Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹരിവരാസനത്തിലെ പിശക് തിരുത്തിയാൽ അത് സന്നിധാനത്ത് ഉപയോഗിക്കാമെന്ന് തന്ത്രി; അയ്യപ്പന്റെ ഉറക്കുപാട്ടിൽ പിശകെന്നും, തിരുത്താൻ അവസരം വേണമെന്നുള്ള യേശുദാസിന്റെ ആവശ്യത്തോടെ പ്രതികരിച്ച് കണ്ഠര് രാജീവര്

ഹരിവരാസനത്തിലെ പിശക് തിരുത്തിയാൽ അത് സന്നിധാനത്ത് ഉപയോഗിക്കാമെന്ന് തന്ത്രി; അയ്യപ്പന്റെ ഉറക്കുപാട്ടിൽ പിശകെന്നും, തിരുത്താൻ അവസരം വേണമെന്നുള്ള യേശുദാസിന്റെ ആവശ്യത്തോടെ പ്രതികരിച്ച് കണ്ഠര് രാജീവര്

ശബരിമല: അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം പാടിയതിലെ പിശകുണ്ടെന്ന യേശുദാസിന്റെ വാദത്തോട് പ്രതികരിച്ച് ശബരിമല തന്ത്രി രംഗത്ത്. യേശുദാസ് തിരുത്തിയാൽ അതാവും സന്നിധാനത്ത് പിന്നെ ഉപയോഗിക്കുകയെന്ന് ശബരിമലതന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ഹരിവരാസനത്തിലെ പിശകിന്റെകാര്യം യേശുദാസ് പറഞ്ഞതു ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ്, തന്ത്രിയുടെ പ്രതികരണം.

സന്നിധാനത്ത് അത്താഴപൂജ കഴിഞ്ഞ് നടയടയ്ക്കുമ്പോൾ അയ്യപ്പനെ ഉറക്കാൻ പാടുന്ന പാട്ടാണ് ഹരിവരാസനം. മലയാളികളുടെ ഗാനഗന്ധർവൻ യേശുദാസ് പാടിയ ഗാനത്തിന്റെ റെക്കോഡാണിപ്പോൾ ഇതിനായി ശബരിമലയിൽ ഉപയോഗിക്കുന്നത്. കാലങ്ങളായി തുടർന്നു വരുന്ന ശീലമാണിത്. മധ്യമാവതി രാഗത്തിലുള്ള പാട്ട് ക്ഷേത്രംകാര്യക്കാരും അയ്യപ്പന്മാരും അപ്പോൾ ഏറ്റുപാടുന്നതാണ് ശൈലി.

താൻ പാടിയ ഈ ഗാനത്തിൽ ഒരു പിശകുണ്ടെന്ന് യേശുദാസ് അടുത്തിടെയാണ് വെളിപ്പെടുത്തിയത്. തിരുത്തിപ്പാടാൻ തയ്യാറാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. 'അരിവിമർദനം നിത്യനർത്തനം' എന്നാണ് മൂന്നാമത്തെ വരി പാടിയിട്ടുള്ളത്. ഇത് അരി(ശത്രു), വിമർദനം(നിഗ്രഹം) എന്നിങ്ങനെ പിരിച്ചുപാടേണ്ടതാണ്. അതൊരൊറ്റവാക്കാക്കിയാണ് പാടിയിട്ടുള്ളത്. ദേവരാജൻ മാസ്റ്റർ പറഞ്ഞുതന്ന വരികൾ പാടി എന്നേ തനിക്കന്നറിയൂ എന്നായിരുന്നു യേശുദാസിന്റെ വിശദീകരണം.

അഞ്ചുവർഷംമുമ്പ് ചെന്നൈയിലെ അണ്ണാനഗർ അയ്യപ്പൻകോവിലിൽ പാടാൻ പോയപ്പോൾ തന്ത്രിയാണിക്കാര്യം ചൂണ്ടിക്കാണിച്ചതെന്നും യേശുദാസ് പറഞ്ഞു. അയ്യപ്പന്റെ നിയോഗത്താൽ വീണ്ടും ഹരിവരാസനം പാടാൻ അവസരം ലഭിച്ചാൽ തിരുത്താൻപോകുന്നത് ഈ വാക്കായിരിക്കും. ഏറ്റവും ഒടുവിൽ സന്നിധാനത്തു പോയപ്പോൾ സോപാനത്തിനുസമീപം നിന്ന് ഹരിവരാസനം ആലപിച്ചത് ഈ തിരുത്തലോടെ ആയിരുന്നുവെന്നും യേശുദാസ് അനുസ്മരിച്ചു. ഈ പശ്ചാത്തലത്തിലാണ് കണ്ഠര് രാജീവരുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP