Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈകാലുകളിൽ ആണിയടിച്ച് കയറ്റി സ്വയം കുരിശിലേറി ഫിലിപ്പിനോകൾ; ചാട്ടവാറ് കൊണ്ട് പുറം പൊളിച്ചടിച്ച് നൈജീരിയക്കാർ; ലണ്ടൻ ട്രാഫാൽഗർ സ്‌ക്വയറിൽ കള്ളന്മാർക്കൊപ്പം കുരിശിലേറി യേശു; ലോകം ഇന്നലെ ദുഃഖ വെള്ളിയാഴ്ച ആചരിച്ചത് ഇങ്ങനെ

കൈകാലുകളിൽ ആണിയടിച്ച് കയറ്റി സ്വയം കുരിശിലേറി ഫിലിപ്പിനോകൾ; ചാട്ടവാറ് കൊണ്ട് പുറം പൊളിച്ചടിച്ച് നൈജീരിയക്കാർ; ലണ്ടൻ ട്രാഫാൽഗർ സ്‌ക്വയറിൽ കള്ളന്മാർക്കൊപ്പം കുരിശിലേറി യേശു; ലോകം ഇന്നലെ ദുഃഖ വെള്ളിയാഴ്ച ആചരിച്ചത് ഇങ്ങനെ

യേശുക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ പീഡന സ്മരണ പുതുക്കി ഇന്നലെ ലോകമാകമാനം വിശ്വാസികൾ ദുഃഖവെള്ളി പരമ്പരാഗത അനുഷ്ഠാനങ്ങളോടെ ആചരിച്ചു. പലരും വിശ്വാസ നിഷ്ഠയാൽ സ്വയം പീഡിപ്പിക്കാനും ഈ അവസരത്തിൽ തയ്യാറായിരുന്നു. കൈകാലുകളിൽ ആണിയടിച്ച് കയറ്റി സ്വയം കുരിശിലേറുകയായിരുന്നു ഫിലിപ്പിനോകൾ ചെയ്തത്. എന്നാൽ ചാട്ടവാറ് കൊണ്ട് പുറം പൊളിച്ചടിച്ചാണ് നൈജീരിയക്കാർ ദുഃഖ വെള്ളി ആചരിച്ചിരിക്കുന്നത്. ലണ്ടൻ ട്രാഫാൽഗർ സ്‌ക്വയറിൽ കള്ളന്മാർക്കൊപ്പം കുരിശിലേറിയ യേശുവിന്റെ പ്രതീകാത്മക രൂപവും ശ്രദ്ധേയമായിരുന്നു.

റേസർ ബ്ലേഡുകൾ കൊണ്ട് തങ്ങളുടെ പുറക് വശത്ത് ആഞ്ഞടിച്ചായിരുന്നു ഫിലിപ്പിനോ കത്തോലിക്കരിൽ ചിലർ തെരുവുകളിലൂടെ മാർച്ച് നടത്തിയിരുന്നത്. മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ച ഇവർ ഇത്തരത്തിൽ സ്വയം പീഡിപ്പിച്ചായിരുന്നു ദൈവത്തോട് കൂടുതലായി അടുത്തത്. ഇത് സംബന്ധിച്ച വിവിധ ഫൂട്ടേജുകളിൽ വിശ്വാസികൾ ചോരയൊലിപ്പിച്ച് വേദനിക്കുന്നതായി കാണാം. ഇത്തരത്തിൽ സ്വയം പീഡിപ്പിക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങൾ ഇല്ലാതാവുമെന്നും രോഗങ്ങൾ സുഖപ്പെടുമെന്നും ആഗ്രഹങ്ങൾ സഫലമാകുമെന്നുമാണ് അവർ വിശ്വസിക്കുന്നത്.

ഇത്തരത്തിൽ ശാരീരിക പീഡനങ്ങൾക്ക് വിധേയരാകരുതെന്ന് ചർച്ചിൽ നിന്നും നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും നിരവധി പേർ സ്വയം കുരിശ് ചുമന്ന് പീഡനങ്ങൾ ഏറ്റ് വാങ്ങി കുരിശിലേറാൻ തയ്യാറായിരുന്നു. 300 വർഷം സ്പെയിനിന്റെ കോളനിയായതിലൂടെയാണ് ഫിലിപ്പീൻസിൽ ക്രിസ്തുമതത്തിന് വൻ പ്രചാരണമുണ്ടായത്. ഫിലിപ്പീൻസിൽ ജനസംഖ്യയിൽ 80 ശതമാനവും കത്തോലിക്കന്മാരാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും കുരിശാരോഹരണം വിവിധ രീതികളിൽ ആചരിച്ചിരുന്നു. ടൗണുകളിലും സ്‌ക്വയറുകളിലും ആളുകൾ കുരിശ് യാത്രകൾ നടത്തിയിരുന്നു.

സിഡ്നിയിലെ വിവിധ ഭാഗങ്ങളിലും കുരിശുയാത്രകളും മറ്റും നടന്നിരുന്നു. സിബിഡിയിലെ മാർട്ടിൻ പാലസിൽ 24കാരനായ വിദ്യാർത്ഥി അലെക് ഗ്രീൻ കുരിശും ചുമന്നെത്തിയിരുന്നു. ഇത് കാണാനായി നൂറ് കണക്കിന് പേരാണെത്തിയിരുന്നത്. ഇറ്റലിയിലെ സൊറെന്റോയിൽ നിരവധി പേർ കുരിശ് യാത്രക്കും കുരിശേറലിനും വിധേമായിരുന്നു. സ്പെയിനിലെ സമോറയിലും വൈവിധ്യമാർന്നതും പരമ്പരാഗതമാർന്നതുമായ ദുഃഖ വെള്ളി ചടങ്ങുകൾ വിശ്വാസികൾക്ക് കരുത്ത് പകർന്നിരുന്നു.

ചർച്ച് ഇത്തരത്തിലുള്ള സ്വയം പീഡനങ്ങളെയും കുരിശാരോഹണത്തെയും !രിക്കലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് ആർക്കിയോഡയസ് ഓഫ് മനിലയുടെ വക്താവായ ഫാദർ റോയ് ബെല്ലെൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ മാത്രമാണ് വിശുദ്ധവാരത്തിൽ വിശ്വാസികളോട് നിർദ്ദേശിക്കാറുള്ളതെന്നും അദ്ദേഹം വിശദീകരിക്കുന്നു. വിവിധ യൂറോപ്യൻരാജ്യങ്ങളിലും അമേരിക്കയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഏഷ്യൻ രാജ്യങ്ങളിലും അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലും ദുഃഖവെള്ളി ആചരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP