Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിലീവേഴ്സ് ചർച്ച് പുതിയ 12 എപ്പിസ്‌കോപ്പമാരെ പ്രഖ്യാപിച്ചു; സ്ഥാനാരോഹണ ചടങ്ങുകൾ മാർച്ച് രണ്ടിന് കുറ്റപ്പുഴ സെന്റ് തോമസ് കത്തീഡ്രലിൽ

ബിലീവേഴ്സ് ചർച്ച് പുതിയ 12 എപ്പിസ്‌കോപ്പമാരെ പ്രഖ്യാപിച്ചു; സ്ഥാനാരോഹണ ചടങ്ങുകൾ മാർച്ച് രണ്ടിന് കുറ്റപ്പുഴ സെന്റ് തോമസ് കത്തീഡ്രലിൽ

 

തിരുവല്ല: ബിലീവേഴ്സ് ചർച്ച് പുതിയതായി 12 എപ്പിസ്‌കോപ്പമാരെ പ്രഖ്യാപിച്ചു. ഫാ.പ്രെയ്സൻ ജോൺ, ഫാ.റോയി ഐസക്ക്, ഫാ.അനൂപ് ജെന, ഫാ.സാംകുട്ടി ഐസക്ക്, ഫാ.ജോജു മാത്യു, ഫാ.ജാപ്പ ഇമോൾ, ഫാ.ജെബാസിങ്ങ്്, ഫാ.സാമുവേൽ തോമസ്, ഫാ.സക്കറിയാ ജോസ്, ഫാ.മാർട്ടിൻ കെ.ഈപ്പൻ, ഫാ.ഡാനിയേൽ പുന്നൂസ്, ഫാ.ജേഷു പ്രസാദ് എന്നിവരാണ് നിയുക്ത എപ്പിസ്‌കോപ്പമാരെന്ന് സഭാധ്യക്ഷൻ ഡോ.കെ.പി.യോഹന്നാൻ മെത്രാപ്പൊലീത്ത പത്രസമ്മേളനത്തിൽ അറിയിച്ചു. സ്ഥാനാരോഹണ ചടങ്ങുകൾ മാർച്ച് 2 ന് രാവിലെ ഏഴിന് കുറ്റപ്പുഴ സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. 11 മണിക്ക് ചേരുന്ന അനുമോദനസമ്മേളനം രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും.

സഭയുടെ എപ്പിസ്‌കോപ്പൽ സിനഡും, വൈദിക അൽമായ നേതൃത്വവും ചേർന്നാണ് പുതിയ എപ്പിസ്‌കോപ്പമാരെ തിരഞ്ഞെടുത്തത്. ഇതോടെ സഭയ്ക്ക് ആകെ 30 മേൽപ്പട്ടക്കാരാകും. 16 രാജ്യങ്ങളിലായി 86 ഭദ്രാസനങ്ങളാണ് ഇപ്പോഴുള്ളത്. 15,000 ഇടവകകളുണ്ട്.

എപ്പിസ്‌കോപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഫാ.പ്രെയ്സൺ ജോൺ തിരുവല്ല കുറ്റപ്പുഴ പാട്ടപ്പറമ്പിൽ കുടുംബാംഗമാണ്. ആത്മീയ യാത്ര ടെലിവിഷന്റെ മാനേജിങ് ഡയറക്ടറാണിപ്പോൾ. കന്യാകുമാരി കോതവിളഹം കുടുംബാംഗമാണ് ഫാ.ജെബ്ബാസിങ്ങ്. മേഘാലയ-ഒഡീഷ,കൊളംബോ ഭദ്രാസനങ്ങളിൽ വികാരി ജനറാളായിരുന്നു. ഫാ.സാമുവൽ തോമസ് ഇടുക്കി നാംപുഴി കുടുംബാംഗമാണ്. അംബാല, ചണ്ഡിഗഡ്, ഹൈദ്രാബാദ് ഭദ്രാസനങ്ങളിൽ വികാരി ജനറാളായിരുന്നു. ആന്ധ്രാപ്രദേശ് ക്രിസ്ത്യൻ കൗൺസിൽ ട്രഷററാണ്.

ഫാ.ജാപ്പ ഇമോൾ ഇംഫാൽ സ്വദേശിയാണ്. ഉത്തരാഖണ്ഡിലെ പ്രകൃതിക്ഷോഭത്തിൽ ഉണ്ടായ പ്രളയത്തിൽ സഭ നടത്തിയ പുനരധിവാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഫാ.ജേസു പ്രസാദ് ഷിമോഗ സ്വദേശിയാണ്. ബംഗളൂരു ഭദ്രാസനത്തിന്റെ വികാരി ജനറൽ ആണ്. ഫാ.അനൂപ് ജെന ഒഡീഷ കോരാപൂട്ട് സ്വദേശിയാണ്. ഒഡീഷ, അസമിലെ ദിഫു ഭദ്രാസനങ്ങളുടെ വികാരി ജനറൽ ആയി പ്രവർത്തിച്ചു.

ഇലന്തൂർ താഴെയിൽ കുടുംബാംഗമാണ് ഫാ.ജോജു മാത്യൂസ്. ഹരിയാന, ലക്നൗ, ഗോരഖ്പൂർ, നിരണം ഭദ്രാസനങ്ങളിൽ വികാരി ജനറൽ ആയി സേവനം അനുഷ്ഠിച്ചു. ഫാ.റോയി ഐസക് കൊട്ടാരക്കര തെങ്ങുവിള കുടുംബാംഗമാണ്. ഗുജറാത്ത്, മഹാരാഷ്ട്രയിലെ നാഗ്പൂർ, ഡൽഹി, ഒഡീഷ്സയിലെ സാമ്പൽപൂർ ഭദ്രാസനങ്ങളിൽ വികാരി ജനറൽ ആയിരുന്നു. ഫാ. സക്കറിയാ ജോസ് പുത്തൻവീട്ടിൽ പുനലൂർ ബെഥേൽ വീട്ടിൽ കുടുംബാംഗമാണ്. ജബൽപ്പൂർ, ബിലാസ്?പൂർ, മുംബൈ, രാജസ്ഥാനിലെ ഉദയ്പൂർ ഭദ്രാസനങ്ങളിൽ വികാരി ജനറൽ ആയിരുന്നു.

ഫാ.മാർട്ടിൻ കെ.ഈപ്പൻ ആലപ്പുഴ ഇടമുറിവീട്ടിൽ കുടുംബാംഗം. ഗോരഖ്പൂർ, പഞ്ചാബിലെ ചണ്ഡിഗഡ് ഭദ്രാസനങ്ങളിൽ വികാരി ജനറൽ ആയി പ്രവർത്തിച്ചു. ഫാ. ഡാനിയേൽ പുന്നൂസ് നിരണം കടപ്പിലാരിൽ കുടുംബാംഗമാണ്. ബിലീവേഴ്സ് ചർച്ച് പരമാദ്ധ്യക്ഷൻ ഡോ.കെ.പി.യോഹന്നാൻ മെത്രാപ്പൊലീത്തയുടെയും ഗിസില യോഹന്നാന്റെയും മകനാണ്. നേപ്പാൾ, ബർമ്മ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ പ്രേഷിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സെന്റ് തോമസ് ബിലീവേഴ്സ് ചർച്ച് കത്തീഡ്രലിന്റെ മുഖ്യവികാരിയായും, നോർത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസനങ്ങളുടെ വികാരി ജനറൽ ആയും സേവനം അനുഷ്ഠിച്ചു.

ഫാ.സാംകുട്ടി ഐസക് ഇടുക്കി മച്ചിയാനിക്കൽ കുടുംബാംഗമാണ്. ഭോപ്പാൽ, ഷില്ലോംഗ്, മിസ്സോറാം ഭദ്രാസനങ്ങളുടെ വികാരി ജനറൽ ആയിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവർഗ്ഗക്കാരുടെ വ്യക്തിത്വ-സാമൂഹിക-വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. സിനഡ് സെക്രട്ടറി ബിഷപ്പ് സൈമൺ ജോൺ, പി.ആർ.ഒ. ഫാ.സിജോ പന്തപ്പള്ളി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP