Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സൂഫികൾ സ്വീകരിച്ച മാർഗം ഉപേക്ഷിച്ച് സ്വന്തമായി മതപ്രമാണങ്ങൾ വ്യാഖ്യാനിക്കുന്നതാണ് കുഴപ്പങ്ങൾക്ക് കാരണം: ഭീകരത വളരാൻ കാരണം സൂഫിസത്തെ അവഗണിച്ചതെന്ന് ഖുത്ബുസ്സമാൻ

സൂഫികൾ സ്വീകരിച്ച മാർഗം ഉപേക്ഷിച്ച് സ്വന്തമായി മതപ്രമാണങ്ങൾ വ്യാഖ്യാനിക്കുന്നതാണ് കുഴപ്പങ്ങൾക്ക് കാരണം: ഭീകരത വളരാൻ കാരണം സൂഫിസത്തെ അവഗണിച്ചതെന്ന് ഖുത്ബുസ്സമാൻ

വളാഞ്ചേരി: ഇസ്ലാമിന്റെ പേരിൽ ലോകത്ത് അക്രമവും ഭീകരതയും വളരാൻ കാരണം സൂഫിസത്തെ അവഗണിച്ചതാണെന്ന് ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമ രക്ഷാധികാരി ഖുത്ബുസ്സമാൻ യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്ത്തി പ്രസ്താവിച്ചു. മതത്തിന്റെ ആത്മാവും അന്തസത്തയും നിലകൊള്ളുന്നത് സൂഫിസത്തിൽ ആണ്. ഖുർആനെയും തിരുസുന്നത്തിനെയും യഥാവിധി വ്യാഖ്യാനിക്കുകയും പ്രായോഗിക

ജീവിതത്തിൽ കൊുവരികയും ചെയ്തവർ സൂഫികളാണ്. സൂഫികൾ സ്വീകരിച്ച മാർഗം ഉപേക്ഷിച്ച് സ്വന്തമായി മതപ്രമാണങ്ങൾ വ്യാഖ്യാനിക്കാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ ആണ് ലോകത്ത് കുഴപ്പങ്ങൾ വർദ്ധിച്ചത്. അല്ലാഹുവിന്റെ സൃഷ്ടികളിൽ സവിശേഷസ്ഥാനം ഉള്ളവനാണ് മനുഷ്യൻ. അവൻ എവിടെനിന്ന് വന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും വളരെ ഗൗരവത്തോടെ ആലോചിക്കണം.

ആത്മാക്കളുടെ ലോകത്ത് വെച്ച് പടച്ച തമ്പുരാനുമായി ഒരു കരാറിൽ ഏർപ്പെട്ടാണ് ഓരോ മനുഷ്യനും ഭൂമിയിലേക്ക് പിറന്നു വീഴുന്നത്. ഭൗതികലോകത്ത് ഈ കരാർ പുതുക്കുകയും ഓർമിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് പരലോകത്ത് വിജയം കൈവരിക്കാൻ കഴിയുന്നത്. ആത്മാക്കളുടെ ലോകത്ത് വെച്ച് ആത്മാവ് നടത്തിയ കരാർ ഓർക്കാനും അതനുസരിച്ച് ജീവിക്കാനും ആത്മാവിനെ സംസ്‌കരിക്കൽ അത്യാവശ്യമാണ്.

ഈ ആത്മാവിനെ സംസ്‌കരിക്കുന്ന പ്രവർത്തനങ്ങൾക്കാണ് ആത്മീയത എന്നുപറയുക. ഇത് ചെയ്യാൻ കഴിയാത്തവരെ ആത്മീയ നേതാക്കളായി അവരോധിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന കടുത്ത വഞ്ചനയാണ്. ഇത്തരം കപട ആത്മീയ നേതാക്കളെയും അതിന് അവസരമൊരുക്കുന്ന
കപട പണ്ഡിതരെയും കരുതിയിരിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

യോഗത്തിൽ ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ വി. എം.അബ്ദു റഹീം മുസ്ലിയാർ വളപുരം അധ്യക്ഷതവഹിച്ചു. മുസ്തഫ ഹുദവി കോട്ടുമല സ്വാഗതവും മുസ്തഫ വേങ്ങര നന്ദിയും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP