Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിൽ രാത്രി പതിനൊന്നരവരെ ദർശന സൗകര്യം; ഭക്തർക്ക് സൗകര്യമൊരുക്കൻ ശബരിമല വഴിപാട് ടിക്കറ്റ് എല്ലാ ക്ഷേത്രങ്ങളിലും

ശബരിമലയിൽ രാത്രി പതിനൊന്നരവരെ ദർശന സൗകര്യം; ഭക്തർക്ക് സൗകര്യമൊരുക്കൻ ശബരിമല വഴിപാട് ടിക്കറ്റ് എല്ലാ ക്ഷേത്രങ്ങളിലും

ശബരിമല: ഭക്തജന തിരക്കു പരിഗണിച്ച് ശബരിമലയിൽ ദർശന സമയം കൂട്ടി. ഇനി രാത്രിയിൽ ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നത് 11.30നാകും. സാധാരണ രാത്രി 11ന് ആയിരുന്നു നട അടച്ചുവന്നത്. തരിക്ക് കണക്കിലെടുത്ത് ദർശന സമയം കൂട്ടുന്നത് പരിഗണിക്കണമെന്ന് ദേവസം മന്ത്രി വി എസ് ശിവകുമാർ ആവശ്യപ്പെട്ടിരുന്നു.

തിരക്ക് പരിഗണിച്ച് അത്താഴപൂജ രാത്രി 10ന് ആരംഭിക്കും. അതു കഴിഞ്ഞ് 11.30 വരെയും ദർശനത്തിന് അവസരം കിട്ടും. സന്ധ്യ കഴിഞ്ഞ് എത്തുന്ന തീർത്ഥാടകർക്ക് പുഷ്പാഭിഷിക്തനായ അയ്യപ്പ സ്വാമിയെ തൊഴാം.ദീപാരാധന കഴിഞ്ഞാണ് പുഷ്പാഭിഷേകം തുടങ്ങുക. തെറ്റി, തുളസി, അരളി, ജമന്തി, മുല്ല തുടങ്ങിയ പൂക്കൾ കൊണ്ടാണ് പുഷ്പാഭിഷേകം നടത്തുക.

തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ പുഷ്പാഭിഷേകം തുടങ്ങിവയ്ക്കും. മേൽശാന്തി എഴിക്കോട് ഇ. എൻ.കൃഷ്ണദാസ് നമ്പൂതിരിയാണ് പിന്നീടുള്ള പുഷ്പാഭിഷേകം നടത്തുക. വഴിപാടായാണ് പുഷ്പാഭിഷേകം നടക്കുന്നത്. വഴിപാടുകാർക്ക് പൂക്കൾ ശ്രീകോവിലിലേക്കു നേരിട്ടു നൽകാൻ കഴിയുമെന്നതാണ് പ്രത്യേകത. പൂക്കൾ കൊണ്ടുള്ള കിരീടവും ചാർത്തിയാണ് പൂജ നടക്കുന്നത്.

അതിനിടെ ശബരിമലയിലെ വഴിപാടുകൾക്കുള്ള ടിക്കറ്റുകൾ അഡ്വാൻസായി ധനലക്ഷ്മി ബാങ്ക് ശാഖകൾക്കുപുറമെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എല്ലാ പ്രമുഖ ക്ഷേത്രങ്ങളിലും ലഭിക്കുമെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ്. ജയകുമാർ പറഞ്ഞു. കൂടാതെ ഓൺലൈൻ ബുക്കിങ് സൗകര്യവും ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP