Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേശവ് ചന്ദ്രസെന്നും ശ്രീരാമകൃഷ്ണ പരമഹംസനും പഠിപ്പിച്ചത് ക്രിസ്തുവിന്റെ മനുഷ്യമുഖത്തെക്കുറിച്ച്; രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തിനു വെളിച്ചമേകാൻ വിശ്വാസികൾക്കു കഴിയണമെന്ന് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത; മാരാമൺ കൺവെൻഷന് തുടക്കം

കേശവ് ചന്ദ്രസെന്നും ശ്രീരാമകൃഷ്ണ പരമഹംസനും പഠിപ്പിച്ചത് ക്രിസ്തുവിന്റെ മനുഷ്യമുഖത്തെക്കുറിച്ച്; രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തിനു വെളിച്ചമേകാൻ വിശ്വാസികൾക്കു കഴിയണമെന്ന് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത; മാരാമൺ കൺവെൻഷന് തുടക്കം

മാരാമൺ: വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും തെളിർമയാർന്ന ഓർമകളുമായി മാരാമൺ കൺവൻഷന്റെ 122-ാമത് യോഗത്തിനു പമ്പാ മണൽപ്പുറത്ത് തുടക്കം. പതിനായിരങ്ങളെ സാക്ഷി നിർത്തി മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

കേശവ് ചന്ദ്രസെന്നും ശ്രീരാമകൃഷ്ണ പരമഹംസനും ക്രിസ്തുവിന്റെ മനുഷ്യമുഖത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. വിശ്വാസികളും നിഷ്‌കളങ്കതയുടെ ഈ മുഖമാണ് പ്രതിഫലിപ്പിക്കേണ്ടത്. രൂപാന്തരമാണ് ഇന്നിന്റെ ആവശ്യം. നീതിയുടെയും സമാധാനത്തിന്റെയും പാതയിലൂടെ മാന്യമായി ജീവിക്കാൻ സാധിക്കുന്ന ഇടമായി രാജ്യത്തെ ഒരുക്കണമേയെന്നതാവണം പ്രാർത്ഥന. ഭീകരതയിലൂടെ സ്വർഗം ലഭിക്കുമെന്ന തെറ്റിധാരണ തിരുത്തണം-മെത്രാപ്പൊലീത്ത പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തിനു വെളിച്ചമേകാൻ വിശ്വാസികൾക്കു കഴിയണം. ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും മണ്ണായ അമേരിക്കയിൽ പോലും ഇരുട്ടു പരക്കുന്നു. നമ്മുടെ രാജ്യത്തും ഈ ഇരുട്ടു പരക്കുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യന് മൃഗത്തിന്റെ വിലപോലുമില്ല. ഇത്തരം പ്രവണതകളെ സഹനതയോടെ കണ്ട് വിവാദങ്ങളെ അവഗണിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ. യുയാക്കിം മാർ കൂറിലോസ് അധ്യക്ഷത വഹിച്ചു. ജന്മശതാബ്ദിയുടെ പടിവാതിലിൽ എത്തിനിൽക്കുന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത പന്തലിലെ അനുഗ്രഹസാന്നിധ്യമായി. സഭയിലെ ബിഷപ്പുമാരായ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്, ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമോത്തിയോസ്, ഡോ. ഐസക് മാർ പീലക്‌സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ് എന്നിവരും ബിലീവേഴ്‌സ് സഭാധ്യക്ഷൻ ഡോ. കെ.പി. യോഹന്നാൻ മെത്രാപ്പൊലീത്ത, യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് എന്നിവരും സന്നിഹിതരായിരുന്നു.

ബിഷപ് എഡ്വേർഡ് മുകുന്ദലേലി റാമലോണ്ടി (ദക്ഷിണാഫ്രിക്ക) മുഖ്യസന്ദേശം നൽകി. സംഘം ജനറൽ സെക്രട്ടറി റവ. ജോർജ് വർഗീസ് പുന്നയ്ക്കാട് പ്രാരംഭ പ്രസ്താവന നടത്തി. മന്ത്രി മാത്യു ടി. തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ വീണാ ജോർജ്, രാജു ഏബ്രഹാം, അടൂർ പ്രകാശ്, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP