Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്‌ളീഹാക്കാലം ആറാം ഞായർ; നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

ശ്‌ളീഹാക്കാലം ആറാം ഞായർ; നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ലൂക്കാ 12:57 - 13:5: ദുരന്തങ്ങൾ തരുന്ന സന്ദേശം: ഇന്നത്തെ സുവിശേഷത്തിൽ ഒരു ദുരന്തം റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.''ഗലീലിയക്കാരുടെ ബലികളിൽ അവരുടെ രക്തം കൂടി കലർത്തിയ വിവരം ,ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലർ യേശുവിനെ അറിയിച്ചു' (13:1). അക്കാലത്ത് അവിടെ സംഭവിച്ച ഒരു ദുരന്തമാണ് ഈശോയുടെ അടുത്ത് അവർ റിപ്പോർട്ട് ചെയ്യുന്നത്.ദുരന്തങ്ങൾ സംഭവിക്കുമ്പോൾ അവയോട് എങ്ങനെ പ്രതികരിക്കണമെന്നാണ് ഈശോ നമ്മെ പഠിപ്പിക്കുന്നത്.

എന്നാൽ ശ്രദ്ധിക്കേണ്ടത് ഇത് റിപ്പോർട്ട് ചെയ്യുന്നവരുടെ മനോഭാവമാണ്.നടന്ന ദുരന്തത്തെക്കുറിച്ച് ഒരുതരം ജിജ്ഞാസയോടു കൂടിയ താത്പരൃമാണവർക്കുള്ളത്. അതോടൊപ്പം ദുരന്തത്തിനു കാരണം ഇരകളുടെ വിധിയോ, കൈയിലിരിപ്പോ ആയിരിക്കാം എന്ന അവരുടെ മനോഭാവവും വൃംഗൃമായി നിഴലിക്കുന്നുണ്ട്. അതിനാൽ തന്നെ ദുരന്തത്തിൽ പെട്ടവരേക്കാൾ തങ്ങൾ മെച്ചപ്പെട്ടവരും നന്മയുള്ളവരുമാണെന്ന മനോഭാവം റിപ്പോർട്ട് ചെയ്തവർക്ക് ഉണ്ടായിരുന്നിരിക്കണം. ഈശോ അതു വൃക്തമാക്കുന്നുണ്ട് ''ഇവയെല്ലാം സഹിച്ചതുകൊണ്ട് അവർ മറ്റെല്ലാ ഗലീലിയാക്കാരേക്കാൾ പാപികളായിരുന്നുവെന്ന് നിങ്ങൾ കരുതുന്നുവോ' (13:3).

കേരളത്തിൽ അടുത്ത ഇടയുണ്ടായ വലിയ ദുരന്തം സിനിമാനടി ക്രൂരമായി പീഡി്പിക്കപ്പെട്ടതാണ്. അതിനോടുള്ള നമ്മുടെ പ്രതികരണം എന്താണ്? ഒരുതരം ജിജ്ഞാസയും കൗതുകവുമല്ലേ നമ്മെ നയിക്കുന്നത്?.നൃായമായ വേതനത്തിനു വേണ്ടി സമരം ചെയ്യുന്ന നഴ്‌സുമാരോടും അവരുടെ യാതനകളോടുമുള്ള നമ്മുടെ പ്രതികരണം എന്താണ്?

നമ്മുടെ ചുറ്റും നടക്കുന്ന ദുരന്തങ്ങളോടുള്ള നമ്മുടെ പ്രതികരണം എന്തായിരിക്കണമെന്നാണ് ഈശോ പഠിപ്പിക്കുന്നത്. ദുരന്തത്തിൽ പെട്ടവർ കൂടുതൽ പാപികളായിരുന്നോ എന്നു ചോദിച്ചിട്ട് ഉടനെ തന്നെ ഈശോ അതിനു മറുപടി പറയുന്നു ''അല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു ''1(3:3). അതായത് ദുരന്തങ്ങളോടുള്ള സാധാരണ മാനുഷിക പ്രതികരണത്തെ തിരുത്താൻ ഈശോ ആവശൃപ്പെടുന്നു. മറ്റൊരു ദുരന്തം കൂടി ചൂണ്ടിക്കാണിച്ചിട്ട് ഈശോ ഇതേ കാരൃം ആവർത്തിക്കുന്നു: ''സീലോഹയിലെ ഗോപുരം ഇടിഞ്ഞുവീണ് കൊല്ലപ്പെട്ട പതിനെട്ടു പേർ എല്ലാ ജറുസലേം നിവാസികളേക്കാളും കുറ്റക്കാരായിരുന്നുവെന്ന് നിങ്ങൾ കരുതുന്നുവോ ?അല്ല എന്നു ഞാൻ പറയുന്നു'' (13:4).

നമ്മുടെ ചുറ്റും നടക്കുന്ന ദുരന്തങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നാണ് ഈശോ പഠിപ്പിക്കുന്നത് ,അവൻ പറയുന്നു '' മാനസാന്തരപ്പെടുന്നില്ല എന്കിൽ നിങ്ങൾ എല്ലാവരും അതുപോലെ നശിക്കും''(13:5). അതായത് ദുരന്തങ്ങളിൽ ദൈവം നിനക്കായി ഒരു സന്ദേശം ഒളിപ്പിച്ചു വച്ചിരിക്കുന്നു. എന്തിന്? നീ മാനസാന്തരപ്പെടാൻ.

എന്താണ് ഈശോ ആവശൃപ്പെടുന്ന ഈ മാനസാന്തരം? ദൈവരാജൃപ്രഘോഷണം തുടങ്ങിയപ്പോൾ മുതൽ ഈശോ ആവശൃപ്പെടുന്ന്ത് മാനസാന്തരപ്പെടാനാണ് (Mk 1:15). മാനസാന്തരപ്പെടുകയെന്നാൽ മനസുമാറുകയാണ്. ചിന്താരീതി മാറുകയാണ്; ജീവിതരീതിയിൽ മാറ്റം വരുത്തുകയാണ്. നിന്റെ ചുറ്റും വന്നുഭവിക്കുന്ന ദുരന്തങ്ങളിലൊക്കെ ദൈവം നിനക്കായി ഒരു സന്ദേശം ഒളിപ്പിച്ചു വച്ചിട്ടുണ്ട്‌നി- ന്റെ ജീവിതത്തെ അല്പംകൂടി മികവുറ്റതാക്കാനും, അല്പം കൂടി മെച്ചപ്പെടുത്താനും. ഈ സന്ദേശം വായിച്ചെടുക്കാൻ പറ്റുന്നിടത്താണ് നിന്റെ ജീവിതം വിജയത്തിലെത്തുന്നത്.

അരുൺ ഷൂറി ഏറ്റവും ഒടുവിലെഴുതിയ പുസ്തകത്തിന്റെ പ്രകാശനം ഡൽഹിയിൽ നടന്നു,പ്രകാശനം ചെയ്തത് 42 കാരനായ മകൻ ആദിതൃയായിരുന്നു ,സെറിബ്രൽ പാൾസി ബാധിച്ച് കുഞ്ഞുന്നാൾ മുതൽ വീൽച്ചെയറിലായിപ്പോയ ജീവിതമായിരുന്നു ആദിതൃയുടേത്അ. രുൺ ഷൂറി പറയുന്നു: 'ആദിതൃയുടെ സഹനം എന്നെ ശുശ്രൂഷയിലേക്ക് നയിച്ചു .ആ ശുശ്രൂഷ എന്റെ ജീവിതത്തിനു തന്നെ സൗഖൃദായകമായിരുന്നു.'' ( ഓഡിയോ കേൾക്കുക ).

നിന്റെ ചുറ്റിലും, നിന്റെ ജീവിതത്തിലും സംഭവിക്കുന്ന ദുരന്തങ്ങളിൽ ദൈവം നിനക്കായി ഒളിപ്പിച്ചു വച്ചിരിക്കുന്ന സന്ദേശം വായിക്കാനും, നിന്റെ ജീവിതരീതി മാറ്റാനും കഴിയുന്നിടത്താണ് നിന്റെ ജീവിതം നന്മയിലേക്ക് വരുന്നത്. 'മാനസാന്തരപ്പെടുന്നില്ലെന്കിൽ നിങ്ങൾ നശിക്കുമെന്ന്' ഈശോ പറയുന്നു. ഇത് ഭാവാത്മകമായി പറഞ്ഞാൽ, ദുരന്തങ്ങളിൽ ദൈവം നിനക്കായി ഒളിപ്പിച്ചു വച്ചിരിക്കുന്ന സന്ദേശം തിരിച്ചറിഞ്ഞ് മാനസാന്തരപ്പെട്ടാൽ, രക്ഷപെടും എന്നു സാരം. അതായത് നിന്റെ രക്ഷയ്ക്കുള്ള മാർഗ്ഗമാണ് ദുരന്തങ്ങളിൽ ദൈവം ഒളിപ്പിച്ചു വച്ചിരിക്കുന്നത്. അത് വായിച്ചറിഞ്ഞ് ജീവിതം കൊണ്ട് പ്രതികരിക്കാനാണ് ഈശോ ആവശൃപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP