1 aed = 17.58 inr 1 eur = 69.26 inr 1 gbp = 82.94 inr 1 kwd = 211.99 inr 1 sar = 17.22 inr 1 usd = 64.57 inr
Apr / 2017
24
Monday

സൗദിയിൽ ഷോപ്പിങ് മാളുകളിൽ ഇനി വിദേശികൾക്ക് തൊഴിലില്ല; പ്രവാസികൾ ഏറെ ജോലി ചെയ്യുന്ന മേഖലയിൽ സ്വദേശിവത്കരിക്കാൻ നടപടി തുടങ്ങി

സ്വന്തം ലേഖകൻ
April 21, 2017 | 02:05 pm

റിയാദ്: രാജ്യത്തെ ഷോപ്പിങ് മാളുകളിലെ ജോലികളിൽ നിന്നും വിദേശികളെ ഒഴിവാക്കുന്നു. ഷോപ്പിങ് മാളുകളിലെ ജോലികൾ സ്വദേശികൾക്കു മാത്രമായി നിജപ്പെടുത്താനാണ് തീരുമാനം.ചില്ലറവ്യാപാര മേഖലയിൽ 100% സൗദിവൽക്കരണം ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായി തൊഴിൽ മന്ത്രി അലി അൽ നാസർ അൽ ഘാഫിസ് ആണ് ഉത്തരവിറക്കിയത്. അതേസമയം, പദ്ധതി നടപ്പാക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ല. ൈഹപ്പർ മാർക്കറ്റുകളെ ഇതു ബാധിക്കുമോ എന്നും വ്യക്തമല്ല. നിയമം എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. മലയാളികളുൾപെടെ പ...

ചട്ടങ്ങൾ പാലിച്ചില്ല; എട്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസ് റദ്ദാക്കി ലേബർ മന്ത്രാലയം

April 20 / 2017

ജിദ്ദ: സർക്കർ നിഷ്‌ക്കർഷിക്കുന്ന ചട്ടങ്ങൾ പാലിക്കാതിരുന്ന എട്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം റദ്ദാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന എട്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കാണ് ലൈസൻസ് നഷ്ടപ്പെട്ടത്. ഉപയോക്താക്കൾക്ക് ആവശ്യപ്പെട്ട സേവനം നൽകാത്തതിനെ തുടർന്ന് ഇതിൽ രണ്ട് ബാങ്കുകൾക്ക് മന്ത്രാലയം നൽകിവന്നിരുന്ന ബാങ്ക് ഗാരന്റിയും പിൻവലിച്ചിട്ടുണ്ട്. ഇതു കൂടാതെ മറ്റ് രണ്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്ക് രണ്ടാഴ്ച ഗ്രേസ് പീരിയഡ് നൽകിയിട്ടുണ്ട്. ഇക...

റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം; നജിം കൊച്ചുകലുങ്ക് പ്രസിഡന്റ്, ഷംനാദ് കരുനാഗപ്പള്ളി സെക്രട്ടറി

April 20 / 2017

റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറം വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നജിം കൊച്ചുകലുങ്ക് (ഗൾഫ് മാധ്യമം - പ്രസിഡന്റ്), ഷംനാദ് കരുനാഗപ്പള്ളി (ജീവൻ ടിവി - ജനറൽ സെക്രട്ടറി), കെ.സി.എം അബ്ദുല്ല (മീഡിയ വൺ - ട്രഷറർ), റഷീദ് ഖാസിമി (തേജസ് - ചീഫ് കോഓഡിനേറ്റർ), അക്‌ബർ വേങ്ങാട്ട് (ചന്ദ്രിക - വൈ. പ്രസി), ഗഫൂർ മാവൂർ (കൈരളി ടിവി - ജോ. സെക്ര) എന്നിവരാണ് മുഖ്യ ഭാരവാഹികൾ. ഷക്കീബ് കൊളക്കാടൻ (വർത്തമാനം - അക്കാദമിക്), വി.ജെ നസ്‌റുദ്ദീൻ (റിപ്പോർട്ടർ ടിവി - കൾച്ചറൽ/ലൈബ്രറി), ബഷീർ പാങ്ങോട് (ജനം ടിവി - ഈവന്റ്...

ജോലിക്കിടെ ലിഫ്റ്റിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു; ദമാമിൽ കൊല്ലം സ്വദേശിയെ മരണം വിളിച്ചത് നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തി മൂന്നാം ദിവസം

April 19 / 2017

ദമ്മാം: ജോലിക്കിടെ ലിഫ്റ്റിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. കൊല്ലം കടക്കൽ, കുമ്മിൾ, സംബ്രമം സ്വദേശി പണയിൽ വീട്ടിൽ മുജീബ് (36) ആണ് മരിച്ചത്. പുതിയ കെട്ടിടത്തോട് ചേർന്ന് ലിഫ്റ്റ് നിർമ്മിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ അബദ്ധത്തിൽ താഴെയുള്ള കുഴിയിലേക്ക് തലയടിച്ച് വീണാണ് അപകടം സംഭവിച്ചത്. ശനിയാഴ്ചയാണ് മുജീബ് ലീവ് കഴിഞ്ഞ് നാട്ടിൽ നിന്ന് വന്നത്.പിതാവ്: നൂഹ്, മാതാവ്: റംലാ ബീവി. ഭാര്യ: ഷംന. മക്കൾ: അജ്മൽ, അഫ്‌സൽ. മൃതദേഹം ദമ്മാം സെൻട്രൽ ഹോസ്പിറ്റലിൽ. മൃതദേഹം ദമ്മാമിൽ ഖബറടക്കുന്നതിനു...

ജൂബൈൽ ഇന്ത്യൻ സ്‌കൂളിൽ വൻ കവർച്ച; സ്‌കൂൾ സിൽവർ ജൂബിലി കെട്ടിടത്തിലെ ഓഫീസ് മുറിയിൽ നടന്ന കവർച്ചയിൽ ലക്ഷങ്ങളുടെ നഷ്ടം; പണവും ലാപ്‌ടോപ്പുകളും കവർന്നു

April 18 / 2017

ദമാം:കിഴക്കൻ പ്രവിശ്യയിലെ പ്രധാന എംബസ്സി സ്‌കൂളായ ജുബൈൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന കവർച്ചയിൽ അര ലക്ഷം റിയാലിന്റെ നഷ്ടം ഉണ്ടായതായി റിപ്പോർട്ട്.സ്‌കൂളിന്റെ സിൽവർ ജൂബിലി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വൈസ് പ്രിൻസിപ്പലിന്റെ ഓഫിസിലും കംപ്യൂട്ടർ ലാബിലുമാണ് കവർച്ച നടന്നത്. ആറു ലാപ്ടോപ്പുകൾ, പതിനായിരത്തിലേറെ വില വരുന്ന പ്രൊജക്റ്ററുകൾ, 3500 റിയാൽ എന്നിവയാണ് മോഷ്ടാക്കൾ കവർന്നത്. മുഖം മറച്ച അക്രമികളുടെ ദൃശ്യങ്ങൾ കെട്ടിടത്തിലെ സി സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. രണ്ടംഗ സംഘമാണ് ക്യാമറയിൽ പതിഞ്ഞിരിക്കുന്നത് സ്‌കൂളിന്റ...

വരും തലമുറയ്ക്ക് വളരാൻ അവസരങ്ങളൊരുക്കുന്നഒ.ഐ.സി.സിയുടെ ശ്രമങ്ങൾ ശ്ലാഘനീയം

April 18 / 2017

ജിദ്ദ : വളർന്നു വരുന്ന കുട്ടികൾക്ക് സമൂഹവുമായി ഇടപെടാനുതകുന്ന തരത്തിൽ അവസരങ്ങളൊരുക്കുന്ന ഒ .ഐ.സി.സിയുടെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണെന്ന് സൗദിയിലെ പ്രശസ്ത പത്രപ്രവർത്തകയും സിനിമ സംവിധായകയും സോഷ്യൽ ആക്ടിവിസ്റ്റുമായ സമീറ അസീസ് പറഞ്ഞു . ജിദ്ദ - മലപ്പുറം മുനിസിപ്പൽ ഒ .ഐ.സി.സി. കമ്മിറ്റി ഹൈസ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ നിമിഷ പ്രസംഗ മത്സരം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മത്സരത്തിൽ പങ്കെടുത്ത കുട്ടികളുടെ മികവുറ്റ പ്രകടനം തന്നെ ഒരുപാട് ആശ്ചര്യപ്പെടുത്തിയെന്ന് സമീറ അസീസ് പറഞ...

ജോലിക്കിടെ മസ്തിഷ്‌കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു; മരണം വിളിച്ചത് മലപ്പുറം സ്വദേശിയെ

April 17 / 2017

  ജോലിക്കിടെ മസ്തിഷ്‌കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു.മലപ്പുറം എടപ്പറ്റ പുല്ലുപറമ്പ് സ്വദേശി ജോഷി ജോർജ് ആണ് ജിദ്ദയിൽ മരിച്ചത്. പരേതന് 38 വയസായിരുന്നു പ്രായം. ഹിറ സ്ട്രീറ്റിൽ എയർ കണ്ടിഷൻ കമ്പനിയിലായിരുന്നു ജോലി. ഒരാഴ്ച മുമ്പ് ജോലിക്കിടെ മസ്തിഷ്‌കാഘാതം സംഭവിച്ച് കോണിയിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു.ഭാര്യ : സിൻസി , മക്കൾ : ആൻജിന,റിച്ച,ജുഹാന മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.          ...

Latest News

ഇതുവരെ മറച്ചു വച്ച കള്ളപ്പണം ഇനി എന്തു ചെയ്യും? 200 ശതമാനം പിഴയും ജയിലും കിട്ടാതിരിക്കാൻ പണം കത്തിച്ചു കളയുക അല്ലാതെ വേറെ വഴികൾ വല്ലതും ഉണ്ടോ? നോട്ടു പിൻവലിക്കുമ്പോൾ അറിയേണ്ട ചില നിയമ കാര്യങ്ങൾ

Thursday / November 10 / 2016

തിരുവനന്തപുരം: പ്രധാന മന്ത്രിയുടെ പ്രസ്ഥാവന വന്ന രാത്രി മുതൽ കള്ളപ്പണക്കാരും പുതുപ്പണക്കാരും നെട്ടോട്ട മോടുന്ന കാഴ്ചയാണ് നമ്മൾ കണ്ടതും കേട്ടതും. 500 ഉം 1000 വും പിൻവലിച്ച് പുതിയ നോട്ടുകൾ ഇറക്കുമെന്ന വാർത്തർത്തകൾ വന്നതു മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് അനധികൃതമായി സമ്പാതിച്ച പണം കൈവശമുള്ളവരെ ക്കുറിച്ചുള്ളതായിരുന്നു. ഇതുവരെ മറച്ചു വച്ച കള്ളപ്പണം ഇനി എന്തു ചെയ്യും? 200 ശതമാനം പിഴയും ജയിലും കിട്ടാതിരിക്കാൻ പണം കത്തിച്ചു കളയുക അല്ലാതെ വേറെ വഴികൾ വല്ലതും ഉണ്ടോ? തുടങ്ങിയ ആശങ്കകൾ നർമ്മത്തിൽ ചാലി...