Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലം രൂപതാ മെത്രാനായി പോൾ ആന്റണി മുല്ലശ്ശേരി; മെത്രാഭിഷേക ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ച് വിശ്വാസി സമൂഹം

കൊല്ലം രൂപതാ മെത്രാനായി പോൾ ആന്റണി മുല്ലശ്ശേരി; മെത്രാഭിഷേക ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ച് വിശ്വാസി സമൂഹം

കൊല്ലം: കൊല്ലം രൂപതയുടെ പുതിയ മെത്രാനായി ഡോ.പോൾ ആന്റണി മുല്ലശേരി അഭിഷിക്തനായി. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളജ് ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിർത്തിയാണ് മെത്രാഭിഷേക ചടങ്ങ് പ്രത്യേകം തയാറാക്കിയ വേദിയിൽ നടന്നത്. കത്തോലിക്കാ സഭയിലെ 30 മെത്രാന്മാരും 300-ൽപ്പരം വൈദികരും ദിവ്യബലി അർപ്പണത്തിലും തിരുകർമങ്ങളിലും പങ്കുചേർന്നു. ഏഷ്യയിലെ ആദ്യത്തെ പ്രഥമ കത്തോലിക്കാ രൂപതയായ കൊല്ലത്തിന്റെ നാലാമത്തെ തദ്ദേശീയ മെത്രാനാണ് മാർ. പോൾ ആന്റണി മുല്ലശേരി. ബിഷപ് ജെറോം, ബിഷപ് ഡോ.ജോസഫ് ജി.ഫെർണാണ്ടസ്, ബിഷപ് ഡോ.സ്റ്റാൻലി റോമൻ എന്നിവരാണ് മുൻഗാമികൾ.

ചടങ്ങുകൾക്ക് രൂപതാ മെത്രാനും അപ്പോസ്തലിക് അഡ്‌മിനിസ്‌ട്രേറ്ററുമായ ഡോ.സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിച്ചു. പുനലൂർ രൂപതാ മെത്രാൻ ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്‌സ് വടക്കുംതല എന്നിവർ സഹകാർമികരായി. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാ മെത്രാനുമായ ഡോ.സൂസൈപാക്യം അനുഗ്രഹപ്രഭാഷണം നടത്തി. തൃശൂർ അതിരൂപത മെത്രാൻ ഡോ. ആൻഡ്രൂസ് താഴത്ത് വചനപ്രഘോഷണം നടത്തി. തുടർന്ന് മെത്രാൻ പോൾ ആന്റണി മുല്ലശേരി നന്ദിയർപ്പിച്ച് പ്രസംഗിച്ചു.

നിയുക്ത മെത്രാനു പാരമ്പര്യം കൈമാറുന്ന കൈവയ്പു കർമവും സുവിശേഷഗ്രന്ഥം തലയിൽവച്ചുള്ള പ്രതിഷ്ഠാപന പ്രാർത്ഥനയും ഡോ. സ്റ്റാൻലി റോമൻ നിർവഹിച്ചു. തുടർന്ന് അധികാരചിഹ്നങ്ങളായ മോതിരവും അംശമുടിയും അധികാരദണ്ഡും സ്വീകരിച്ചു രൂപതയുടെ അജപാലനദൗത്യ ചുമതല ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഏറ്റെടുത്തു.

വിവിധ മെത്രാന്മാരും കൈവയ്പു കർമം നടത്തിയ ശേഷം പുതിയ മെത്രാനെ സമാധാനചുംബനം നൽകി സ്വീകരിച്ചു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP