Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരാധനാലയങ്ങൾ സാമൂഹ്യകേന്ദ്രങ്ങൾ കൂടിയാകണം; കരുണാകര ഗുരു ദർശനങ്ങൾ ലോകനന്മയ്ക്ക് ഉതകുന്നതെന്നും ഉപരാഷ്ട്രപതി

ആരാധനാലയങ്ങൾ സാമൂഹ്യകേന്ദ്രങ്ങൾ കൂടിയാകണം; കരുണാകര ഗുരു ദർശനങ്ങൾ ലോകനന്മയ്ക്ക് ഉതകുന്നതെന്നും ഉപരാഷ്ട്രപതി

പോത്തൻകോട്: ആരാധനാലയങ്ങൾ സാമൂഹ്യകേന്ദ്രങ്ങൾ കൂടിയാകണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി. കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങൾ ശാന്തിഗിരി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

കരുണാകര ഗുരുവിന്റെ ദർശനങ്ങൾ ലോകനന്മക്ക് ഉതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നല്ലതിനായി മാറുക എന്ന ആത്മീയ സന്ദേശമാണ് കരുണാകര ഗുരു ലോകത്തിന് നൽകിയത്.

ആത്മപരിശോധനയിലൂടെയും മറ്റുള്ളവരുടെ ക്ഷേമത്തിനും ഗുണത്തിനും മുൻഗണന നൽകുന്നതും വഴിയാണ് ഇത് സാധ്യമാവുന്നത്. ഗുരുവിന്റെ കാലാതിവർത്തിയായ ആത്മീയ മൂല്യങ്ങളും ആദർശങ്ങളുമായ സ്‌നേഹം, ലോക സമാധാനം, മത സൗഹാർദ്ദം എന്നിവ ആശ്രമം പ്രോത്സാഹിപ്പിക്കുന്നതായി ഹാമിദ് അൻസാരി ചൂിക്കാട്ടി.

ആത്മീയത, ധ്യാന രീതികൾ എന്നിവ മെച്ച െപ്പട്ട ആരോഗ്യവും സൗഖ്യവും നൽകുമെന്നത് ഇന്ന് ഏറെ അംഗീകരിക്കെപ്പട്ട വസ്തുതയാണ്. എല്ലാ വിശ്വാസ സമ്പ്രദായങ്ങളുടെയും ഉള്ളിൽ ധ്യാനരീതികൾ ഉണ്ടെന്നത് ഏറെ താൽപര്യമുണർത്തുന്നതും വിസ്മയകരവുമായ കാര്യമാമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ചിട്ടയോടു കൂടി യോഗ പരിശീലിക്കുന്നത് സമ്മർദ്ദം, വിഷാദരോഗം, ആകുലത എന്നിവ കുറയ്ക്കുന്നതിനും രക്തസമ്മർദ്ദം ക്രമീകരിക്കുന്നതിനും സൗഖ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ഹാമിദ് അൻസാരി ചൂണ്ടിക്കാട്ടി.

ഗവർണ്ണർ ജസ്റ്റിസ് പി.സദാശിവം, രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ, മന്ത്രി കെ രാജു, ഡോ. എ. സമ്പത്ത് എംപി., സി ദിവാകരൻ എംഎ‍ൽഎ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP