Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലങ്കര മെത്രാപൊലീത്തയുടെ അധികാരത്തെ ചോദ്യം ചെയ്യാനാകില്ലെന്നു സഭാ മാനേജിഗ് കമ്മറ്റി

മലങ്കര മെത്രാപൊലീത്തയുടെ അധികാരത്തെ ചോദ്യം ചെയ്യാനാകില്ലെന്നു സഭാ മാനേജിഗ് കമ്മറ്റി

കോട്ടയം: സഭാ മാനേജിങ് കമ്മറ്റിയുടെ ഒരു യോഗം ഇന്ന് രാവിലെ 10-് കോട്ടയം പഴയ സെമിനാരിയിൽ മലങ്കര മെത്രാപ്പൊലീത്താ പരിശുദ്ധ ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ  അദ്ധ്യക്ഷതയിൽ കൂടി. 2013-14 ലെ ബഡ്ജറ്റിൽ കവിഞ്ഞ ചെലവുകളുടെ സ്റേറ്റ്മെന്റ്, സമുദായ വരവു ചെലവുകളുടെ 2013-14 ലെ തെരട്ടും ഓഡിറ്റ് റിപ്പോർട്ടും, വാർഷിക റിപ്പോർട്ടും സഭാ സെക്രട്ടറി ഡോ. ജോർജ് ജോസഫ് അവതരിപ്പിച്ചത് വിശദമായ ചർച്ചക്ക് ശേഷം പാസാക്കി. ഇൻകം ടാക്സ് റൂൾ പ്രകാരം ശേഖരിച്ച തുകകളുടെ ഉപയോഗം സംബന്ധിച്ച പ്രമേയം യോഗം പാസാക്കി. സമുദായത്തിന്റെയും പരുമല സെമിാരിയുടെയും 2014-15 ലേക്കുള്ള  ഓഡിറ്റർ ആയി റിജേഷ് ചിറത്തിലാട്ട് ആൻഡ്‌ അസോസിയേറ്റിന്റെ നിയമനം മാനേജിഗ് കമ്മറ്റി അംഗീകരിച്ചു.

മെത്രാൻ ട്രാൻസ്ഫർ സംബന്ധിച്ച് സഭാ മാനേജിഗ്കമ്മറ്റി പാസാക്കിയ പ്രമേയം പൂർണഅർത്ഥത്തിൽ എല്ലാവരും ഉൾകൊള്ളണംമെന്നു  സഭാമാനേജിഗ് കമ്മറ്റി ആവശ്യപ്പെട്ടു. ഇതിനായി പരിശുദ്ധ കാതോലിക്ക ബാവ നിയമിച്ച സമിതി പൂർണആധികാരികത ഉള്ളതാണ് എന്നും മിനിട്സിൽ രേഖപ്പെടുത്തി. ആ സമിതിയുടെ റിപ്പോർട്ട് ഒക്ടോബർ 30- നു മുന്പായി പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് സമർപ്പിക്കും.  സമിതിയുടെ റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കുവാനായി നവംബർ 18-നു വീണ്ടും  ഈ വിഷയം മാത്രം ചർച്ച ചെയ്യുവാനായി  പ്രത്യേക മാനേജിഗ് കമ്മറ്റി കൂടും.

ജനങ്ങളും സുന്നഹദോസും രണ്ടാണെന്ന് വരരുത്. പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസും മാനേജിഗ് കമ്മറ്റിയും ഒരേ അഭിപ്രായ ഐക്യത്തോടെ മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകത ബോംബെ ഭദ്രാസന മെത്രാപൊലീത്ത ഗീവർഗീസ് മാർ കൂറിലോസ് അടിവരയിട്ടു പറഞ്ഞു.

ചോദ്യോത്തര വേളയോടനുബന്ധിച്ചുള്ള ചർച്ചയിൽ സഭാ മാജിേംഗ് കമ്മറ്റിക്ക് മെത്രാപ്പൊലീത്താമാരുടെ സ്ഥലംമാറ്റ കാര്യങ്ങൾ തീരുമാിക്കാൻ അധികാരമില്ലെന്ന രണ്ടു മെത്രാപ്പൊലീത്താമാരുടേതായി വന്ന ലേഖനങ്ങളും അവയുടെ സാധുതയും, കാതോലിക്കാ സമന്മാരിൽ മുമ്പന്നെ വാദവും ചർച്ച ചെയ്യപ്പെട്ടു. അടുത്തകാലത്തായി ചില മാദ്ധ്യമങ്ങളിലെ ചർച്ച കാതോലിക്ക ബാവയുടെ അധികാരത്തെ കുറിച്ചാണ്. നിർഭാഗ്യവശാൽ കാതോലിക്ക സമന്മാരിൽ മുമ്പൻ മാത്രമാണ് എന്ന് ചിലർ വാദിക്കുന്നത്. ഇത്  ഭാവിയിൽ സഭക്ക് ദോഷകരമായി ബാധിക്കും. മലങ്കര സഭയുടെ ഭരണഘടനയിൽ മലങ്കര മെത്രാപൊലീത്തക്ക് ആർക്കും ചോദ്യം ചെയ്യാനാകാത്ത അധികാരം ഉണ്ടെന്നുള്ള ബാംഗ്ലൂർ ഭദ്രാസന മെത്രാപൊലീത്ത  ഡോ. എബ്രഹാം മാർ സെറാഫിമിന്റെ പ്രസ്താവന കരഘോഷത്തോടെയാണ് മാനേജിഗ് കമ്മറ്റി അംഗങ്ങൾ സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP