Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് കുട്ടുകാർ പിണങ്ങിയപ്പോൾ വലിയ ശത്രുക്കളായി മാറിയ കഥ: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

രണ്ട് കുട്ടുകാർ പിണങ്ങിയപ്പോൾ വലിയ ശത്രുക്കളായി മാറിയ കഥ: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

രണ്ട് കുട്ടുകാരുടെ കഥ! രണ്ട് കുട്ടുകാർ പിണങ്ങിയപ്പോൾ വലിയ ശത്രുക്കളായി മാറി (ഓഡിയോ കേൾക്കുക). ഇന്നത്തെ സുവിശേഷത്തിൽ ഈശോ ആവശ്യപ്പെടുന്നത് മേന്മയുള്ളവരാകാനാണ്. ലൂക്കാ 6: 3234 ശ്രദ്ധിക്കണം 'നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങൾ സ്‌നേഹിക്കുന്നതിൽ എന്ത് മേന്മയാണുള്ളത്? നിങ്ങൾക്ക് നന്മ ചെയ്യുന്നവർക്ക് നന്മ ചെയ്യുന്നതിൽ എന്തു മേന്മയാണുള്ളത്? തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ച് വായ്പ കൊടുക്കുന്നതിൽ എന്ത് മേന്മയാണുള്ളത്?'

ചുരുക്കത്തിൽ, മേന്മയുള്ള വ്യക്തികളാകാൻ ഈശോ നമ്മെ ക്ഷണിക്കുന്നു.. മികവുള്ള വ്യക്തികളും കുടുതൽ നന്മയുള്ള വ്യക്തികളുമാകാനുള്ള വഴിയാണ് ഈശോ നമുക്ക് കാണിച്ചുതരുന്നത്. നിന്റെ ജീവിതത്തെ മെച്ചപ്പെടുത്താനും നിന്റെ വ്യക്തിത്വത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള വഴിയാണ് ഈശോ അവതരിപ്പിക്കുന്നത് ?

ആ വഴി ഏതാണ് ? നിനക്കെതിരെ ഒരുവൻ ശത്രുതയിലാകുമ്പോൾ, ഒരാൾ നിന്നെ അധിഷേപിക്കുമ്പോൾ?,? ഒരാൾ നിന്റെ ചെകിട്ടത്തടിക്കമ്പോൾ, ഒരുവൻ നിന്റെ സമ്പത്ത് ബലമായി അപഹരിക്കുമ്പോൾ?,? നിന്റെ സ്വഭാവത്തിന്റെയും വ്യക്തിത്വത്തിന്റെയും ഗുണനിലവാരം ഉയർത്താനുള്ള അവസരങ്ങൾ നിന്റെ മുമ്പിൽ വരുകയാണ്. ഇത്തരം പ്രതിസന്ധികളെ എങ്ങനെ നിന്റെ ഉപരിനന്മയ്ക്കായിട്ട് ഉപയോഗിക്കണമെന്നാണ് ഈശോ പഠിപ്പിക്കുന്നത്.

അതിന് ചെയ്യേണ്ടത് എന്താണ് ? നിനക്കെതിരെ ശത്രു ഉയർന്നു വരുമ്പോൾ, അവനെ നീ സ്‌നേഹിക്കണം. അധിഷേപിക്കുന്നവനു വേണ്ടി പ്രാർത്ഥിക്കണം. തിരിച്ചു തരാത്തവന് ഉദാരമായി കൊടുക്കണം. അതിലൂടെ നിന്നിൽ സംഭവിക്കുന്നത്. വലിയൊരു മാറ്റമാണ്.. നീ കുടുതൽ മേന്മയുള്ളവനായി മാറുന്നു. നിന്നിലെ നന്മ ഒരുപടികുടെ മെച്ചപ്പെടുന്നു.

പൊട്ടക്കിണറ്റിൽ വീണ കഴുതയുടെ കഥ (ഓഡിയോ കേൾക്കുക)
ഇവിടെ തിരിച്ചറിയേണ്ട വലിയൊരു ജീവിത യാഥാർത്ഥമുണ്ട്.. മറ്റുള്ളവർ നമുക്ക് നേരെ പ്രവർത്തിക്കുന്ന കാര്യങ്ങളുടെ മേൽ നമുക്ക് വലിയ നിയന്ത്രണമൊന്നുമില്ല. നമുക്കെതിരെ ശത്രുതയും അധിഷേപവും അപഹരണവും നടത്തുന്നവരെ പൂർണ്ണമായി വരുതിയിലാക്കാൻ നമുക്കാവില്ല.എന്നാൽ നമുക്ക് സാധ്യമായ ഒരു കാര്യമുണ്ടു അവർക്ക് നേരെയുള്ള നമ്മുടെ പ്രതികരണങ്ങളെ നമുക്ക് നിയന്ത്രിക്കാനാവും.

ഈശോ പറയുന്നത് അതാണ്. പ്രതികൂല വ്യക്തികൾക്ക് നേരെയുള്ള നിന്റെ പ്രതികരണത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക. സ്‌നേഹമായിരിക്കട്ടെ, ഏറ്റവും വലിയ ശത്രുതയുടെ മുമ്പിൽ നിന്റെ മനസ്സിൽ നിറഞ്ഞു നില്‌ക്കേണ്ടത്. നന്മയായിരിക്കട്ടെ, ഏറ്റവും വലിയ തിന്മയുടെ മുമ്പിൽ നിന്റെ ഹൃദയത്തെ ഭരിക്കേണ്ടത്. ഉദാരതയായിരിക്കട്ടെ, ഏറ്റവും വലിയ അനീതിയുടെ മുമ്പിലും നിന്നെ നയിക്കേണ്ടത്. പ്രതികൂല വ്യക്തികളോടുള്ള നമ്മുടെ പ്രതികരണത്തിൽ സ്‌നേഹവും, നന്മയും, ഉദാരതയും നിറയ്ക്കുമ്പോൾ നമ്മൾ മേന്മയുള്ളവരായി മാറുമെന്നാണ് ഈശോ പഠിപ്പിക്കുന്നത്.

ഓസ്‌ട്രേലിയായിലെ അഡലെയിഡിലെ മനുസീന ദമ്പതികളുടെയും അവരുടെ കുഞ്ഞിന്റെയും കഥ (ഓഡിയോ കേൾക്കുക). 

ജീവിതത്തിന്റെ പ്രതിസന്ധികളെ എങ്ങനെകൈകാര്യം ചെയ്യണം ? ഈശോ പറയുന്നു, അതൊക്കെ അവസരങ്ങളായി നീ മാറ്റണം. എന്തിന്? നിന്റെ വ്യക്തിത്വത്തിന്റെ നന്മ വളർത്താനും, ഒന്നുകുടെ മികവുറ്റ വ്യക്തിയായി മാറാനുമായിട്ട്.

ലൂക്കാ 6 :35 ശ്രദ്ധിക്കണം 'നിങ്ങൾ അത്യുന്നതന്റെ പുത്രരായിരിക്കും.' ജീവിതത്തിലെ ശത്രുക്കളെയും പ്രതിസന്ധികളെയും നന്മയിൽ വളരാനുള്ള അവസരങ്ങളാക്കി മാറ്റിയാൽ നീ ദൈവത്തിന്റെ മകനായി വളരും, ദൈവത്തിന്റെ മകളായി വളരും. ദൈവപുത്രരാകാനുള്ള വഴികളാണ് ഇത്തരം പ്രതിസന്ധികൾ.

കാരണം, തിന്മ ചെയ്യുന്നവർക്ക് തിരിച്ച് നന്മ കൊടുക്കുകയെന്നത് ദൈവത്തിന്റെ സ്വഭാവമാണ്. 'അവൻ ശിഷ്ഠരുടെയും ദുഷ്ഠരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുന്നു.. നീതിമാന്മാരുടെയും നിതിരഹിതരുടെയും മേൽ അവിടുന്ന് മഴ പെയ്യിക്കുന്നു' (മത്താ?? 5:45) ഈ സ്വഭാവമുള്ള ദൈവത്തിന്റെ മകനും മകളുമാകുനുള്ള അവസരങ്ങളാണ് നിന്റെ ജീവിതത്തിലെ പ്രതിസന്ധികൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP