Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളിയായ ഡോ. മായ ജേക്കബ് ജോണിന് ദക്ഷിണാഫ്രിക്കൻ അവാർഡ്

മലയാളിയായ ഡോ. മായ ജേക്കബ് ജോണിന് ദക്ഷിണാഫ്രിക്കൻ അവാർഡ്

കെ.ജെ.ജോൺ

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ശാസ്ത്രസാങ്കേതിക രംഗത്തെ നേട്ടങ്ങൾ മുൻനിർത്തി ഈ വർഷത്തെ അവാർഡിന് മലയാളിയായ ഡോ. മായ ജേക്കബ് ജോൺ അർഹയായി.

സ്വാഭാവിക നാരുകളുടെയും ദൃഡീകരിച്ച സ്വാഭാവിക റബറിന്റെയും സമ്മിശ്ര ഏകീകരണത്തിലൂന്നിയുള്ള രസതന്ത്രപരമായ പരിണാമത്തെക്കുറിച്ചുള്ള പോളിമർ സയൻസിൽ ഗവേഷണപഠനം നടത്തുന്ന ഡോ.മായയ്ക്ക് ദക്ഷിണാഫ്രിക്കയിൽ development of materials from sustainable and renewable resources for various industrial applications ലുള്ള ഗവേഷണങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.

ജോഹന്നസ്ബർഗിൽ സാൻടണിൽ ഹിൽടൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ദക്ഷിണാഫ്രിക്കൻ സയൻസ് ആൻഡ് ടെക്‌നോളജി മന്ത്രി നളെഡി പണ്ടോർ ഡോ. മായയ്ക്ക് അവാർഡ് സമ്മാനിച്ചു.

ദക്ഷിണാഫ്രിക്കൻ കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് റിസേർച്ച് ആൻഡ് ഇൻഡസ്ട്രയൽ റിസേർച്ചിൽ (CSIR), പോളിമർ സമ്മിശ്ര ഏകീകരണയൂണിറ്റിൽ പ്രിൻസിപ്പൽ സയന്റ്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ.മായ, ലോകപ്രശസ്ത യൂണിവേഴ്‌സിറ്റിയായ വിറ്റ്‌സ് വാട്ടർസ്‌റാണ്ടിലെ സീനിയർ റിസേർച്ച് ഫെലോയായും പോർട്ട് എലിസബത്തിലുള്ള നെൽസൺ മണ്ടേല മെട്രോപോളിറ്റൻ യൂണിവേർസിറ്റിയിൽ റിസേർച്ച് അസോസിയേറ്റായും കൂടി ജോലി ചെയ്യുന്നു.

ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിലൂടെയും ഗവേഷണ പരീക്ഷണ വിജയങ്ങളിലൂടെയും ലോകമാനവികതയ്ക്ക് പ്രയോജനപ്രദമായ പരിണാമങ്ങൾ വരുത്തുവാൻ കഴിയുമെന്ന വിശ്വാസത്തിൽ പ്രചോദനമുൾക്കൊണ്ടുകൊണ്ട് നടത്തിയ ഗവേഷണങ്ങൾക്ക്, ലോകജനതയുടെ അംഗീകാരം നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഡോ. മായ പറഞ്ഞു.

ജൈവപ്രകൃതിവിഭവങ്ങളിൽ നിന്നും നിലനിർത്താനുതകുന്ന ആവർത്താനാർഹമായ പ്രകൃതി വിഭവങ്ങളുടെ തുടരുപയോഗങ്ങൾ വ്യാവസായികമായി വിവിധ നിർമ്മാണ മേഖലകളിൽ പ്രയോജനപ്പെടുത്താനുതകുന്ന ഗവേഷണ പഠനങ്ങളിൽ മുഴുകിയിരിക്കുന്ന ഡോ.മായ, പാരിസ്ഥിതി പ്രശ്‌നങ്ങളില്ലാതെ കാർഷിക പാഴ്‌വസ്തുക്കളെ മനുഷ്യന് പ്രയോജനകരമായ അഭിവയോധികിക്കുപയോഗിക്കുവാനുള്ള മേഖലകൾ കണ്ടെത്തുന്നതിലും വ്യാപരിച്ചിരിക്കുന്നു.

റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി പ്രസിദ്ധീകരിച്ചിട്ടുള്ള രണ്ടു പുസ്തകങ്ങളുടെയും വിവിധ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 58 ലധികം പ്രബന്ധങ്ങളുടെയും രചയിതാവായ ഡോ.മായ തന്റെ കണ്ടുപിടുത്തങ്ങൾക്ക് പെറ്റൻഷിപ്പും നേടിയ യുവ ശാസ്ത്രജ്ഞയാണ്.

വിവിധ പദ്ധതികളുടെ ഭാഗമായി, ബിരുദാനന്തരബിരുദം, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ വിദ്യാർത്ഥികളുടെ പഠനങ്ങളിൽ മാർഗ്ഗദർശനം നടത്തി മേൽനോട്ടം നടത്തുന്ന ഡോ.മായ, ചങ്ങനാശ്ശേരി അസ്സംപ്ഷൻ കോളേജിൽ നിന്നും 1996ൽ BScയും, 1998ൽ എസ് ബി കോളേജിൽനിന്ന് MScയും നേടിയശേഷം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസിൽ പ്രൊഫ. സാബു തോമസ്സിന്റെ പരിശീലനത്തിൽ 2006ൽ പിഎച്ച്ഡി കരസ്ഥമാക്കി.

ദക്ഷിണാഫ്രിക്കയിൽ പോർട്ട് എലിസബെത്തിൽ താമസിക്കുന്ന ഡോ.മായ, ചങ്ങനാശ്ശേരി പായിപ്പാട് കുന്നേൽ പരേതനായ ജേക്കബ് ജോണിന്റെയും റോസമ്മ ജേക്കബിന്റെയും മകളും ചങ്ങനാശ്ശേരി നാലുകോടി തെക്കേകര പുത്തൻപറമ്പിൽ ലെജു മാത്യുവിന്റെ ഭാര്യയുമാണ്. മക്കൾ ഹാൻസും ജോഹാനും.



 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP