Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല തീർത്ഥാടം: സംയുക്ത പരിശോധന ശക്തമാക്കും

ശബരിമല തീർത്ഥാടം: സംയുക്ത പരിശോധന ശക്തമാക്കും

ബരിമല തീർത്ഥാടകാലം കണക്കിലെടുത്ത് എക്‌സൈസ്, വനം, പൊലീസ്, റവന്യൂ വകുപ്പുകൾ ജില്ലയിൽ സംയുക്ത പരിശോധ ശക്തമാക്കും. എ.ഡി.എം എം.സുരേഷ്‌കുമാറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന വ്യാജമദ്യ നിയന്ത്രണ ജില്ലാ സമിതി യോഗത്തിലാണ് തീരുമാനം. ശബരിമല പാതകളിലെ കടകളിൽ പ്രത്യേക സംഘങ്ങൾ പരിശോധ തുടങ്ങി. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്പുതുവത്സരം പ്രമാണിച്ച് ഡിസംബർ എട്ടുമുതൽ ജനുവരി ഏഴുവരെ പരിശോധ നടത്തും. ഇതിനായി പ്രത്യേക കൺട്രോൾ റൂം തുറക്കും. ആക്‌പെ ലഹരിവിമുക്ത കേന്ദ്രത്തിന്റെ സഹായത്തോടെ എക്‌സൈസ് വകുപ്പ് ആറു ലഹരി വിരുദ്ധ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വ്യാജമദ്യ നിയന്ത്രണ ജില്ലാ സമിതി യോഗത്തിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തിര നടപടികൾ സ്വീകരിക്കാൻ എ.ഡി.എം നിർദേശിച്ചു. മികച്ച പ്രവർത്തം നടത്തിയ അടൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുനിലിന് എഡിഎം എം.സുരേഷ്‌കുമാർ വ്യാജമദ്യ വിരുദ്ധ സമിതിയുടെ ഉപഹാരം നൽകി. യോഗത്തിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ മാത്യൂസ് ജോൺ, അസിസ്‌റന്റ് എക്‌സൈസ് കമ്മീഷണർ കെ.ചന്ദ്രപാലൻ, ഫോറസ്‌റ് റേഞ്ച് ഓഫീസർ ഹരികൃഷ്ണൻ, സമിതി അംഗങ്ങളായ പി.കെ.ഗോപി, കുഞ്ഞന്നാമ്മ കുഞ്ഞ്, എം.സി.ചാക്കോ, ജോൺ ജേക്കബ്, ഭേഷജം പ്രസന്നകുമാർ, ബിനു തെള്ളിയിൽ, എം.ബി.സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP