Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹരിശ്രീ ഗണപതയേ നമഃ; അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന് കുരുന്നുകൾ ആക്ഷര ലോകത്തേക്ക്; മൂകാംബികയിലും പനച്ചിക്കാടും ഗുരുവായൂരും തുഞ്ചൻപറമ്പിലും വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് എത്തിയത് ആയിരങ്ങൾ

ഹരിശ്രീ ഗണപതയേ നമഃ; അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന് കുരുന്നുകൾ ആക്ഷര ലോകത്തേക്ക്; മൂകാംബികയിലും പനച്ചിക്കാടും ഗുരുവായൂരും തുഞ്ചൻപറമ്പിലും വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് എത്തിയത് ആയിരങ്ങൾ

തിരുവനന്തപുരം: വിജയദശമി നാളിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന് കുരുന്നുകൾ അക്ഷര ലോകത്തേക്ക് പിച്ച വെച്ചു. തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണമൂകാംബികയായ കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രത്തിലും ആയിരക്കണക്കിനു കുട്ടികൾ അറിവിന്റെ ആദ്യാനുഭവം നുകർന്നു.ഐരാണിമുട്ടത്തെ തുഞ്ചൻ സ്മാരകത്തിൽ സകല കലകളിലുമാണ് കുരുന്നുകൾ വിദ്യാരംഭം കുറിച്ചത്.

തിരൂർ തുഞ്ചൻ പറമ്പിലെ സരസ്വതി മണ്ഡപത്തിൽ എം ടി.വാസുദേവൻനായരും സ്പീക്കർ പി ശ്രീരാമകൃഷ്ണനും, എഴുത്തുകാരൻ കെ പി.രാമനുണ്ണിയും ഗുരുക്കന്മാരായി. ഹരിശ്രീ കുറിച്ചതിനൊപ്പം സമ്പൂർണ്ണ വിദ്യാരംഭമായിരുന്നു ഐരാണിമുട്ടത്തെ തുഞ്ചൻസ്മാരകത്തിൽ. സംഗീത്തിലും , നൃത്തത്തിലും , ചിത്രവരയിലും കുരുന്നുകൾ ആദ്യചുവടുവെച്ചു

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും വൻ ഭക്തജനത്തിരക്കായിരുന്നു. അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ആയിരക്കണക്കിന് കുരുന്നുകളാണ് ഇത്തവണയും ക്ഷേത്ര സന്നിധിയിൽ എത്തിയത്. പുലർച്ചെ രണ്ട് മണി മുതൽ തന്നെ സരസ്വതി മണ്ഡപത്തിൽ എഴുത്തിനിരുത്തൽ ആരംഭിച്ചു. മുഖ്യ തന്ത്രി നിത്യാനന്ദ അടികയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. 20 പുരോഹിതന്മാരുടെ നേതൃത്വത്തിലാണ് കുരുന്നുകളെ എഴുത്തിനിരുത്തിയത്.

പുഷ്പാലങ്കൃതമായ ദേവി വിഗ്രഹം രാവിലെ തന്നെ ക്ഷേത്ര പ്രദർശനം നടത്തി. തുടർന്ന് രഥത്തിൽ നിന്നും ഭക്തർക്കായി നാണയം എറിഞ്ഞുകൊടുക്കുന്നയിരുന്നു അടുത്ത ചടങ്ങ്. നാണയം ലഭിക്കുന്നവർക്ക് ഐശ്വര്യം ഉണ്ടാകും എന്നതാണ് വിശ്വാസം. കൊല്ലൂരിൽ രഥാരോഹണ വേളയിൽ മാത്രം നടക്കുന്ന ചടങ്ങാണിത്. എഴുത്തിനിരുത്താനും മറ്റ് അരങ്ങേറ്റങ്ങൾക്കുമായി വലിയ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP