Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർഷഭാരത സംസ്‌കാരത്തിൽ ആകൃഷ്ടനായി സ്‌പെയിനിൽ നിന്നും കേരളത്തിലെത്തി സെമിനാരികളിൽ ഹൈന്ദവ തത്വശാസ്ത്രം പഠിപ്പിച്ച ഫാ.സഖറിയാസ് ധന്യ പദവിയിലേക്ക്; മഞ്ഞുമ്മൽ ആശ്രമത്തിൽ ആഘോഷം

ആർഷഭാരത സംസ്‌കാരത്തിൽ ആകൃഷ്ടനായി സ്‌പെയിനിൽ നിന്നും കേരളത്തിലെത്തി സെമിനാരികളിൽ ഹൈന്ദവ തത്വശാസ്ത്രം പഠിപ്പിച്ച ഫാ.സഖറിയാസ് ധന്യ പദവിയിലേക്ക്; മഞ്ഞുമ്മൽ ആശ്രമത്തിൽ ആഘോഷം

കൊച്ചി: ഇന്ത്യയിൽ ആദ്യമായി സെമിനാരികളിൽ ഹൈന്ദവ തത്വശാസ്ത്രം പഠിപ്പിച്ച ഫാ.സഖറിയാസ് ധന്യപദവിയിലേക്ക്. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന മഞ്ഞുമ്മൽ ആശ്രമത്തിൽ ധന്യ പദവിയിലേക്കുയർത്തുന്നതിന് മുന്നോടിയായുളള ആഘോഷപരിപാടികൾക്ക് തുടക്കമായി. നവംബർ ഒമ്പതിനാണ് ധന്യപദവിയിലേക്കുയർത്തൽ ചടങ്ങ്. ഇതോടനുബന്ധിച്ചുള്ള സെമിനാറുകൾ സെപ്റ്റംബർ 11, 21, ഒക്‌ടോബർ 11 തീയതികളിൽ കളമശേരിയിലും മഞ്ഞുമ്മലിലുമായി നടത്തും.

സക്കറിയാസച്ചന്റെ ജീവിത വിശുദ്ധി അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനുശേഷവും മഞ്ഞുമ്മലും ആലുവയിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്കു ബോധ്യപ്പെട്ടതിന്റെ തുടർച്ചയായാണ് അദ്ദേഹത്തിനു വിശുദ്ധ പദവിയിലേക്കുള്ള വഴിയിൽ ധന്യൻ എന്ന ആദരം ലഭിക്കുന്നത്

കർമലീത്താ സന്യാസ ശ്രേഷ്ഠൻ, അദ്ധ്യാപകൻ, ഗ്രന്ഥകാരൻ, സാമൂഹിക പ്രവർത്തകൻ, വിശ്വാസ സംരക്ഷകൻ, പ്രേഷിതൻ എന്നീ നിലകളിലെല്ലാം പ്രാഭവം തെളിയിച്ച സക്കറിയാസച്ചൻ ആർഷ സംസ്‌കാരത്തെ ഏറെ സ്‌നേഹിച്ച വ്യക്തിയായിരുന്നു. 1887 ൽ സ്‌പെയിനിൽ ജനിച്ച അദ്ദേഹം മിഷണറി പ്രവർത്തനത്തിനായാണ് ഇന്ത്യയിലെത്തുന്നത്. 70 വർഷത്തെ ജീവിതകാലത്ത് 45 വർഷവും അദ്ദേഹം ഇന്ത്യയിലാണ് ചെലവഴിച്ചത്.

കേരളത്തിലെത്തിയ അദ്ദേഹം വരാപ്പുഴ പുത്തൻപള്ളിയിൽ സെമിനാരിയിൽ അദ്ധ്യാപകനായി. സെമിനാരി ആലുവ മംഗലപ്പുഴയിലേക്കു മാറ്റിയപ്പോൾ അങ്ങോട്ടു മാറി. കേരളത്തിൽ നിന്നുകൊണ്ട് ഇന്ത്യയിലുടനീളം മിഷണറി പ്രവർത്തനങ്ങളിൽ ആൾക്കാരെ ആകർഷിക്കാനായി അദ്ദേഹം സ്ഥാപിച്ചതാണ് മിഷൻ സർക്കിൾ. ഇതേ ലക്ഷ്യം മുൻനിറുത്തിയാണ് അദ്ദേഹം സേക്രട്ട് ഹാർട്ട് ലീഗും പ്രേക്ഷിത കേരളം എന്ന മാഗസിനും തുടങ്ങിയത്.

മികച്ചൊരു എഴുത്തുകാരനും കൂടിയായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് ഹിന്ദു മതത്തെകുറിച്ചും ഹൈന്ദവ തത്വശാസത്രത്തെകുറിച്ചും അദ്ദേഹം എഴുതിയിരുന്നു. റിലീജയസ്- ഫിലോസഫിക് ഹിസ്റ്ററി ഓഫ് ഇന്ത്യ, എ സ്റ്റഡി ഓൺ ഹിന്ദുയിസം, ക്രിസ്റ്റിയാനിറ്റി ആൻഡ് ഇന്ത്യൻ തുടങ്ങിയവ അവയിൽ ചിലത് മാത്രം. 1932 ൽ തിരുവനന്തപുരത്ത് നടന്ന ആൾ ഇന്ത്യാ ഓറിയന്റൽ കോൺഫറൻസിൽ ഉപനിഷദ് എന്ന വിഷയത്തിൽ ഒരു പേപ്പർ അവതരിപ്പിക്കാൻ ക്ഷണിച്ചത് ഫാദർ സഖറിയാസിനെയായിരുന്നു.

സാമൂഹ്യസേവന രംഗത്തും വളരെ സജീവമായിരുന്നു ഫാ.സഖറിയാസ്. ആലുവയിലും കളമശേരിയിലും അക്കാലത്ത് നടന്ന പല തൊഴിലാളി സമരങ്ങളും ഒത്തു തീർപ്പാക്കാൻ മുന്നിൽ നിന്നത് അദ്ദേഹമായിരുന്നു. 1967 മെയ്‌ 23ന് എറണാകുളം ജനറൽ ആശുപത്രിയിൽ നിര്യാതനായ അദ്ദേഹത്തെ മംഗലപ്പുഴ സെമിത്തേരിയിൽ അടക്കം ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ മഞ്ഞുമ്മൽ കർമലീത്താ ആശ്രമ ദേവാലയത്തിലാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP