Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെസഹ വ്യാഴാഴ്ച ഇനി പുരോഹിതർക്ക് സ്ത്രീകളുടേയും അന്യമതസ്ഥരുടേയും കാലുകൾ കഴുകാം; നൂറ്റാണ്ടുകൾ പിന്നിട്ട കത്തോലിക്കാ സഭയുടെ പാരമ്പര്യം ഭേദിച്ച് പോപ്പ് ഫ്രാൻസിസ്

പെസഹ വ്യാഴാഴ്ച ഇനി പുരോഹിതർക്ക് സ്ത്രീകളുടേയും അന്യമതസ്ഥരുടേയും കാലുകൾ കഴുകാം; നൂറ്റാണ്ടുകൾ പിന്നിട്ട കത്തോലിക്കാ സഭയുടെ പാരമ്പര്യം ഭേദിച്ച് പോപ്പ് ഫ്രാൻസിസ്

വത്തിക്കാൻ സിറ്റി : പോപ് ഫ്രാൻസിസ് മാർപ്പാപ്പയായതു മുതൽ കത്തോലിക്കാ സഭ മാറ്റത്തിന്റെ പാതയിലാണ്. കാലഘട്ടത്തിന് അനുസരിച്ചുള്ള വിപ്ലവകരമായ മാറ്റങ്ങൾ അദ്ദേഹം തുടരുകയുമാണ്. അതിൽ അവസാനത്തേത് കാൽകഴുകൽ ചടങ്ങിലെ പുതിയ പ്രഖ്യാപനം.

കത്തോലിക്കാ സഭയിൽ സ്ത്രീകളും അക്രൈസ്തവരും ഉൾപ്പെടെയുള്ളവരെ വിശുദ്ധ വാരത്തിലെ കാൽകഴുകൽ ശുശ്രൂഷയിൽ പങ്കെടുപ്പിക്കാൻ അനുവദിച്ചു വത്തിക്കാൻ കൽപന പുറപ്പെടുവിച്ചു. യേശുക്രിസ്തു 12 ശിഷ്യന്മാരുടെ കാൽകഴുകിയതിനെ അനുസ്മരിപ്പിക്കുന്ന ശുശ്രൂഷ നടത്തുമ്പോൾ 12 പുരുഷന്മാരെയാണു പങ്കെടുപ്പിച്ചുപോന്നിരുന്നത്. ഇതിന് മാറ്റം വരുത്താനാണ് കൽപ്പന.

എന്നാൽ സഭയുടെ പരമോന്നത പദവിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടശേഷം 2013ൽ റോമിലെ ഒരു ജുവനൈൽ തടങ്കൽ കേന്ദ്രത്തിൽ ഫ്രാൻസിസ് മാർപാപ്പ നടത്തിയ കാൽകഴുകൽ ശുശ്രൂഷയിൽ ക്രൈസ്തവരായ സ്ത്രീകളെയും പുരുഷന്മാരെയും മുസ്‌ലിംകളെയും ഉൾപ്പെടുത്തിയിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന തരത്തിലാണ് പുതിയ കൽപ്പന.

പോപ്പിന്റെ തീരുമാനത്തെ സ്ത്രീ പക്ഷ സംഘടനകൾ സ്വാഗതം ചെയ്യുകയാണ്. വിപ്ലവകരമായ മാറ്റമെന്നാണ് അവർ വിശേഷിപ്പിക്കുന്നത്. എന്നാൽ പാരമ്പര്യവാദികൾ എതിർപ്പുമായെത്താൻ സാധ്യതയുമുണ്ട്. പോപ്പിന്റെ കൽപ്പന പള്ളികളിൽ പുരോഹിതർ നടപ്പാക്കുമോ എന്ന ചോദ്യവും സജീവമാവുകയാണ്. മനുഷ്യരെല്ലാം ദൈവമക്കളാണെന്ന സന്ദേശവുമായാണ് പോപ്പിന്റെ കൽപ്പന പുറത്തുവന്നത്. അതുകൊണ്ട് തന്നെ കൽപ്പനയെ എതിർക്കുന്നവർ ഒറ്റപ്പെടുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP