Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെന്തെക്കോസ്തൽ സഭയിലെ രോഗശാന്തി ശുശ്രൂഷയും ഉണർവ് യോഗങ്ങളും തുള്ളിച്ചാട്ടവും ഇനി ഓർത്തഡോക്‌സുകാർക്കും; വിവാദ മെത്രാൻ മാത്യൂസ് മാർ കൂറിലോസ് പെന്തകോസ്ത് ഓർത്തഡോക്‌സ് സഭ രൂപീകരിച്ചു; അടൂർ കടമ്പനാട് ആസ്ഥാനമായുള്ള സഭയുടെ പരമാധ്യക്ഷനും മെത്രോപ്പൊലീത്തയും മാത്യൂസ് മാർ കൂറിലോസ് തന്നെ

പെന്തെക്കോസ്തൽ സഭയിലെ രോഗശാന്തി ശുശ്രൂഷയും ഉണർവ് യോഗങ്ങളും തുള്ളിച്ചാട്ടവും ഇനി ഓർത്തഡോക്‌സുകാർക്കും;  വിവാദ മെത്രാൻ മാത്യൂസ് മാർ കൂറിലോസ് പെന്തകോസ്ത് ഓർത്തഡോക്‌സ് സഭ രൂപീകരിച്ചു; അടൂർ കടമ്പനാട് ആസ്ഥാനമായുള്ള സഭയുടെ പരമാധ്യക്ഷനും മെത്രോപ്പൊലീത്തയും മാത്യൂസ് മാർ കൂറിലോസ് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: സ്വർഗീയ അഗ്‌നി (ഹെവൻലി ഫയർ) പ്രസ്ഥാനത്തിന്റെ അമരക്കാരനായ മാത്യൂസ് മാർ കൂറിലോസ് മെത്രോപ്പൊലീത്ത പെന്തെക്കോസ്തൽ ഓർത്തഡോക്‌സ് ചർച്ച് (പെന്തെക്കോസ്തൽ ഓർത്തഡോക്‌സ് സഭ) എന്ന പേരിൽ പുതിയ സഭ സ്ഥാപിച്ചു. പത്തനംതിട്ട ജില്ലയിൽ അടൂരിനടുത്തു കടമ്പനാട്ടാണ് പുതിയ സഭയുടെ ആസ്ഥാനം. മാത്യൂസ് മാർ കൂറിലോസ് ആയിരിക്കും പുതിയ സഭയുടെ പരമാധ്യക്ഷനും മെത്രോപ്പൊലീത്തയും.

അടൂർ കടമ്പനാട് നടന്ന സഭാ പ്രഖ്യാപന സമ്മേളനത്തിലും കുർബാനയിലും ഭാരതീയ ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഡോ. യാക്കൂബ് മാർ ഗ്രീഗോറിയോസ് പ്രഥമൻ കാതോലിക്ക ബാവ, ഭാരതീയ ഓർത്തഡോക്‌സ് സഭയുടെ കൊട്ടാരക്കര ഭദ്രാസനാധിപൻ ഡോ. പീലാത്തോസ് മാർ ബറാബ്ബാസ് മെത്രോപ്പൊലീത്ത, ആംഗ്ലിക്കൻ ചർച്ച ഓഫ് ഇന്ത്യ സഭയുടെ പരമാധ്യക്ഷൻ സീനിയർ ആർച്ച്ബിഷപ് ഡോ. സ്റ്റീഫൻ വട്ടപ്പാറ, ആർച്ച്ബിഷപ്പ് ലേവി ജോസഫ് ഐക്കര, ആർച്ച്ബിഷപ്പ് ഡോ. ജോൺ ജെ കൊച്ചുപറമ്പിൽ, ബിഷപ് ഡോ. മോസസ് പുള്ളോലിക്കൽ, ബിഷപ് സ്റ്റീഫൻ. ജെ. വട്ടപ്പാറ തുടങ്ങിയവർ സഹകാർമികരായിരുന്നു.

മലങ്കര സ്വതന്ത്ര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ ഗ്രീഗോറിയോസ് ആണ് മാത്യൂസ് മാർ കൂറിലോസ് തിരുമേനിക്ക് മെത്രാഭിഷേകം നടത്തി കൈവെപ്പു നൽകിയത്. എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ മൂലം ഇരുവരും അന്യോയം മുടക്കുകയാണ് ഉണ്ടായത്. മുമ്പ് മലങ്കര ഓർത്തഡോക്‌സ് സഭയിലെ വൈദികൻ ആയിരുന്നു അദ്ദേഹം.

മലങ്കരയിലെ സുറിയാനി പാരമ്പര്യം നിലനിർത്തി കൊണ്ട് തന്നെ പെന്തെക്കോസ്തൽ സഭകളുടെ ആരാധന രീതികൾ സമന്വയിപ്പിച്ചാണ് പുതിയ സഭയുടെ ആരാധനക്രമം അവതരിപ്പിച്ചിരിക്കുന്നത്. പെന്തെക്കോസ്തൽ സഭകളുടെ പ്രാധാന ശ്രുശ്രൂഷയായ രോഗശാന്തി, ഉണർവു യോഗങ്ങൾ, മറുഭാഷ, പ്രസംഗം, തുള്ളിച്ചാട്ടം തുടങ്ങിയവ പുതിയ സഭയുടെ ആരാധനയിൽ ഉൾപെടുത്തിയിട്ടുണ്ട്.

പെന്തെക്കോസ്തൽ ഓർത്തഡോക്‌സ് സഭക്ക് അമേരിക്കയിൽ പുതിയ ഭദ്രാസനം സ്ഥാപിക്കുമെന്നും, പുതിയ മെത്രാനെ വാഴിക്കുമെന്നും മാത്യൂസ് മാർ കൂറിലോസ് മെത്രോപ്പൊലീത്ത വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP