Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീനാരായണ ഗുരു സ്മരണയിൽ നിറഞ്ഞ് ബ്രിട്ടീഷ് നഗരം; ദൈവദശകത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ചെൽട്ടൻഹാമിൽ സമാപനം

ശ്രീനാരായണ ഗുരു സ്മരണയിൽ നിറഞ്ഞ് ബ്രിട്ടീഷ് നഗരം; ദൈവദശകത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ചെൽട്ടൻഹാമിൽ സമാപനം

ചെൽട്ടൻഹാമിൽ: മതാതീത ആത്മീയതയുടെ പ്രവാചനകനായ ശ്രീനാരായണഗുരുവിന് ബ്രിട്ടനിൽ സമുചിതമായ പ്രണാമം ഒരുക്കി യുകെ മലയാളികൾ. ശ്രീനാരായണീയ ധർമ്മം പ്രചരിപ്പിക്കാൻ ആരംഭിച്ച സേവനം യുകെ എന്ന പ്രസ്ഥാനത്തിന്റെ ഉദ്ഘാടനവും ദൈവദശകത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവുമാണ് കഴിഞ്ഞ ദിവസം യുകെയിലെ ചെൽട്ടൺഹാം എന്ന ചെറിയ നഗരത്തിൽ നടന്നത്. നടൻ ശങ്കർ സേവനം യുകെയുടെ ഉദ്ഘാടനം നിർവ്വഹിച്ചപ്പോൾ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ ദൈവദശകത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ശ്രീനാരായണ പ്രഭാഷണം നടത്തി.

മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന മഹത്തായ സന്ദേശം ലോകത്തിന് സംഭാവന ചെയ്ത ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിന്റെ മാഹാത്മ്യം യുകെ മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് സേവനം എന്ന പേരിലുള്ള പ്രസ്ഥാനം തുടങ്ങിയത്. ഒരു വർഷം മുമ്പാണ് ഓക്‌സ്‌ഫോർഡിൽ സംഘടനയുടെ പ്രവർത്തനത്തിന് പ്രാരംഭം കുറിച്ചത്. സംഘടനയുടെ പ്രവർത്തനം പൂർണ്ണതോതിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓക്‌സ്‌ഫോർഡിൽ ദൈവദശകത്തിന്റെ ശതാബ്ധി ആഘോഷങ്ങൾ നടത്തിയത്. ഒരു ജാതിയും ഒരു മതവും മതി മനുഷ്യനെന്ന് പഠിപ്പിച്ച ഗുരുദേവന്റെ മതത്തിന് അതീതമായ മനുഷ്യ സ്‌നേഹത്തിന്റെ ആശയം യുകെയിലെ മലയാളികളിൽ എത്തിക്കുക എന്ന ദൃഢപ്രതിജ്ഞയുമായാണ് ചെൽട്ടൺഹാമിലെ കത്തോലിക്ക സ്‌കൂൾ ഹാളിൽ പരിപാടി സംഘടിപ്പിച്ചത്. ഇരുനൂറിലധികം വരുന്ന ശ്രീനാരായണീയർ പരിപാടിയിൽ പങ്കെടുത്തു.

സേവനം യുകെയുടെ ഔദ്യോഗിക ഉദ്ഘാടനം ഒരുകാലത്തെ മലയാൡകളുടെ റൊമാൻസ് നായകനായിരുന്ന ശങ്കർ ആണ് നിർവ്വഹിച്ചത്. യുകെ പോലൊരു സമൂഹത്തിൽ ഗുരുദേവ സങ്കല്പം കാത്ത് സൂക്ഷിക്കാൻ ഇത്രയും ആളുകൾ എത്തിച്ചേർന്നതിൽ ഉദ്ഘാടനകൾ അത്ഭുതം പ്രകടിപ്പിച്ചു. ഗുരുവിനെക്കുറിച്ചും ഗുരുദേവ സന്ദേശം യുകെയിൽ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ പ്രഭാഷണം നടത്തിയപ്പോൾ സുരേഷ് ശങ്കരൻകുട്ടി സാനതന ഹിന്ദു ധർമ്മത്തെക്കുറിച്ച് ദീർഘമായ പ്രഭാഷണം തന്നെ നടത്തി. ഗ്ലോസ്റ്റർ ഷയർ മലയാളി അസോസിയേഷൻ പ്രസിഡന്റ്. ഡോ. ബിജു പെരിങ്ങത്തറ, സൗത്താമ്പ്റ്റൺ യൂണിവേർസിറ്റി ഹോസ്പിറ്റലിലെ ഡോ. നിജിൻ വാസുക്കുട്ടി എന്നിവർ ആശംസകൾ അറിയിച്ചു. ഗുരുദേവൻ രചിച്ച ദൈവദശകത്തിന്റെ യുകെയിലെ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചത് ഷാജൻ സ്‌കറിയയുടെ പ്രഭാഷണത്തോടെയായിരുന്നു.

സേവനം യുകെ ചെയർമാൻ ബൈജു പാലക്കൽ അദ്ധ്യക്ഷപ്രസംഗം നടത്തി. യുകെയിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് കുടുംബയൂണിറ്റുകൾ തുടങ്ങാനാണ് പദ്ധതിയിടുന്നതായി അദ്ദേഹം അറിയിച്ചു. മതാതീയമായ ആത്മീയതകൊണ്ട് മാത്രമേ യുകെ മലയാളി സമൂഹത്തിന് കൂടുതൽ അഭിവയോധികിയിലേക്ക് നീങ്ങാൻ സാധിക്കുകയുള്ളൂവെന്ന് ബൈജു പറഞ്ഞു. യുകെയിൽ അങ്ങോളമിങ്ങോളമായി നൂറു കണക്കിന് ശ്രീനാരായണീയർ ഉണ്ടെങ്കിലും അവരെ ഒരുമിപ്പിക്കാൻ കാര്യമായ ശ്രമങ്ങൽ ഉണ്ടായിരുന്നില്ല. ഇതിന് മുൻകൈ എടുക്കുകയാണ് സേവനം യുകെ.

പരിപാടിയോട് അനുബന്ധിച്ച് കുമാരി സന്തോഷ് നായർ അവതരിപ്പിച്ച ഗുരുദേവവന്ദനം അരങ്ങേറി. കൂടാതെ കൊച്ച് കലാകാരികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും  ഹാളിൽ അരങ്ങേറി. 40 വർഷം മുമ്പ് മലയാളിക്കരയിൽ നിന്നും യുകെയിലേക്ക് കുടിയേറ്റം തുടങ്ങിയിരുന്നു എങ്കിലും ജാതി മത ചിന്തകൾക്കതീതമായി ശ്രീ നാരായണ ഗുരുവിന്റെ ചിന്തകൾക്കും പ്രവർത്തികൾക്കും അനുസ്സരിച്ച് പ്രവർത്തിച്ചു വന്ന വിവിധ കൗണ്ടികളിലുള്ളവർ ചേർന്ന് ഒരു വർഷത്തെ കൂടി ആലോചനകൾക്ക് ശേഷം രൂപം നൽകിയ സംഘടനയാണ് സേവനം യുകെ. യുകെയിൽ 73 കൗണ്ടികളിൽ നിന്നും പ്രവർത്തകർ എത്തിയ ദൈവ ദശകം ശതാബ്ദി ആഘോഷം യുകെയിൽ പുതു ചരിത്രമാണ് കുറിച്ചിരിക്കുന്നത്. ജാതിയുടെയും മത വർഗ്ഗീയ വിദ്വേഷങ്ങൾ ഇല്ലാതാക്കുവാൻ ശ്രമിച്ച ഗുരുദേവ ചിന്തകളും ആദർശങ്ങളും ചിന്തകളും സ്വന്തം ജീവിതത്തിലേക്ക് എത്തിച്ചു മാതൃകയാകുക എന്ന ലക്ഷ്യമാണ് സേവനം യുകെ പ്രവർത്തകർ ലക്ഷ്യമാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP