Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൃദ്ധരുടെയും രോഗികളുടെയും അശരണരുടെയും പരിചരണം മുഖ്യ ലക്ഷ്യമാക്കി പ്രവർത്തനം; അഗതികളുടെ സഹോദരിമാർ എന്ന സന്യാസ സമൂഹത്തിന്റെ സ്ഥാപകൻ; എറണാകുളം അങ്കമാലി അതിരൂപതാംഗമായ ദൈവദാസൻ ഫാ. വർഗീസ് പയ്യപ്പിള്ളി ധന്യപദവിയിൽ; പദവി ഉയർത്താനുള്ള അന്തിമ തീരുമാനം ലഭിച്ചത് വത്തിക്കാനിൽ നിന്നും

വൃദ്ധരുടെയും രോഗികളുടെയും അശരണരുടെയും പരിചരണം മുഖ്യ ലക്ഷ്യമാക്കി പ്രവർത്തനം; അഗതികളുടെ സഹോദരിമാർ എന്ന സന്യാസ സമൂഹത്തിന്റെ സ്ഥാപകൻ; എറണാകുളം അങ്കമാലി അതിരൂപതാംഗമായ ദൈവദാസൻ ഫാ. വർഗീസ് പയ്യപ്പിള്ളി ധന്യപദവിയിൽ; പദവി ഉയർത്താനുള്ള അന്തിമ തീരുമാനം ലഭിച്ചത് വത്തിക്കാനിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത വൈദികനും അഗതികളുടെ സഹോദരിമാർ (എസ്ഡി) സന്യാസസമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ ഫാ. വർഗീസ് പയ്യപ്പിള്ളിയെ ധന്യ പദവിയിലേക്കുയർത്തി. ഇതു സംബന്ധിച്ച ഔദ്യോഗിക രേഖയിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ ഒപ്പുവച്ചു. ദൈവദാസന്റെ സുകൃതങ്ങൾ സഭ അംഗീകരിച്ചുകൊണ്ടാണു ധന്യനായി ഉയർത്തിയത്. ഇന്ന് പതിനൊന്ന് രാജ്യങ്ങളിൽ വ്യാപിച്ച അഗതികളുടെ സഹോദരിമാർ എന്ന സന്യാസ സമൂഹത്തിന്റെ സ്ഥാപകനാണ് ഫാ. വർഗീസ് പയ്യപ്പിള്ളി.

ദൈവദാസന്റെ വീരോചിതമായ സുകൃതങ്ങൾ സഭ അംഗീകരിച്ചുകൊണ്ടുള്ള അറിയിപ്പ് നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ഡോ. ആഞ്ജലോ അമാത്തോയ്ക്കു മാർപാപ്പ കൈമാറി. കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ടവർക്കിടയിൽ സേവനം ചെയ്യുന്നതു ജീവിതദൗത്യമായി ഏറ്റെടുത്ത ഫാ. പയ്യപ്പിള്ളി 1876 ഓഗസ്റ്റ് എട്ടിന് എറണാകുളം കോന്തുരുത്തിയിലാണു ജനിച്ചത്. കാൻഡി പേപ്പൽ സെമിനാരിയിൽ 1907 ഡിസംബർ 12നു പൗരോഹിത്യം സ്വീകരിച്ചു. കടമക്കുടി, ആലങ്ങാട്, ആരക്കുഴ പള്ളികളിൽ വികാരിയായും ആലുവ സെന്റ് മേരീസ് സ്‌കൂളിന്റെ മാനേജരുമായി സേവനം ചെയ്തു.

അഗതികളുടെ സഹോദരിമാർ (എസ്ഡി) എന്ന സന്യാസ സമൂഹത്തിന്റെ സ്ഥാപകനാണ് ദൈവദാസൻ ഫാ. വർഗീസ് പയ്യപ്പിള്ളി. വൃദ്ധരുടെയും രോഗികളുടെയും അശരണരുടെയും പരിചരണം മുഖ്യ ലക്ഷ്യമാക്കി, 1927 മാർച്ച് 19നാണ് എസ്ഡി സന്യാസിനീ സമൂഹം ആരംഭിച്ചത്. ഇന്ത്യ ഉൾപ്പെടെ 11 രാജ്യങ്ങളിൽ എസ്ഡി സന്യാസിനിമാർ സേവനം ചെയ്യുന്നുണ്ട്. തേവര കോന്തുരുത്തിയിൽ 1876 ഓഗസ്റ്റ് എട്ടിന് ഫാ. വർഗീസ് ജനിച്ചു. പയ്യപ്പിള്ളി ലോനൻ കുഞ്ഞുമറിയം ദമ്പതികളുടെ മകനാണ്. കാൻഡി പേപ്പൽ സെമിനാരിയിൽ 1907 ഡിസംബർ 12നു പൗരോഹിത്യമേറ്റു. 1929 ഒക്ടോബർ അഞ്ചിനു നിര്യാതനായി.

2009 ഓഗസ്റ്റ് 25നാണ് ദൈവദാസനായി പ്രഖ്യാപിച്ചത്. നാമകരണ നടപടികളുടെ ഭാഗമായി 2011 ഫെബ്രുവരിയിൽ ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ ഭൗതികാവശിഷ്ടങ്ങൾ പുറത്തെടുത്തു പരിശോധനകൾ നടത്തിയശേഷം പുതിയ കല്ലറയിൽ അടക്കംചെയ്യുകയായിരുന്നു. സിസ്റ്റർ മേഴ്‌സിന എന്ന കന്യാസ്ത്രീക്കു രോഗശാന്തി ലഭിച്ചത് വിശുദ്ധനാക്കുന്നതിനു മുന്നോടിയായ അദ്ഭുതമായി രേഖപ്പെടുത്തുകയും ഇതു സംബന്ധിച്ച പഠനങ്ങൾക്കുശേഷം അതിരൂപതാ സമിതി വത്തിക്കാനിലേക്കു റിപ്പോർട്ട് അയയ്ക്കുകയും ചെയ്തിരുന്നു. തുടർന്നാണു ധന്യൻ ആക്കിക്കൊണ്ടുള്ള പ്രഖ്യാപനം. തേവര സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിലാണു ഫാ. വർഗീസ് പയ്യപ്പിള്ളിയെ അടക്കംചെയ്തിരിക്കുന്നത്.

1924 ലെ പ്രകൃതിക്ഷോഭത്തിൽ (99ലെ വെള്ളപ്പൊക്കം) ദുരിതമനുഭവിക്കുന്നവർക്കിടയിൽ സന്നദ്ധപ്രവർത്തനങ്ങൾക്കിറങ്ങിയാണു തന്റെ പ്രത്യേകമായ വിളി ഫാ. പയ്യപ്പിള്ളി ആദ്യമായി പ്രകാശിപ്പിച്ചത്. വൃദ്ധജനങ്ങളെ സംരക്ഷിക്കാൻ പ്രത്യേക സ്ഥാപനങ്ങളോ പ്രസ്ഥാനങ്ങളോ ഇല്ലാതിരുന്ന ഘട്ടത്തിൽ അവർക്കായി കരുതലിന്റെ ഭവനം ആരംഭിച്ചു. സന്യാസജീവിതം ആഗ്രഹിച്ച അഞ്ചു യുവതികളെ ആലുവ ചുണങ്ങംവേലിയിൽ ഒരുമിച്ചുചേർത്തു ആർച്ച്ബിഷപ് മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ അനുവാദത്തോടെ അഗതികളുടെ സഹോദരിമാരുടെ മഠം സ്ഥാപിച്ചു. 1927 മാർച്ച് 19ന് ആരംഭിച്ച എസ്ഡി സന്യാസിനീ സമൂഹം ഇന്നു പതിനൊന്നു രാജ്യങ്ങളിൽ 131 സ്ഥാപനങ്ങളിലൂടെ ശുശ്രൂഷ ചെയ്യുന്നു. 1500ഓളം വൃദ്ധരും 38000 ഓളം രോഗികളും അശരണരുമായവരും എസ്ഡി സന്യാസിനിമാരുടെ പരിചരണവും സ്‌നേഹമറിഞ്ഞു സന്തോഷത്തോടെ ജീവിക്കുന്നു. ആലുവ തോട്ടുമുഖത്താണ് എസ്ഡി ജനറലേറ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP