Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാത്രിയർക്കീസ് ബാവയ്‌ക്കെതിരെ വിമതപ്രവർത്തനം നടത്തിയ രണ്ട് മെത്രാന്മാരെ യാക്കോബായ സഭ പുറത്താക്കി; നടപടി നേരിട്ടത് മാർ മത്താറോഹവും മാർ സേവേറിയൂസ് ഹസൈനും; വിമതനീക്കത്തിന് നേതൃത്വം നൽകിയ മാർ ക്ലീമിസ് യൂജീനോടു മാപ്പു പറയാനും നിർദ്ദേശം

പാത്രിയർക്കീസ് ബാവയ്‌ക്കെതിരെ വിമതപ്രവർത്തനം നടത്തിയ രണ്ട് മെത്രാന്മാരെ യാക്കോബായ സഭ പുറത്താക്കി; നടപടി നേരിട്ടത് മാർ മത്താറോഹവും മാർ സേവേറിയൂസ് ഹസൈനും; വിമതനീക്കത്തിന് നേതൃത്വം നൽകിയ മാർ ക്ലീമിസ് യൂജീനോടു മാപ്പു പറയാനും നിർദ്ദേശം

കോട്ടയം: ആഗോള യാക്കോബായ സുറിയാനി സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് മാർ അഫ്രേം പാത്രിയർക്കീസ് ബാവക്കെതിരെ വിമതപ്രവർത്തനം നടത്തിയ രണ്ട് മെത്രാന്മാരെ പുറത്താക്കി. സിറിയലിലെ മാർ യൂസ്താത്തിയോസ് മത്താ റോഹം, മാർ സേവേറിയൂസ് ഹസൈൻ സൂമി എന്നിവരെയാണ് സഭയുടെ ആത്മീയമായും ഭൗതീകവുമായ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. വിമതനീക്കത്തിന് നേതൃത്വം നൽകിയ മാർ ക്ലീമിസ് യൂജീൻ കപ്ലാൻ ഉൾപ്പടെ മറ്റ് നാല് പേരോട് ഏപ്രിൽ മുപ്പതിനകം മാപ്പപേക്ഷ നൽകാനും കഴിഞ്ഞ ദിവസം നടന്ന ആഗോള സിനഡിൽ ആവശ്യപ്പെട്ടു. സിനഡിന്റെ വിവരങ്ങൾ വിശ്വസികളെ അറിയിച്ചുകൊണ്ടുള്ള കല്പന ഞായറാഴ്ച രാവിലെ പാത്രീയർക്കാ സെന്ററിൽ എത്തി. അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കും.

ലബനാനിൽ 14 മുതൽ 16 വരെ നടന്ന സിനഡിലാണ് തീരുമാനം കൈകൊണ്ടത്.പാത്രിയർക്കീസ് ബാവക്കെതിരെ വിമതപ്രവർത്തനത്തിനായി രഹസ്യയോഗം ചേരുകയും സഭാ ഭരണഘടനക്ക് വിരുദ്ധമായി പുരോഹിതന്മാരെ നിയമിക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന ആറ് മെത്രാന്മാരെയും സിനഡിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു. ഇവരിൽ യുസ്താത്തിയൂസ് മത്താ റോഹം ഒഴികെ അഞ്ച് പേരും സിനഡിൽ ഹാജരായി. ഹാജരായവരോട് മാപ്പപേക്ഷയിൽ ഒപ്പുവെക്കാൻ ആവശ്യപ്പെട്ടെങ്കിലും സിനഡ് കഴിയുന്നത് വരെ അവർ അതിന് തയ്യാറായില്ല. ഇതോടെയാണ് നടപടിയിലേയ്ക്ക് നീങ്ങിയത്.

സിറിയലിലെ ബിഷപ്പായിരുന്ന മാർ യൂസ്താത്തിയോസ് മത്താ റോഹം രണ്ട് പർഷം മുൻപ് തന്നെ ജർമ്മിനിയിൽ അഭയാർത്ഥിയായി കൂടിയതാണ്. ഇതിനിടെയാണ് പാത്രീയർക്കീസിനെതിരെ നീക്കം നടത്തിയത്. മാർ സേവേറിയൂസ് ഹസൈൻ സൂമി ഓർത്തഡോക്സ് സഭയിലെ രണ്ട് ബിഷപ്പുമാർ ചേർന്ന് പട്ടം നല്കുകയും പിന്നീട് ഓർത്തഡോക്സ് സഭയുമായി തെറ്റി പിരിയുകയും ചെയ്ത ഗുർഗാന്റെ സഭയിലെ ചിലർക്ക് പട്ടം നല്കിയതുമായി ബന്ധപ്പെട്ടാണ് പുറത്താക്കിയത്.

മാർ യുസ്താത്തിയോസ് മത്താ റോഹം സിറിയയിലെ ജസീറ യൂഫ്രട്ടീസ് മെത്രാപ്പൊലീത്തയാണ്. ബെൽജിയംഫ്രാൻസ് രൂപതകളുടെ മെത്രോപ്പൊലീത്തയാണ് മാർ ഹസൈൽ സൂമി. നേരത്തെ പാത്രിയർക്കീസ് ബാവയെ തെരഞ്ഞെടുക്കാനുള്ള സിനഡിൽ നിലവിലെ പാത്രിയർക്കീസ് ബാവക്കെതിരെ മൽസരിച്ചയാളാണ് മാർ ക്ലിമിസ് യൂജീൻ കപ്ലാൻ.അന്ന് അദേഹത്തിന് നാല് വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്. അദേഹത്തെ മത്സര രംഗത്ത് എത്തിച്ചതിന് പിന്നിൽ കേരളത്തിനിന്നുള്ള യാക്കോബായ സഭയുടെ ഒരു വിഭാഗം മെത്രാന്മാർ ഉണ്ടെന്ന് ആക്ഷേപം അന്നേ ഉയർന്നിരുന്നു.

അദേഹത്തിന് ലഭിച്ച നാല് വോട്ടിൽ രണ്ടും കേരളത്തിൽ നിന്നായിരുന്നുവെന്ന വാദവും നില നിൽക്കുന്നുണ്ട്. നാല് മെത്രന്മാരുടെ മാപ്പപേക്ഷ ഏപ്രിൽ മുപ്പതിനകം നല്കിയില്ലങ്കിൽ മെയിൽ ചേരുന്ന സിനഡിൽ സമാന നടപടി സ്വീകരിക്കാനാണ് നീക്കം.കപ്ലാന് മലങ്കരയിലെ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്റെ പിന്തുണയുണ്ടായിരുന്നതായും ആരോപണമുണ്ട്. വിമത നീക്കത്തിനെതിരെ ശക്തമായ നടപടിയുമായി പാത്രിയർക്കീസ് ബാവ മുന്നോട്ട് പോകുന്നതിന്റെ സൂചനയാണ് പുതിയ കൽപന. കേരളത്തിലെ യാക്കോബായ സഭയിലെ കാതോലിക്കായും മെത്രന്മാരും തമ്മിലുള്ള പ്രശ്നവും അടുത്ത ആഗോള സിനഡിൽ ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP