Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള അസോസിയേഷൻ ഓഫ് കെനിയക്കു നവ സാരഥികൾ

കേരള അസോസിയേഷൻ ഓഫ് കെനിയക്കു നവ സാരഥികൾ

നെയ്‌റോബി: കേരള അസോസിയേഷൻ ഓഫ് കെനിയയുടെ വാർഷിക സമ്മേളനവും കൊച്ചു കുരുന്നുകൾക്കായി സംഘടിപ്പിച്ച കിങ്ങിണിക്കൂട്ടവും നെയ്‌റോബി ഓഷ്ഹ്വാൽ സ്‌കൂൾ അങ്കണത്തിൽ മാർച്ച് ആറിനു അരങ്ങേറി. അസോസിയേഷൻന്റെ 61-ാമത് വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ മാഗസിൻ 'കൈയൊപ്പ്' പ്രകാശനം ഡോ. മേരി ജോളിയും ഡോ. ആനി ജോർജും ചേർന്നു പ്രകാശനം ചെയ്തു. മാഗസിൻ ചീഫ് എഡിറ്റർ രാജ് മോഹനനും സബ് എഡിറ്റർ ആഷ്‌ലി, ഘാന സാജൻ, സംഗീത എന്നിവർ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തുടർന്നു കൊച്ചു കുട്ടികൾ അവതരിപ്പിച്ച പാട്ടുകളും നൃത്തനൃത്യങ്ങളും അരങ്ങേറി.

വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി പ്രദീപ് നായർ വാർഷിക അവലോകനവും ട്രഷറർ സക്കീർ ഹുസൈൻ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. ചെയർമാൻ താനു മൂർത്തി നന്ദി പറഞ്ഞു. തുടർന്നു സംഘടനയുടെ പുതിയ ഭാരവാഹികളായി പ്രദീപ് നായർ (ചെയർമാൻ), രോഷ്‌നി ഷാജഹാൻ (വൈസ് ചെയർപേഴ്‌സൺ), പ്രകാശ് മേനോൻ (ജനറൽ സെക്രട്ടറി), അഭിലാഷ് (ജോ. സെക്രട്ടറി), ഉത്തം കുമാർ (ട്രഷറർ), ഘാന സാജൻ (കലാ വിഭാഗം), വിജേഷ് വർമ (കായിക വിഭാഗം) എന്നിവരേയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി ചന്ദ്രശേഖർ, മനീഷ് നായർ, രാജേഷ് കസു, സുഭാഷ്, പൗഷ മാർ, മനു രാജൻ, ബിജോ എന്നിവരെയും തെരഞ്ഞെടുത്തു.

ട്രസ്റ്റിരായ നന്ദൻ നായർ, ഏബ്രഹാം എന്നിവർ തെരഞ്ഞെടുപ്പു നടപടികൾക്കു നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP