Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭക്തരുടെ ആരോഗ്യ പരിരക്ഷയിൽ ശ്രദ്ധയൂന്നി ഡോക്ടർമാർ; 24 മണിക്കൂറും കർമ്മനിരതമായി സന്നിധാനത്തെ സർക്കാർ ഡിസ്പൻസറി

ഭക്തരുടെ ആരോഗ്യ പരിരക്ഷയിൽ ശ്രദ്ധയൂന്നി ഡോക്ടർമാർ; 24 മണിക്കൂറും കർമ്മനിരതമായി സന്നിധാനത്തെ സർക്കാർ ഡിസ്പൻസറി

ശബരിമല: ശബരിമല സന്നിധാനത്ത് ദിനംപ്രതി എത്തുന്ന പതിനായിരക്കണക്കിന് ഭക്തന്മാരുടെ ആരോഗ്യപരിചരണത്തിൽ ശ്രദ്ധയൂന്നിയുള്ള ഗവണ്മെന്റ് ഡിസ്‌പെൻസറി പ്രവർത്തനം ശ്രദ്ധേയമാകുന്നു. ഈ ആശുപത്രി 24 മണിക്കൂറും പ്രവർത്തിക്കുന്നു.

എല്ലാവിധ സംവിധാനങ്ങളോടും കൂടി പ്രവർത്തിക്കുന്ന ആശുപത്രിയിൽ രണ്ടു കാർഡിയോളജിസ്റ്റ്, ഒരു സർജൻ, ഒരു ഓർത്തോപീഡിക് സർജൻ, ഒരു അനസ്‌തെറ്റിസ്റ്റ്, ഒരു പീഡിയാട്രീഷ്യൻ, രണ്ട് അസിസ്റ്റന്റ് സർജൻ, പാരാ മെഡിക്കൽ സ്റ്റാഫ് എന്നിവർ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സജ്ജരായി രംഗത്തുണ്ട്. വിവിധ പരിശോധനയ്ക്കായി ലബോറട്ടറി സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. എക്‌സ് റേ സൗകര്യം പമ്പയിൽ ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ പമ്പയിൽ എത്തിക്കുവാൻ ഓഫ് റോഡ് ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

നവംബർ 27 വരെ 29355 അയ്യപ്പന്മാർ ചികിത്സതേടി എത്തി. ഇതിൽ 3017 പേർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളായിരുന്നു. ഇതുവരെ ആറ് ഹൃദ്രോഗ മരണങ്ങളും രണ്ട് റോഡ് ആക്‌സിഡന്റ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി ഹെൽത്ത് നോഡൽ ഓഫീസർ ഡോ. ജി.സുരേഷ് ബാബു അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP