് 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റം
'സ്‌കോഡയിലൊക്കെ യാത്ര ചെയ്തിരുന്ന ഞാൻ ഇപ്പോൾ യാത്ര ചെയ്യുന്നത് മാരുതി ആൾട്ടോയിലാണ്..! തെറ്റ് ചെയ്തിട്ടാണ് ഈ മോശം അവസ്ഥയെങ്കിൽ സങ്കടമില്ലായിരുന്നു'; 26 ലോറികൾ സ്വന്തമായി ഉണ്ടായിരുന്നിട്ടും ഒന്നു പോലും നിരത്തിലിറക്കാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലായ ഒരു മലയാളി വ്യവസായിയുടെ രോദനം; ഡ്രൈവർമാരുടെ സമരം മൂലം കോടികളുടെ കടക്കാരനായ സത്യശീലന്റെ കദനകഥ
സീരിയലിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; പോണേക്കരയിൽ താമസിച്ചത് നൗഫലിനൊപ്പം; രാത്രിയിൽ കാമുകൻ വീട്ടിലെത്തിയപ്പോൾ അവിടെ മറ്റൊരു പുരുഷ സാന്നിധ്യം; പ്രതികാരാഗ്നിയിൽ കാമുകിയെ കൊന്ന് ആത്മഹത്യ ചെയ്ത് ഇരുപത്തിയെട്ടുകാരൻ; മീരയുടെ മൃതദേഹം കണ്ടെത്തിയത് വിവസ്ത്രയായി; യുവാവ് തൂങ്ങിമരിച്ചത് വീട്ടിൽ വിളിച്ച് അറിയച്ച ശേഷം; കൊച്ചിയെ നടുക്കി കൊലപാതകവും ആത്മഹത്യയും
തക്‌ബീർ മുഴക്കി പ്രകടനം; മതം നോക്കി ബൈക്ക് യാത്രികരെപ്പോലും തടഞ്ഞു; മുസ്ലിം ബാലികമാരെ ബലാത്സംഗം ചെയ്യാൻ ഹിന്ദുക്കളുടെ യോഗം തീരുമാനിച്ചുവെന്ന വ്യാജ വാർത്ത പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ പരമാവധി ഷെയർ ചെയ്തു; യൂത്ത് ലീഗിന്റെയും സുന്നികളുടെയും എന്തിന് ഡിവൈഎഫ് എയിലെ വരെ ചെറുപ്പക്കാർ തെരുവിലിറങ്ങി; കേരളത്തിന്റെ മതധ്രുവീകരണത്തിൽ അമ്പരന്ന് പൊലീസ് റിപ്പോർട്ട്; സ്റ്റേറ്റ് ഇന്റലിജൻസ് നോക്കുകുത്തിയായെന്നും വിമർശം
ആകാശത്തിൽ 32,000 അടി ഉയരത്തിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; ഒരു വിൻഡോ തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരിയെ അടുത്തിരുന്നയാൾ പുറത്തേക്ക് തൂങ്ങി നിൽക്കാൻ സഹായിച്ചു; മുൻ നേവി ഫൈറ്റർ പൈലറ്റ് ധീരമായി വിമാനം നിലത്തിറക്കിയപ്പോൾ ഒരാളൊഴികെ എല്ലാവരും സുരക്ഷിതർ; ഹോളിവുഡ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഇങ്ങനെ
പരിവാറിന് തീവ്രത പോരെന്ന് ആരോപിച്ച് അമർനാഥും അച്ഛൻ ബൈജുവും ശിവസേനയിൽ ചേർന്നു; ആർ എസ് എസിനെ പ്രതിക്കൂട്ടിൽ നിർത്താൻ കത്വയിലെ പീഡനം ചർച്ചയാക്കി; പോസ്റ്റിന്റെ പ്രതികരണം കണ്ട് ഉണ്ടാക്കിയ 'വോയ്‌സ് ഓഫ് .....'ഉം 'വോയ്‌സ് ഓഫ് യൂത്ത് 'ഉം വമ്പൻ ഹിറ്റായി; 11 പേരടങ്ങുന്ന സൂപ്പർ അഡ്‌മിനുണ്ടാക്കി ഹർത്താലിന് ആഹ്വാനം ചെയ്തത് സംഘികൾക്ക് പണികൊടുക്കാൻ; സന്ദേശങ്ങൾ ഏറ്റെടുത്ത് അക്രമം കാട്ടി കുടുങ്ങിയത് മുസ്ലിം മതമൗലികവാദികളും; വാട്‌സ് ആപ്പ് ഹർത്താലിന് പിന്നിൽ കൊല്ലത്തെ അച്ഛനും മകനും
ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ടയാൾ ക്വട്ടേഷൻ സംഘത്തലവനെന്ന് അറിഞ്ഞതോടെ സെബെല്ലയുടെ മനസ്സിൽ വിരിഞ്ഞത് വീരാരാധന; ഹീറോയിസത്തിൽ മയങ്ങി സിനിമാ പ്രവർത്തകനായ ഭർത്താവ് ഇല്ലാത്തപ്പോൾ വീട്ടിൽ സൽക്കരിച്ച് അപ്പുണ്ണിയുടെ എല്ലാമെല്ലാമായി; കൊലപാതകത്തിന് മുമ്പും ശേഷവും വാഴക്കാലയിൽ താമസവും ഒരുക്കിക്കൊടുത്ത് കാമുകി; ആർജെയെ കൊന്ന കായംകുളം അപ്പുണ്ണി തന്ത്രങ്ങളേറെ പയറ്റിയിട്ടും ഒടുവിൽ വലയിൽകുരുങ്ങിയത് പ്രണയിനിയെ പൊലീസ് വീഴ്‌ത്തിയതോടെ
കണ്ണാ.. എന്റെ പ്രാർത്ഥനയുണ്ട്... ഒന്നും വരില്ല...; ആർജെയെ വെട്ടിയത് ഫോണിൽ സംസാരിക്കുമ്പോൾ തന്നെ; സുഹൃത്തിന്റെ നിലവിളി കേട്ട ശേഷം ഗൾഫിലുള്ള നർത്തകി ഇട്ട പോസ്റ്റ് അന്വേഷണത്തിൽ നിർണ്ണായകമാകും; ആക്രമണ വിവരം മറ്റൊരു സുഹൃത്തിനെ ആലപ്പുഴക്കാരി അറിയിച്ചതിനും തെളിവ് കിട്ടി; വിവാഹമോചിതയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ പൊലീസ്; റേഡിയോ ജോക്കി രജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഖത്തറിലെ വ്യവസായി; പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് അന്വേഷണ സംഘം
സ്‌റ്റേജിൽ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോൾ ചെയ്തത് പലതും പുറത്ത് പറയാൻ കഴിയില്ല; മണി അഹങ്കാരിയും തന്നിഷ്ടക്കാരനും; ഡാമിന്റെ പോകാൻ പാടില്ലാത്ത സ്ഥലത്തേക്ക് കുക്കും ഡോക്ടറും സ്ത്രീയുമായി പോയപ്പോൾ തടഞ്ഞ ഫോറസ്റ്റ് ഗാർഡിനെ തല്ലിചതച്ച സിനിമാക്കാരനെന്നും ശാന്തിവിള ദിനേശ്; ദിലീപിന്റെ അടുപ്പക്കാരന്റെ വിമർശനം കേട്ട് ഞെട്ടി മണിയുടെ കുടുംബവും സുഹൃത്തുക്കളും
40 കിലോ മീറ്റർ സ്പീഡിൽ ഓടാമെങ്കിൽ മാത്രം പത്തനാപുരത്ത് കൂടി പാറ കൊണ്ടു പോയാൽ മതി; നിങ്ങൾ കച്ചവടക്കാരാ.....എനിക്ക് നോക്കേണ്ടത് പാവപ്പെട്ട കുട്ടികളുടെ കാര്യമാണ്; എംഎൽഎയുടെ ബോർഡ് വച്ച് പോവുന്ന എനിക്ക് നിങ്ങൾ സൈഡ് തരാറില്ല; ആദ്യം എംഎൽഎയുടെ പേരെങ്കിലും അറിഞ്ഞിട്ടു വരൂ: പരാതി കൊടുക്കാൻ ചെന്ന ടിപ്പർ മുതലാളിമാരെ ഗണേശ് കുമാർ ഓടിച്ച വീഡിയോ മറുനാടൻ പുറത്തുവിടുന്നു
കല്യാൺ ജുവല്ലറിയിൽ നിന്നും വാങ്ങിയ അഞ്ച് പവന്റെ ആന്റീക് മോഡൽ നെക്‌ളേസിൽ ആകെ ഉണ്ടായിരുന്നത് 12 ഗ്രാം സ്വർണം! അകഭാഗത്ത് നിറച്ചത് മെഴുകു കട്ടകളും കല്ലും; പണയം വെക്കാൻ ബാങ്കിൽ എത്തിയ നെയ്യാറ്റിൻകര സ്വദേശി ഒറിജിനൽ തൂക്കമറിഞ്ഞ് ഞെട്ടി; സ്വർണത്തട്ടിപ്പ് ചൂണ്ടിക്കാട്ടി മാനേജറെ കണ്ടപ്പോൾ പറഞ്ഞത് എല്ലാവർക്കും അറിയാവുന്ന കാര്യമെന്ന്; തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെ മുഴുവൻ തുകയും തിരികെ നൽകി തടിയൂരി കല്യാൺ
ആർജെയെ കൊന്നതിന് പിന്നിൽ പെൺബുദ്ധിയോ? കടംകേറി മുടിഞ്ഞ യാത്രവിലക്കുള്ള സത്താർ എങ്ങനെ ക്വട്ടേഷൻ കൊടുക്കുമെന്ന സംശയത്തിൽ ആടിയുലഞ്ഞ് മടവൂരിലെ പാതിരാത്രിക്കൊല; മുസ്ലീമായി മതംമാറിയ നൃത്താധ്യാപികയുടെ മൊഴികളിൽ പൊലീസിന് സംശയം; ഖത്തറിൽ നിന്ന് ഓപ്പറേഷൻ നടത്തിയ സാലിഹിന് പിന്നിൽ അര്? റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ട്വിസ്റ്റിന് സാധ്യത; പ്രതിയെ പിടിക്കാനും യുവതിയെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം ഗൾഫിലേക്ക്
ഞാനും ഒരു യുവാവ് അല്ലേ; കമ്മലിട്ടവൾ പോയൽ കടുക്കനിട്ടൾ വരും! ഞമ്മക്കൊരു ഡൗട്ട് തോന്നി; ആ ബന്ധം വേണ്ടെന്ന് വച്ചു; പിന്നീട് അതിന് പിറകേ പോയിട്ടില്ല; ഡൈവേഴ്‌സ് ആയിട്ട് മൂന്ന് മാസമായി; ഞാൻ ക്വട്ടേഷൻ കൊടുത്താൽ എന്റെ മക്കളെ ആരു നോക്കും? യാത്രാ വിലക്കുള്ളതിനാൽ നാട്ടിൽ പോയി അന്വേഷണത്തിൽ സഹകരിക്കാനുമാകില്ല; ആർജെ രാജേഷിന്റെ കൊലയിൽ തനിക്ക് പങ്കില്ലെന്ന് നൃത്താധ്യാപികയുടെ മുൻ ഭർത്താവ്; ഖത്തറിലുള്ള ഓച്ചിറ സത്താറിന്റെ വിശദീകരണം പുറത്ത്
കാമുകനുമായുള്ള രഹസ്യ ബന്ധം സുഗമമാക്കാൻ ഭാര്യയെ കൊല്ലാൻ അമേരിക്കയിൽ മലയാളി നഴ്‌സിന്റെ ക്വട്ടേഷൻ; ഇന്റർനെറ്റിലൂടെ ഗുണ്ടയെ കണ്ടെത്തി കരാർ ഉറപ്പിച്ചത് 10000ഡോളർ ബിറ്റ് കോയിൻ നൽകി; സോഷ്യൽ മീഡിയയിലെ അക്രമ വാസനകൾ കണ്ടെത്താനുള്ള ചാനലിന്റെ അന്വേഷണം എത്തിയത് 31കാരിയിൽ; ഷിക്കാഗോയിൽ പിടിയിലായത് വിവാഹിതയായ നേഴ്‌സ്; ടീനാ ജോൺസിനെതിരെ ചുമത്തിയത് 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റം
മഞ്ജു വാര്യരും ശ്രീകുമാർ മേനോനും ചേർന്ന് നടത്തിയ ഗൂഢാലോചന; രമ്യാ നമ്പീശനും കെണിയൊരുക്കാൻ പങ്കാളിയായി; എല്ലാം ദിലീപിനെ കുടുക്കാനുള്ള തന്ത്രം; നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യർക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്ളാറ്റും ഒടിയനിലെ വേഷവുമെന്നും രണ്ടാം പ്രതിയുടെ വെളിപ്പെടുത്തൽ; മാർട്ടിന്റെ ആരോപണങ്ങൾ സാക്ഷികളെ വിചാരണയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ഗൂഡനീക്കമായി കണ്ട് പ്രോസിക്യൂഷൻ; നടിയെ ആക്രമിച്ച കേസിൽ പ്രതികളെല്ലാം ഒറ്റക്കെട്ട്
ഗർഭം അലസാൻ സാധ്യത ഉള്ളതിനാൽ പാടില്ലെന്ന് ഉപദേശിച്ചു; ശാരീരിക പ്രശ്നങ്ങൾ പറഞ്ഞ് വീണ്ടുമെത്തിയപ്പോൾ ലൈംഗിക ബന്ധം നടന്നുവെന്ന് ഡോക്ടർ കണ്ടെത്തി; ഇല്ലെന്ന് ഭർത്താവ് ആണയിട്ട് ആവർത്തിച്ചപ്പോൾ ഭാര്യ പറഞ്ഞത് ഉറ്റ സുഹൃത്ത് കീഴ്‌പ്പെടുത്തി പീഡിപ്പിച്ച വിവരം; ഗൈനക്കോളജിസ്റ്റ് പൊലീസിനെ വിളിച്ചുവരുത്തിയപ്പോൾ കുടുങ്ങിയത് വൈദ്യുത ബോർഡിലെ മസ്ദൂർ പ്രവീൺ; കാട്ടക്കടയിൽ ബലാത്സംഗ വീരൻ കുടുങ്ങിയത് ഇങ്ങനെ