Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദംകുട്ടി റാവുത്തർക്ക് ജുബൈൽ ഓഐസിസി യൂത്ത് വിങ് യാത്രയയപ്പ് നൽകി

ആദംകുട്ടി റാവുത്തർക്ക് ജുബൈൽ ഓഐസിസി യൂത്ത് വിങ് യാത്രയയപ്പ് നൽകി

ജുബൈൽ: 37 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പത്തനംത്തിട്ട , പന്തളം സ്വദേശി ആദംകുട്ടി റാവുത്തർക്ക് ജുബൈൽ ഓ ഐ സി സി യൂത്ത് വിങ് യാത്രയയപ്പ് നൽകി. ജുബൈൽ റോയൽ മലബാർ ഹോട്ടലിൽ വെച്ചു നടന്ന യാത്രായപ്പ് സമ്മേളനം ഓ ഐ സി സി ദമ്മാംറീജിയണൽ പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.

ഓ ഐ സി സി ദമ്മാം റീജിയണൽ ജനറൽസെക്രട്ടറി ഷിഹാബ് കായംകുളം ,അബ്ദുൽ റഹ്മാൻ ആദിക്കാട്ടുകുളങ്ങര ,നസീർ തുണ്ടിൽ,ഷിബുറാന്നി,ഉമ്മർ ഖാൻ ,ഷാജിദ് കാക്കൂർ, റിയാസ് എൻ പീ , സലിം വിളയിൽ , അനിൽ കുമാർ കണ്ണൂർ ,ജയിംസ് കൈപ്പള്ളിൽ ബൈജു അസീസ് , അലീഫ് ചങ്ങനാശ്ശേരി , ഫാറൂഖ് റഷീദ് ,ജീന അലിഫ് ,റീജഅൻവർ , എന്നിവർ ആശംസ അർപ്പിച്ചു.

ആദംകുട്ടി റാവുത്തരെ , ഷമീം മലപ്പുറം പൊന്നാട അണിയിച്ചു ആദരിച്ചു . ജുബൈൽ ഓ ഐ സി സിയൂത്ത് വിങ്ങിന്റെ ഉപഹാരം പ്രസിഡണ്ട് ഉസ്മാൻ കുന്നംകുളവും ജനറൽ സെക്രട്ടറി മനു ബാബുവുംചേർന്ന് സമർപ്പിച്ചു . മറുപടി പ്രസംഗം നടത്തുകയും ചെയ്തു .

37 വർഷത്തെ സൗദി ജീവിതത്തിന്റെ ദുഃഖങ്ങളും സന്തോഷങ്ങളും ആദം കുട്ടി റാവുത്തർ മറുപടിപ്രസംഗത്തിൽ സദസ്സുമായി പങ്കു വെച്ചു . നാട്ടിലെ വിശ്രമ ജീവിതത്തിൽ സമൂഹത്തിനായികർമനിരതനാകുമെന്നു മുൻ അദ്ധ്യാപകനായ അദ്ദേഹം സദസ്സിനു വാക്കു കൊടുത്തു.

പ്രസിഡന്റ് ഉസ്മാൻ കുന്നംകുളം അദ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി മനു ബാബു സ്വാഗതവും,സെക്രട്ടറി അൻഷാദ് ആദം നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP