Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഴയ കൊടിമരം മൂലവിഗ്രഹത്തിൽ അലിഞ്ഞു ചേർന്നു; ശബരിമല സന്നിധാനത്ത് ജൂൺ 25ന് തിരുനടയിൽ പുതിയ സ്വർണധ്വജമുയരും

പഴയ കൊടിമരം മൂലവിഗ്രഹത്തിൽ അലിഞ്ഞു ചേർന്നു; ശബരിമല സന്നിധാനത്ത് ജൂൺ 25ന് തിരുനടയിൽ പുതിയ സ്വർണധ്വജമുയരും

ശബരിമല :  സ്വർണക്കൊടിമരത്തിന്റെ ചൈതന്യം ശ്രീകോവിലിലെ മൂലവിഗ്രഹത്തിൽ അലിഞ്ഞുചേർന്നു. ജൂൺ 25ന് തിരുനടയിൽ പുതിയ സ്വർണധ്വജമുയരും. ഇതിനുള്ള ആധാരശിലാസ്ഥാപനം ഏപ്രിൽ 7ന് നടക്കും.

നിലവിലുള്ള കൊടിമരം പൊളിക്കുന്നതു കാണാൻ പതിനായിരങ്ങളാണ് ഇന്നലെ സന്നിധാനത്തെത്തിയത്. അഞ്ച് പതിറ്റാണ്ട് അയ്യപ്പസന്നിധിക്ക് മുഖശ്രീയായിരുന്ന ഈ കൊടിമരം. രാവിലെ 9ന് തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. അനുജ്ഞാകലശം പൂജിച്ച് വിഗ്രഹത്തിൽ ആടിയശേഷം പുതിയ കൊടിമരം നിശ്ചയിച്ച മുഹൂർത്തത്തിൽ പ്രതിഷ്ഠ നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും അംഗങ്ങളും പ്രതിജ്ഞ ചെയ്തു. തുടർന്നായിരുന്നു കൊടിമരച്ചുവട്ടിൽ ഹോമവും ആവാഹനവും. കൊടിമരത്തിന് മുകളിലെ ധ്വജപ്രതിഷ്ഠ ഇളക്കി തന്ത്രിക്ക് കൈമാറി.

ധ്വജവാഹനം പേറിയ വീരകണ്ഠവും കൊടിമരക്കൈ ആയ യഷ്ഠിയും സ്വർണം പൂശിയ പറകളും അഷ്ടദിക്പാലകരെയും ഒന്നൊന്നായി എടുത്തുമാറ്റി. തടികൊണ്ട് നിർമ്മിച്ച കൊടിമരക്കൈ ഉച്ചപൂജയ്ക്ക് ശേഷം ഹൈന്ദവാചാരപ്രകാരം ദഹിപ്പിച്ചു. കോൺക്രീറ്റിൽ നിർമ്മിച്ച കൊടിതൂൺ അടുത്ത ദിവസങ്ങളിൽ ഇളക്കിയെടുത്ത് നദിയിൽ നിമജ്ജനം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP