Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നേകാൽ ലക്ഷംപേരെ വർഷം തോറും സബ്‌സിഡി കൊടുത്ത് മക്കയിലേക്ക് അയക്കേണ്ട കാര്യം സർക്കാരിനുണ്ടോ? ഹജ് സബ്‌സിഡിയെക്കുറിച്ച് പഠിക്കാൻ കേന്ദ്രം കമ്മീഷനെ നിയോഗിച്ചു; ആശങ്കയോടെ ഇന്ത്യൻ മുസ്ലീങ്ങൾ

ഒന്നേകാൽ ലക്ഷംപേരെ വർഷം തോറും സബ്‌സിഡി കൊടുത്ത് മക്കയിലേക്ക് അയക്കേണ്ട കാര്യം സർക്കാരിനുണ്ടോ? ഹജ് സബ്‌സിഡിയെക്കുറിച്ച് പഠിക്കാൻ കേന്ദ്രം കമ്മീഷനെ നിയോഗിച്ചു; ആശങ്കയോടെ ഇന്ത്യൻ മുസ്ലീങ്ങൾ

ന്യൂഡൽഹി: വർഷംതോറും ഒന്നേകാൽ ലക്ഷം പേർക്കാണ് കേന്ദ്രസർക്കാർ ഹജ്ജ് സബ്‌സിഡി നൽകുന്നത്. ഹജ്ജ് വ്യക്തിപരമായ കാര്യമാണെന്നിരിക്കെ, ഇത്രയും പേർക്കു് സർക്കാർ സബ്‌സിഡി അനുവദിക്കേണ്ട കാര്യമെന്താണ്? കാലങ്ങളായി ഉയർന്നുകേൾക്കുന്ന ഈ ചോദ്യത്തിന് ഉത്തരംതേടുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്‌സ ന്യൂനപക്ഷ മന്ത്രാലയം ഇതേക്കുറിച്ച് പഠിക്കാൻ ആറംഗ സമിതിയെ നിയോഗിച്ചു. സമിതിയെ നിയോഗിച്ചത് ഹജ്ജ് സബ്‌സിഡി നിർത്തലാക്കാനുദ്ദേശിച്ചുകൊണ്ടല്ലെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും, ഇന്ത്യയിലെ മുസ്ലീങ്ങൾക്കിടെ ഇത് കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ഹജ്ജ് സബ്‌സിഡിയെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടിയാണ് സമിതിയെ നിയോഗിച്ചിട്ടുള്ള്ളതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ഹജ്ജ് സബ്‌സിഡി അവസാനിപ്പിക്കണമെന്ന് 2012-ൽ കേന്ദ്രത്തോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 34,500-ൽനിന്ന് 1.70 ലക്ഷമായി സൗദി അറേബ്യ ഉയർത്തിയ സമയതത്താണ് അതേക്കുറിച്ച് പഠിക്കാൻ കേന്ദ്രം തീരുമാനിക്കുന്നതും. വാർഷിക ഹജ്ജ് ക്വാട്ട ഒപ്പുവെക്കുന്ന വേളയിലാണ് അതേക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചതെന്ന് ന്യൂനപക്ഷ സഹമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.

1988-നുശേഷം ഏറ്റവും വലിയ വർധനയാണ് ഇക്കുറി ഹജ്ജ് ക്വാട്ടയിൽ വരുത്തിയിട്ടുള്ളതെന്ന് നഖ്‌വി പറഞ്ഞു. 2016-ൽ 21 കേന്ദ്രങ്ങളിൽനിന്നായി 99,903പേരാണ് ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് പോയത്. 36,000 പേർ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ മുഖേനയും ഹജ്ജിനെത്തി. വിമാനയാത്രയിലെ ഇളവും മറ്റും ചേർത്താണ് ഹജ്ജ് തീർത്ഥാടകർക്ക് സബ്‌സിഡി നൽകുന്നത്.

നേരത്തെ ഹജ് സബ്‌സിഡിയും ഹജ്ജ് ക്വാട്ടയും നിയമപരമാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം ഹജ് സബസിഡിയിൽ കുറവു വന്നിരുന്നു. ഇതോടെ വിമാന ടിക്കറ്റ് നിരക്കും കുറഞ്ഞു. നേരത്തെ ഗ്രീൻ വിഭാഗക്കാർക്ക് 2,12,850 രൂപയായിരുന്നത് 2,17,150 രൂപയായി ഉയരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP