Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സീറോ മലബാർ സഭ സാഗർ രൂപതയുടെ മെത്രാനായി മാർ ജെയിംസ് അത്തിക്കളം; മെത്രാഭിഷേക ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ച് ജന്മനാടായ കടുവാക്കുളത്തെ ഇടവകയിലേയും പ്രതിനിധികൾ; ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കർദിനാൾ ആലഞ്ചേരി

സീറോ മലബാർ സഭ സാഗർ രൂപതയുടെ മെത്രാനായി മാർ ജെയിംസ് അത്തിക്കളം; മെത്രാഭിഷേക ചടങ്ങുകൾക്ക് സാക്ഷ്യംവഹിച്ച് ജന്മനാടായ കടുവാക്കുളത്തെ ഇടവകയിലേയും പ്രതിനിധികൾ; ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കർദിനാൾ ആലഞ്ചേരി

സാഗർ: ആയിരങ്ങൾ സാക്ഷ്യംവഹിച്ച ചടങ്ങിൽ സാഗർ രൂപതയുടെ നാലാമത്തെ മെത്രാനായി മാർ ജെയിംസ് അത്തിക്കളം. സീറോ മലബാർയുടെ മധ്യപ്രദേശിലെ സാഗർ രൂപതയുടെ ചുമതലയിലേക്ക് മാർ അത്തിക്കളത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾ വീക്ഷിക്കാൻ സ്വദേശത്തുനിന്നും നൂറുകണക്കിന് വിശ്വാസികളും ബന്ധുക്കളും കുടുംബാംഗങ്ങളും എത്തിയിരുന്നു. പ്രാർത്ഥനാ നിർഭരമായ ചടങ്ങിൽ ബിഷപ് മാർ ആന്റണി ചിറയത്തിന്റെ പിൻഗാമിയായാണു മാർ അത്തിക്കളം എത്തുന്നത്. എംഎസ്ടി സമൂഹാംഗമാണ് അത്തിക്കളം.

സാഗർ സെന്റ് തെരേസാസ് കത്തീഡ്രലിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു മെത്രാഭിഷേക ശുശ്രൂഷകൾ. ആർച്ച് ബിഷപ്പുമാരായ ഡോ. ഏബ്രഹാം വിരുത്തുകുളങ്ങര (നാഗ്പൂർ), മാർ ആൻഡ്രൂസ് താഴത്ത് (തൃശൂർ), മാർ ജോർജ് ഞെരളക്കാട്ട് (തലശേരി), സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, എംഎസ്ടി സുപ്പീരിയർ ജനറൽ ഫാ. കുര്യൻ അമ്മാനത്തുകുന്നേൽ എന്നിവർക്കൊപ്പം 25 മെത്രാന്മാരും, എംഎസ്ടി സമൂഹത്തിൽ നിന്നുൾപ്പടെ 350 വൈദികരും ശുശ്രൂഷകളിൽ പങ്കെടുത്തു.

രാവിലെ 9.30നു ബിഷപ്‌സ് ഹൗസിൽ നിന്നു മുഖ്യകാർമികനും നിയുക്തമെത്രാനും മറ്റു മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി കത്തീഡ്രലിലേക്കെത്തി. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ് മാർ ആന്റണി ചിറയത്ത്, ഭോപ്പാൽ ആർച്ച്ബിഷപ് ഡോ. ലിയോ കൊർണേലിയോ, ഉജ്ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ ശുശ്രൂഷകളിൽ മുഖ്യ സഹകാർമികരായി. പുതിയ മെത്രാന്റെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയിൽ ഇൻഡോർ ബിഷപ് ഡോ.ചാക്കോ തോട്ടുമാരിക്കൽ വചനസന്ദേശം നൽകി.

രാജ്യത്തിന്റെ പല ഭാഗത്തുനിന്നുള്ള സന്യസ്തരും നിയുക്തമെത്രാന്റെ കുടുംബാംഗങ്ങളും ജന്മനാടായ കടുവാക്കുളം ലിറ്റിൽ ഫ്‌ളവർ ഇടവകയിലെ പ്രതിനിധികളും ഉൾപ്പടെ മൂവായിരത്തോളം പേർ മെത്രാഭിഷേക ശുശ്രൂഷകളിൽ പങ്കെടുത്തു. മെത്രാഭിഷേക ചടങ്ങുകൾക്ക് പിന്നാലെ പുതിയ മെത്രാനെ അനുമോദിക്കുന്ന സമ്മേളനവും നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP