Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടി-20 ഗ്ലോബൽ ലീഗ്: സ്റ്റേഡിയങ്ങൾ നവീകരിച്ച് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക

ടി-20 ഗ്ലോബൽ ലീഗ്: സ്റ്റേഡിയങ്ങൾ നവീകരിച്ച് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക

ജൊഹാനസ്ബർഗ്: ഈ വർഷം നവബറിൽ നടത്താനിരിക്കുന്ന ടി-20 ഗ്ലോബൽ ലീഗിനു വേണ്ടി സ്റ്റേഡിയം നവീകരണങ്ങൾക്കായി ക്രിക്കറ്റ് സൗത്ത് ആഫ്രിക 350 മില്ല്യൺ ചെലവിടും. ഇതിനു പുറമെ മൂന്ന് വർഷത്തിനകം രാജ്യത്തുടനീളം പല നവീകരണ പ്രവർത്തനത്തനങ്ങൾക്കായി 200 മില്ല്യൺ സി.എസ്.എ നിക്ഷേപിക്കും. ഞങ്ങളുടെ ക്രിക്കറ്റ് സ്റ്റേഡിയം ലോകോത്തര നിലവാരമുള്ളതാകണമെന്നാണ് ആഗ്രഹം. അതിന് വേണ്ട സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ഞങ്ങൾ എന്ന് ക്രിക്കറ്റ്‌സൗത്ത് ആഫ്രിക ചീഫ് എക്‌സിക്യൂട്ടീവ് ഹാരൂൺ ലർഗറ്റ് പറഞ്ഞു.

ലീഗ് തുടങ്ങുന്നതിന് മുൻപ് സ്റ്റേഡിയങ്ങൾ സജ്ജീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സ്റ്റേഡിയം മാനേജേഴ്‌സും സിഇഒയുമായി നടത്തിയ സംഭാഷണങ്ങളിൽ നിന്ന് ഒരോ സ്റ്റേഡിയത്തിനും വേണ്ട സജ്ജീകരണങ്ങൾക്ക് തിരിച്ചറിയുകയും അതിന് വേണ്ട തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ലാഭത്തിലുപരി സംരക്ഷണത്തിനാണ് സി.എസ്.എ പ്രധാന്യം നല്കുന്നത്. വരും വർഷങ്ങളിൽ വൈഫൈ സംവിധാനം, കാണികൾക്ക് മികച്ച സൗകര്യങ്ങൾ എന്നിവ ഒരുക്കാൻ സി.എസ്.എ പദ്ധതിയിട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗ് എന്ന ബഹുമതി ടി20 ഗ്ലോബൽ ലീഗ്ഗിന് ലഭുക്കുമെന്നാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്- അദ്ദേഹം കൂട്ടിചേർത്തു. ക്രിക്കറ്റ് ആരാധകർക്ക് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ വരുന്ന ജൂൺ19ന് എല്ലാ ടീം ഉടമകളുടെയും പേരുകൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP