Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്.ഡി സന്ന്യാസ സമൂഹത്തിന്റെ സ്ഥാപകൻ ഫാ. വർഗീസ് പയ്യപ്പിള്ളി ധന്യപദവിയിൽ; കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം നടത്തി; കാരുണ്യത്തിന്റെ മനുഷ്യനാണ് ഫാ. വർഗീസ് പയ്യപ്പിള്ളിയെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

എസ്.ഡി സന്ന്യാസ സമൂഹത്തിന്റെ സ്ഥാപകൻ ഫാ. വർഗീസ് പയ്യപ്പിള്ളി ധന്യപദവിയിൽ; കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം നടത്തി; കാരുണ്യത്തിന്റെ മനുഷ്യനാണ് ഫാ. വർഗീസ് പയ്യപ്പിള്ളിയെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഗതികളുടെ സഹോദരിമാർ (എസ്.ഡി.) സന്ന്യാസ സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം-അങ്കമാലി അതിരൂപത വൈദികനുമായ ഫാ. വർഗീസ് പയ്യപ്പിള്ളി ധന്യപദവിയിൽ. കബറിടം സ്ഥിതിചെയ്യുന്ന കൊച്ചി കോന്തുരുത്തി സെയ്ന്റ് ജോൺ നെപുംസ്യാൻ പള്ളിയിൽ സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. നിസ്വാർഥമായ സ്നേഹത്തിന്റെ തനതുഭാവമായ കാരുണ്യത്തിന്റെ മനുഷ്യനായിരുന്നു ഫാ. വർഗീസ് പയ്യപ്പിള്ളിയെന്ന് സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

തുടർന്ന് കൃതജ്ഞതാ ദിവ്യബലിയിൽ മാർ ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, അതിരൂപത സഹായ മെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, ബിഷപ്പുമാരായ മാർ തോമസ് ചക്യത്ത്, സിറോ മലബാർ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ്പ് മാർ ഗ്രേഷ്യൻ മുണ്ടാടൻ എന്നിവർ സഹകാർമികരായി. പള്ളിയിലെ ധന്യന്റെ കബറിടത്തിനു മുമ്പിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് നേതൃത്വം നൽകി.

പൊതുസമ്മേളനം മേജർ ആർച്ച്ബിഷപ്പ് ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാർ ജോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. കാഞ്ഞൂർ ഫൊറോന വികാരി ഡോ. വർഗീസ് പൊട്ടയ്ക്കൽ, എസ്ഡി സുപ്പീരിയർ ജനറൽ സിസ്റ്റർ റെയ്സി തളിയൻ, പോസ്റ്റുലേറ്റർമാരായ സിസ്റ്റർ ഗ്രേസ് കൂവയിൽ, സിസ്റ്റർ റോസ്ലിൻ ഇലവനാൽ, കോർപ്പറേഷൻ കൗൺസിലിലെ സി.കെ. പീറ്റർ എന്നിവർ പ്രസംഗിച്ചു. ചടങ്ങുകളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.

നിസ്വാർഥമായ സ്നേഹത്തിന്റെ തനതുഭാവമായ കാരുണ്യത്തിന്റെ മനുഷ്യനായിരുന്നു ധന്യപദവിയിലേക്കുയർത്തപ്പെട്ട ഫാ. വർഗീസ് പയ്യപ്പിള്ളിയെന്ന് സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. ധന്യപദവി പ്രഖ്യാപനത്തോടനുബന്ധിച്ച ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഫാ. പയ്യപ്പിള്ളിയുടെ വീരോചിത പുണ്യങ്ങളിൽ കരുണ സുപ്രധാനമായിരുന്നു. ധന്യനെപ്പോലെ സ്നേഹം, ആനന്ദം, ക്ഷമ, സൗമ്യത, ആത്മസംയമനം എന്നീ പുണ്യങ്ങളിൽ നാം വളരുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. സന്തോഷിക്കുന്നവർക്കൊപ്പം സന്തോഷിക്കാനും ദുഃഖിക്കുന്നവർക്കൊപ്പം ദുഃഖിക്കാനുമുള്ള ആത്മീയ ചൈതന്യം നമ്മുടെ കുടുംബങ്ങളിൽ രൂപപ്പെടുത്തണമെന്ന് മാർ ആലഞ്ചേരി ഓർമിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP