Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓർത്തഡോക്‌സ് സഭയെ വേറിട്ടു നിർത്താൻ ഇടയാക്കിയത് അടിമത്വം അപമാനകരമെന്ന തിരിച്ചറിവ്; സഭയുടെ നിലപാട് തെറ്റാണെന്നു കരുന്നവർ വ്യവഹാരങ്ങൾക്കു മുതിരുന്നു; സഭയിൽ തൻപ്രമാണിത്വം പാടില്ലെന്നും സ്ഥാനമാനങ്ങൾ തേടി പോകുന്നത് ശരിയല്ലെന്നും ഓർമിപ്പിച്ച് കാതോലിക്കാ ബാവ

ഓർത്തഡോക്‌സ് സഭയെ വേറിട്ടു നിർത്താൻ ഇടയാക്കിയത് അടിമത്വം അപമാനകരമെന്ന തിരിച്ചറിവ്; സഭയുടെ നിലപാട് തെറ്റാണെന്നു കരുന്നവർ വ്യവഹാരങ്ങൾക്കു മുതിരുന്നു; സഭയിൽ തൻപ്രമാണിത്വം പാടില്ലെന്നും സ്ഥാനമാനങ്ങൾ തേടി പോകുന്നത് ശരിയല്ലെന്നും ഓർമിപ്പിച്ച് കാതോലിക്കാ ബാവ

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടികളോടും പ്രത്യേക മമതയോ വിദ്വവേഷമോ ഇല്ലെന്നും എല്ലാവരുടെയും നല്ല പ്രവർത്തികളെ പിൻതുണയ്ക്കുമെന്നും ബസേലിയോസ് മാർത്തോമാ പൗലോസ് ദിദ്വിയൻ കാതോലിക്കാബാവ. കോട്ടയത്ത് ആരംഭിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയോഷൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു.

അസഹിഷ്മതയും ദേശസ്നേഹവും പ്രസംഗിച്ച് നടന്നിട്ട് കാര്യമില്ലന്നും പാങ്കാളിത്വത്തിലൂടെയുള്ള സഹവർത്ഥ്വത്തിലൂടെ നടപ്പാക്കുകയാണ് വേണ്ടത്. ഇത് ദൈവം മാനവരാശിക്ക് കാട്ടി തന്നിട്ടുള്ളത്. ഇത് പ്രാവർത്ഥികമാക്കിയാൽ എല്ലാം പരിഹരിക്കപ്പെടുമെന്നും അദേഹം പറഞ്ഞു.അടിമത്വം അപമാനകരമാണന്ന തിരിച്ചറിവാണ് ഓർത്തഡോക്സ് സഭയെ വേറിട്ട് നിൽക്കാൻ ഇടയാക്കിയത്. ഇത് തെറ്റാണന്ന ഒരു വിഭാഗത്തിന് ധാരണയുണ്ട്. അവരാണ് വ്യവഹാരത്തിന്റെ വഴിലൂടെ നടക്കുന്നത്. ഇത് സമൂഹത്തിന് തന്നെ ബലഹിനതയിലേയ്ക്കാണ് നയിക്കുന്നതെന്നും കാതോലിക്കാബാവ ഓർപ്പിച്ചു.

സഭയിൽ തൻപ്രമാണിത്വം പാടില്ല. സ്ഥാനമാനങ്ങൾ തേടി പോകുന്നത് ശരിയല്ല.അംഗികാരമായി അത് നമ്മെ തേടിയെത്തുന്നതാണ് നല്ലതെന്നും കാതോലീക്കാബാവ ഓർപ്പിച്ചു.രാവിലെ 9മണിയോടെ തന്നെ രജിസ്റ്ററേഷൻ ആരംഭിച്ചു. 2.45ന് മാർ ഏലിയാ കത്തിഡ്രലിലെ പ്രാർത്ഥനയ്ക്ക് ശേഷം കാതോലിക്കാബാവയേയും മെത്രാമാരെയും സ്ഥാനികളെയും സമ്മേളന നഗരിയിലേയ്ക്ക് ആനയിച്ചു. തുടർന്ന് പ്രാർത്ഥന,വേദവായന,ധ്യാനം,നോട്ടിസ് വായന,പ്രമേയങ്ങൾ എന്നിവ വായിച്ചു. തുടർന്ന് വൈദീക ട്രസ്റ്റി,ആത്മായ ട്രസ്റ്റി എന്നിവരുടെ തെരഞ്ഞെടുപ്പ് ആരംഭിച്ചു. തെരഞ്ഞെടുപ്പ് തുടരുകയാണ് വൈകിട്ടോടെ ഫലം പുറത്ത് വരും.

വൈദീക ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ഫാ.എം.ഒജോൺ,നിലവിലെ ട്രസ്റ്റി ഫാ.ജോൺസ് ഏബ്രഹാം കേനാട്ട്,വെരി റവ.ജോസഫ് സാമുവേൽ കോർ എപ്പിസ്‌കോപ്പാഎന്നിവരാണ് മത്സരരംഗത്ത് ഉള്ളത്.ഇതിൽ ഫാ. ജോൺസ് ഏബ്രഹാം കോനാട്ടാണ് ബാവയുടെ നോമിനി.ഫാ.കോനാട്ടിന് വീണ്ടും മത്സരിക്കാൻ താല്പര്യമുണ്ടായിരുന്നില്ല. കാതോലിക്ക ബാവയുടെയും മറ്റും നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം വീണ്ടും മത്സരരംഗത്ത് എത്തിയത്.

ആത്മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ജോർജ് പോളും റോയ്.എം മാത്യൂ മുത്തൂറ്റും ആണ് മത്സരിക്കുന്നത്.നിലവിലെ അല്മായ ട്രസ്റ്റി മുത്തൂറ്റ് എം.ജോർജ് ഇക്കുറി മത്സരിക്കാനുണ്ടാവില്ല. പകരം മുത്തൂറ്റ് കുടുംബത്തിലെ തന്നെ റോയി മുത്തൂറ്റിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. കോലഞ്ചേരിയിലെ സിന്തൈറ്റ് ഗ്രൂപ്പ് വ്യവസായ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റ് ജോർജ് പോൾ ആയിരിക്കും എതിർ സ്ഥാനാർത്ഥി.മുത്തൂറ്റ് എം ജോർജ് അസോസിയേഷൻ പ്രഖ്യാപിച്ച ഉടൻ സനാർത്ഥിത്വം പ്രഖ്യാപിച്ചതാണ് എന്നാൽ ബാവ ഇടപെട്ട് പിൻതിരിപ്പിച്ച് റോയി മുത്തൂറ്റിനെ പിൻതുണയ്ക്കുകയായിരുന്നു.

ഇതിനിടയിൽ ജോർജ് പോളിനെതിരെ വ്യാജരേഖകൾ ചമച്ച് പരാജയപ്പെടുത്തുന്നതിനുള്ള നീക്കവും ഒരു ഭാഗത്തു നടന്നിരുന്നു. ഇതിനെതിരെ ജോർജ് പോൾ കോടതിയെ സമീപിച്ചിരുന്നു. ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് സൂചന. രണ്ട് ട്രസ്റ്റി സ്ഥാനങ്ങളിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പ് മുൻ തിരഞ്ഞെടുപ്പുകളെക്കാളും വിറും വാശിയും നിറഞ്ഞതായിരുന്നു. അത് പോളിങ് നടക്കുന്ന ഘട്ടത്തിലും പ്രകടമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP