Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉംറ്റാറ്റായിൽ ഒരുമാസം നീളുന്ന ഓണാഘോഷങ്ങൾക്ക് നാളെ തുടക്കം

ഉംറ്റാറ്റായിൽ ഒരുമാസം നീളുന്ന ഓണാഘോഷങ്ങൾക്ക് നാളെ തുടക്കം

ഉംറ്റാറ്റാ: പ്രവാസികളുടെ ഇടയിൽ, എന്നും ഏറ്റവും ശ്രദ്ധേയമായിട്ടുള്ള ഉംറ്റാറ്റായിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾ നാളെ ശനിയാഴ്‌ച്ച രാവിലെ നാടൻ കായിക മത്സരങ്ങളോടെ ആരംഭിച്ച് സെപ്റ്റംബര് മാസം 12 തീയ്യതി ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്നുള്ള കലാപരിപാടികളും വൈകുന്നേരത്തെ അത്താഴത്തോടെ അവസാനിക്കും.

സ്പോർട്സ് കമ്മിറ്റി അധ്യക്ഷൻ ടോമി ജോസഫിന്റെ നേതൃത്വത്തിൽ ഇക്വേസി മൈതാനത്തിൽ ഓഗസ്റ്റ് 8 നു രാവിലെ 9 മണിക്ക് ക്രിക്കറ്റ്, സോക്കർ, വടംവലി, കബഡി, സുന്ദരിക്ക് പൊട്ട്കുത്ത്, ബണ്ണ് കടി , മെഴുകുതിരിയോട്ടം, ചാക്കിലോട്ടം, സ്പൂൺനാരങ്ങയോട്ടം , കസേരകളി തുടങ്ങിയ മത്സരങ്ങൾക്ക് പുറമെ കുലുക്കികുത്ത്, സൈക്കിൾ സ്ലോറേസ് തുടങ്ങിയ നാടൻ കളികളും ഉൾപെുടുത്തിയിട്ടുണ്ട്.

പൊരിച്ച കോഴിയും ചപ്പാത്തിയും, മസാലദോശ/നെയ്‌ദോശ സാമ്പാർ/ചമ്മന്തി, പരിപ്പ്വട, ഓംലെറ്റ്, പൂരി,ബജ്ജി, ചപ്പാത്തി കറിതുടങ്ങി ഫുഡ്കമ്മിറ്റി അധ്യക്ഷ ഡോ:മേരിക്കുട്ടിമാമ്മന്റെ (ബാവആന്റി) നേതൃത്വത്തിലുള്ള അംഗങ്ങളുടെ രുചിയേറിയ വിഭവസമൃദ്ധമായ ഒരുതട്ടുകട രാവിലെ മുതൽ വൈകിട്ട് വരെ തുറന്നു പ്രവർത്തി ക്കുന്നതായിരിക്കു മെന്നു മലയാളിസമാജം അധ്യക്ഷൻ .സോണി, സെക്രട്ടറി.ജിജു ഖജാന്ജി മിനിഡെന്‌സി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ആദിമകാലത്തുള്ള പ്രവാസികൾ ഒത്തൊരുമയോടെ ആരംഭിച്ചിട്ടുള്ളതും അങ്ങനെതന്നെ ആ നില അഭംഗുരമായി നിലനിർത്തി പോരുന്നിട്ടുള്ളതുമായ ഒരു പ്രവാസി മലയാളി സംഘടനയാണ്ഉംറ്റാറ്റാ മലയാളി സമാജമെന്നു സോണിയും മിനിയുംഅഭിപ്രായപ്പെട്ടു. ഏതാണ്ട് നൂറില്പരം മലയാളി കുടുംബങ്ങൾ ഇവിടെ തിങ്ങിപ്പാർക്കു ന്നുണ്ട്.

ഓഗസ്റ്റ്മാസം 15 ശനിയാഴ്ച രാവിലെ 9 മണിയോടെ കുട്ടികളുടെ ചിത്രരചനാമത്സരങ്ങൾ സോണിയുടെ ഉടമസ്ഥതയിലുള്ള ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ്മീഡിയംസ്‌കൂൾ ഓഡിറ്റോറിയത്തിനുള്ളിൽ സെബാസ്റ്റ്യൻ ജോസഫിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്. മുതിർന്നവർക്കായി ചിട്ടുകളിയും കൂടാതെ ക്യാരംസ് കളി, ചെസ്സ് കളി തുടങ്ങിയ കായിക വിനോദങ്ങളും ഒരുക്കിയിരിക്കുന്നു.

ഉംറ്റാറ്റായ്ക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു പ്രത്യേക പരിപാടിയാണ് പായസ്സമിളക്ക്. സെപ്റ്റംബർ മാസം 11 തീയ്യതിവൈകിട്ട് 7 മണിക്ക്, ഇക്വേസ്സിയിൽ ഓണസദ്യക്കു വിളമ്പാനുള്ള പായസ്സം എല്ലാവരും ചേർന്ന് ഉണ്ടാക്കുന്ന, ഒരുമയുടെ ഒരു സങ്കീർത്തനമാണ് ഈ പ്രത്യേക പരിപാടി എന്ന് ഉംറ്റാറ്റാക്കാർ അവകാശപ്പെടുന്നു.

സെപ്റ്റംബർ മാസം 12തീയ്യതി ഉച്ചയ്ക്ക് 12:30നു ഇക്വേസിലൊക്കൂ ഹാളിൽ വച്ച് വിഭവസമൃദ്ധമായ ഓാണസദ്യയും തുടർന്ന് 3 മണിമുതൽ വൈകിട്ട് 7 മണിവരെ നീളുന്ന കലാകമ്മിറ്റി അധ്യക്ഷൻ മനോജ് പണിക്കരുടെ നേതൃത്വത്തിൽ വൈവിദ്ധ്യമാർന്ന കലാപരിപാടികൾക്കും ശേഷം അത്താഴത്തോടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തിരശീലവീഴും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP