Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല - മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാൻ നടപടികൾ ആരംഭിച്ചു: ഈ മാസം 31 വരെ അപേക്ഷിക്കാം

ശബരിമല - മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാൻ നടപടികൾ ആരംഭിച്ചു: ഈ മാസം 31 വരെ അപേക്ഷിക്കാം

ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലേയും മാളികപ്പുറത്തേയും പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങൾ ദേവസ്വം ബോർഡ് ആരംഭിച്ചു. കേരളത്തിൽ ജനിച്ചവരും കേരളീയ ആചാരപ്രകാരം പൂജാദി കർമങ്ങൾ അനുഷ്ഠിക്കുന്നവരുമായ ബ്രാഹ്മണർക്ക് അപേക്ഷിക്കാം. എസ്എസ്എൽസിയാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. സംസ്‌കൃതത്തിലും പൂജാവിധികളിലും അഗാധപാണ്ഡിത്യം ഉണ്ടാകണം. ദിവസവും രാവിലെയും വൈകിട്ടും നട തുറന്നിരിക്കുന്നതും മൂന്നുനേരം പൂജ ഉള്ളതുമായ ക്ഷേത്രങ്ങളിൽ 10 വർഷം തുടർച്ചയായി ശാന്തിജോലി ചെയ്തിരിക്കണം. അഞ്ചു വർഷം മുൻപുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരെയും പരിഗണിക്കും.


ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളിൽ അറിവുണ്ടാകണം. സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയുള്ളവരെ പരിഗണിക്കില്ല. ക്രിമിനൽ കേസുകളിൽപ്പെട്ടവരാകരുത്. അപേക്ഷകൾ തിരുവനന്തപുരം നന്തൻകോട്ടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കമ്മിഷണർ ഓഫീസിൽ ഈ മാസം 31 വരെ സ്വീകരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP