Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീറോ മലബാർ സഭയിൽ ഒരാൾ കൂടി ദൈവദാസി പദവിയിലേക്ക്; മദർ മേരി ഫ്രാൻസിസ്‌കോ ദ് ഷന്താളിനെ ഇന്ന് അതിരംമ്പുഴയിൽ ദൈവദാസിയായി പ്രഖ്യാപിക്കും; വിശുദ്ധീകരണ പ്രക്രിയ ഒരു പടി കൂടി കടന്ന് ആഹ്ലാദത്തിൽ വിശുദ്ധ കുറുബാനയുടെ ആരാധനാ സന്യാസി സമൂഹം

സീറോ മലബാർ സഭയിൽ ഒരാൾ കൂടി ദൈവദാസി പദവിയിലേക്ക്; മദർ മേരി ഫ്രാൻസിസ്‌കോ ദ് ഷന്താളിനെ ഇന്ന് അതിരംമ്പുഴയിൽ ദൈവദാസിയായി പ്രഖ്യാപിക്കും; വിശുദ്ധീകരണ പ്രക്രിയ ഒരു പടി കൂടി കടന്ന് ആഹ്ലാദത്തിൽ വിശുദ്ധ കുറുബാനയുടെ ആരാധനാ സന്യാസി സമൂഹം

കോട്ടയം: വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ മദർ മേരി ഫ്രാൻസിസ്‌കാ ദ് ഷന്താളിന്റെ ദൈവദാസി പ്രഖ്യാപനവും നാമകരണ നടപടികളുടെ അതിരൂപതാതല ഉദ്ഘാടനവും ഇന്നു രണ്ടിന് അതിരമ്പുഴ അൽഫോൻസാ ഹാളിൽ നടത്തും. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിലാണു ചടങ്ങുകൾ.

നാമകരണ നടപടികളുടെ പ്രഖ്യാപനത്തിനൊപ്പം നാമകരണക്കോടതിയുടെ പ്രവർത്തനങ്ങളും ഇന്ന് ആരംഭിക്കും. റവ.ഡോ.ജോസഫ് കൊല്ലാറയാണ് അതിരൂപതാതല പോസ്റ്റുലേറ്റർ. പോസ്റ്റുലേറ്റർ ഉൾപ്പെടെയുള്ള നാമകരണ അധികൃതരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. ഈ നാമകരണ അധികൃതർ മദർ മേരി ഫ്രാൻസിസ്‌കാ ദ് ഷന്താളിന്റെ ചരിത്രങ്ങൾ പഠിക്കുകയും കൂടുതൽ ഗവേഷണം നടത്തുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റു നടപടികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP