Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലത്ത് കമിഴ്ന്ന് കിടന്ന് പ്രാർത്ഥിച്ച് പോപ്പ് ഫ്രാൻസിസ്; കുരിശിൽ കയറി ആണിയടിച്ച് സ്വയം വേദന ഏറ്റുവാങ്ങി ഫിലിപ്പിനോകൾ; യുദ്ധഭൂമിയിലും കർത്താവിന്റെ കുരിശ് യാത്ര മറക്കാതെ സിറിയക്കാർ; കുരിശിന്റെ വഴി ചൊല്ലി മലകയറി മലയാളികൾ; ലോകം ഇന്നലെ ദുഃഖവെള്ളി ആചരിച്ചത് ഇങ്ങനെ

നിലത്ത് കമിഴ്ന്ന് കിടന്ന് പ്രാർത്ഥിച്ച് പോപ്പ് ഫ്രാൻസിസ്; കുരിശിൽ കയറി ആണിയടിച്ച് സ്വയം വേദന ഏറ്റുവാങ്ങി ഫിലിപ്പിനോകൾ; യുദ്ധഭൂമിയിലും കർത്താവിന്റെ കുരിശ് യാത്ര മറക്കാതെ സിറിയക്കാർ; കുരിശിന്റെ വഴി ചൊല്ലി മലകയറി മലയാളികൾ; ലോകം ഇന്നലെ ദുഃഖവെള്ളി ആചരിച്ചത് ഇങ്ങനെ

ദൈവപുത്രനായ യേശുക്രിസ്തു ത്യാഗത്തിന്റെ വഴിയിലൂടെ കടന്ന് പോയി മുഴുവൻ ലോകത്തിന്റെയും പാപഭാരം ഏറ്റുവാങ്ങി കുരിശിലേറ്റപ്പെട്ടതിന്റെ സ്മരണ പുതുക്കി ലോകമാകമാനമുള്ള ക്രിസ്ത്യാനികൾ ഇന്നലെ ദുഃഖവെള്ളിയായി ആചരിച്ചു.

വത്തിക്കാനിൽ നടന്ന ദുഃഖവെള്ളി ചടങ്ങുകൾക്കിടെ പോപ്പ് ഫ്രാൻസിസ് നിലത്ത് കമിഴ്ന്ന് കിടന്ന് പ്രാർത്ഥിച്ചിരുന്നു.

ഫിലിപ്പീൻസിൽ നിരവധി വിശ്വാസികൾ കുരിശിലേറി ആണിയടിച്ച് സ്വയം വേദന ഏറ്റുവാങ്ങിയിരുന്നു. സിറിയയിലെ യുദ്ധഭൂമിയിലും വിശ്വാസികൾ കർത്താവിന്റെ കുരിശ് യാത്ര മറന്നിരുന്നില്ല.

ബ്രിട്ടനിൽ പരമ്പരാഗതി രീതികളിൽ ദുഃഖവെള്ളി ചടങ്ങുകൾ അരങ്ങേറി. ഇവിടുത്തെ വിവിധ പള്ളികളിലെ ചടങ്ങുകളിൽ യുകെ മലയാളികളും സജീവമായി ഭക്തി നിർഭരതയോടെ എത്തിയിരുന്നു.

കുരിശിന്റെ വഴി ചൊല്ലി മലകയറി മലയാളികളും ദുഃഖവെള്ളി പരമ്പരാഗതമായ രീതിയിൽ ആചരിച്ചു. കേരളത്തിലെ പ്രമുഖ പള്ളികളിൽ ഇന്നലെ കുരിശിന്റെ വഴി നടന്നു. തിരുവനന്തപുരം പാളയത്തെ സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് സൂസപാക്യം നേതൃത്വം നൽകി.

കോഴിക്കോട് താമരശ്ശേരി ചുരത്തിലെ പതിനാറ് കിലോമീറ്റർ ദൂരം നടന്ന കുരിശിന്റെ വഴിയിൽ ആയിരക്കണക്കിന് വിശ്വാസികൾ അണിചേർന്നു. പ്രശസ്തമായ മലയാറ്റൂർ, വാഗമൺ പള്ളികളിലേക്കും കുരിശുമായി ആയിരങ്ങൾ മലകയറാനെത്തിയിരുന്നു.

വത്തിക്കാൻ സിറ്റിയിലെ വിശുദ്ധമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ച് നടന്ന പ്രാർത്ഥനക്കിടെയാണ് പോപ്പ് നിലത്ത് കമിഴ്ന്ന് കിടന്ന് പ്രാർത്ഥിച്ചിരിക്കുന്നത്. ലോകമെമ്പാട് നിന്നുമെത്തിയ ആയിരക്കണക്കിന് പേർ ഈ പ്രാർത്ഥനയുടെ അനുഗ്രഹം നേരിട്ട് ഏറ്റുവാങ്ങാനെത്തുകയും ചെയ്തിരുന്നു.

റോമിലെ കൊളോസിയത്തിൽ കനത്ത സുരക്ഷാ സംവിധാനങ്ങളായിരുന്നു ദുഃഖവെള്ളി പ്രാർത്ഥനയോടനുബന്ധിച്ച് ഏർപ്പെടുത്തിയിരുന്നത്. സമീപകാലത്തെ ഭീകരാക്രമണങ്ങൾ കാരണം ഓരോ പഴുതുമടച്ച് കൊണ്ടുള്ള സുരക്ഷയായിരുന്നു ഇവിടെ ഏർപ്പെടുത്തിയത്.

ഫിലിപ്പീൻസിലെ ക്രിസ്ത്യാനികൾ ലോഹച്ചങ്ങലകളാൽ തളയ്ക്കപ്പെട്ട് ശരീരത്തിൽ ആണിതറച്ച് കുരിശിലേറിയാണ് തങ്ങളുടെ അചഞ്ചലമായ വിശ്വാസം തെളിയിച്ചത്. ജെറുസലേമിൽ വിശ്വാസികൾ തെരുവുകളിലൂടെ മരക്കുരിശുമേന്തി കുരിശിന്റെ വഴി താണ്ടി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ദുഃഖവെള്ളി പരമ്പരാഗതമായ ആചാരങ്ങളോടെ കൊണ്ടാടിയിരുന്നു.

ഹൈദരാബാദിൽ വളണ്ടിയർമാർ പ്രതീകാത്മകമായി കുരിശേറിയിരുന്നു. ഇവിടുത്തെ തെരുവുകളിലൂടെ മിഷനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകൾ പദയാത്ര നടത്തി. കൂടാതെ കൊൽക്കത്ത, ബംഗളുരു, ന്യൂഡൽഹി തുടങ്ങിയ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ദുഃഖ വെള്ളി ആചരിച്ചുവെന്ന് റിപ്പോർട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP