Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമല പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ കളക്ടറെത്തി; അപകടം കുറയ്ക്കാൻ ളാഹ വളവിൽ ഹമ്പ് സ്ഥാപിക്കും

ശബരിമല പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ കളക്ടറെത്തി; അപകടം കുറയ്ക്കാൻ ളാഹ വളവിൽ ഹമ്പ് സ്ഥാപിക്കും

ശബരിമല: ശബരിമല പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ കലക്ടർ എസ്. ഹരികിഷോർ സന്നിധാനത്തെത്തി. വാഹനാപകടങ്ങൾ കുറയ്ക്കാൻ ളാഹ വലിയ വളവിലും കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലത്തും ഹമ്പ് നിർമ്മിക്കാനും റോഡിന് വശത്തായി കിടക്കുന്ന തുരുമ്പെടുത്ത വാഹനം നീക്കം ചെയ്യാനും പി.ഡബ്ല്യു.ഡി ക്ക് നിർദ്ദേശം നൽകിയതായി കലക്ടർ പറഞ്ഞു.

കലക്ടർ. വിവിധ വകുപ്പ് മേധാവികളെ നേരിട്ട് കണ്ട് അദ്ദേഹം വിവരങ്ങൾ ശേഖരിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു. ഓക്‌സിജൻ പാർലർ തുടങ്ങുന്നതിലെ സാങ്കേതിക തടസ്സം ഉടനടി പരിഹരിക്കാനും പാർലർ പ്രവർത്തന സജ്ജമാക്കാനും കലക്ടർ നിർദ്ദേശം നൽകി. ടെണ്ടർ എടുക്കാൻ ആളില്ലാത്ത അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളിൽ ഇന്ന് തന്നെ മൂത്രപ്പുരകൾ സ്ഥാപിക്കും.

മരം വീണ് തടസ്സപ്പെട്ട ഭസ്മക്കുള ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. സന്നിധാനത്തെ ഹോട്ടലുകൾ സന്ദർശിച്ച കലക്ടർ അവയുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഫുഡ് സ്‌ക്വാഡിന് നിർദ്ദേശം നൽകി. ദേവസ്വം ബോർഡുമായി ആലോചിച്ച് തേങ്ങയ്ക്ക് 14 ഉം ഇളനീരിന് 25 രൂപയുമായി നിശ്ചയിച്ചിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP