Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുരുദേവന്റെ 160-ാം ജന്മദിനം ഇന്ന്: നാടെങ്ങും പീത പതാകകളിൽ നിറഞ്ഞു ചതയാഘോഷം

ഗുരുദേവന്റെ 160-ാം ജന്മദിനം ഇന്ന്: നാടെങ്ങും പീത പതാകകളിൽ നിറഞ്ഞു ചതയാഘോഷം

തിരുവനന്തപുരം: ഭക്തിനിർഭരമായ ചടങ്ങുകളോടെ ശ്രീനാരായണ ഗുരുദേവന്റെ 160-ാം ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. വർക്കല ശിവഗിരിയിലും ഗുരുദേവൻ ജന്മം കൊണ്ട ചെമ്പഴന്തി ഗുരുകുലത്തിലും അരുവിപ്പുറത്തും ആലുവ അദ്വൈതാശ്രമത്തിലും

മറ്റ് അനുബന്ധ മഠങ്ങളിലും എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഗുരുപൂജ, സമൂഹ പ്രാർത്ഥന, സമൂഹ സദ്യ , ജയന്തി സമ്മേളനം , ഘോഷയാത്ര തുടങ്ങിയവയാണ് പരിപാടികൾ.

വർക്കല ശിവഗിരി മഠത്തിൽ രാവിലെ വിശേഷാൽ ഗുരുപൂജയ്ക്ക് ശേഷം 7.30ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പതാക ഉയർത്തി. ജയന്തി സമ്മേളനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാമി പ്രകാശാനന്ദ ജപയജ്ഞം ഉദ്ഘാടനം ചെയ്തു. സ്വാമി വിശാലാനന്ദ അനുഗ്രഹ പ്രഭാഷണവും മന്ത്രി എ.പി. അനിൽകുമാർ മുഖ്യ പ്രഭാഷണവും നടത്തുന്ന ചടങ്ങിൽ ഡോ. എ.സമ്പത്ത് എം.പി, വർക്കല കഹാർ എംഎൽഎ, മുൻ എം.പി പി.ടി. തോമസ്, നഗരസഭാ ചെയർമാൻ കെ. സൂര്യ പ്രകാശ്, ഗോകുലം ഗോപാലൻ, അജി. എസ്.ആർ.എം, അഡ്വ. സി.ആർ. ജയപ്രകാശ്, പി.പി. രാജൻ, ബാബുറാം, വി.ടി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

വൈകിട്ട് 5.30നാണ് ശിവഗിരിയിൽ നിന്നുള്ള ജയന്തി ഘോഷയാത്ര ആരംഭിക്കുന്നത്. വാദ്യമേളങ്ങൾ ,ഗുരുദേവ വിഗ്രഹം വഹിക്കുന്ന രഥം, നാടൻ കലാരൂപങ്ങൾ, ഭക്തിഗാന സംഘങ്ങൾ, പൂക്കാവടി, ഫ്‌ളോട്ടുകൾ എന്നിവ അണിനിരക്കുന്ന ഘോഷയാത്ര രാത്രി 10ന് മഹാസമാധിയിൽ തിരിച്ചെത്തും.

എല്ലാ വായനക്കാർക്കും ഗുരുദേവ ജയന്തി ആശംസകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP