Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരും തലമുറയ്ക്ക് വളരാൻ അവസരങ്ങളൊരുക്കുന്നഒ.ഐ.സി.സിയുടെ ശ്രമങ്ങൾ ശ്ലാഘനീയം

വരും തലമുറയ്ക്ക് വളരാൻ അവസരങ്ങളൊരുക്കുന്നഒ.ഐ.സി.സിയുടെ ശ്രമങ്ങൾ ശ്ലാഘനീയം

ജിദ്ദ : വളർന്നു വരുന്ന കുട്ടികൾക്ക് സമൂഹവുമായി ഇടപെടാനുതകുന്ന തരത്തിൽ അവസരങ്ങളൊരുക്കുന്ന ഒ .ഐ.സി.സിയുടെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണെന്ന് സൗദിയിലെ പ്രശസ്ത പത്രപ്രവർത്തകയും സിനിമ സംവിധായകയും സോഷ്യൽ ആക്ടിവിസ്റ്റുമായ സമീറ അസീസ് പറഞ്ഞു .

ജിദ്ദ - മലപ്പുറം മുനിസിപ്പൽ ഒ .ഐ.സി.സി. കമ്മിറ്റി ഹൈസ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ നിമിഷ പ്രസംഗ മത്സരം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

മത്സരത്തിൽ പങ്കെടുത്ത കുട്ടികളുടെ മികവുറ്റ പ്രകടനം തന്നെ ഒരുപാട് ആശ്ചര്യപ്പെടുത്തിയെന്ന് സമീറ അസീസ് പറഞ്ഞു. കുട്ടികളിലെ കഴിവുകൾ കണ്ടെത്തി അത് പ്രകടിപ്പിക്കാനും പ്രചോദിപ്പിക്കാനും അവസരങ്ങൾ സൃഷ്ടിക്കുക എന്നത് മഹാത്തായ ഒരു കാര്യമാണെന്നും ചലനാത്മകമായ ഒരു പുതിയ സമൂഹത്തെ വാർത്തെടുക്കാൻ ഇതുകൊണ്ട് സാധ്യാമാവുന്നുവെന്നും അവർ പറഞ്ഞു . അതുകൊണ്ട് തന്നെ ഇത്തരം സംരംഭങ്ങൾക്ക് എന്നും തന്റെ പൂർണ പിന്തുണ അവർ വാഗ്ദാനം ചെയ്തു.

നിമിഷ പ്രസംഗ മത്സരത്തിൽ 'എന്റെ സ്വപ്ന പങ്കാളി' എന്ന വിഷയം വളരെ സമർത്ഥമായി അവതരിപ്പിച്ച ആഷിഖ് ഹൈദർ ഒന്നാം സ്ഥാനം നേടി. ആരാണ് മാതൃകാപരമായ നേതാവ് എന്ന വിഷയം അവതരിപ്പിച്ച അബ്ദുൽ അസീസ് രണ്ടാം സ്ഥാനവും 'ഞാൻ ഈ രാജ്യത്തിന്റെ ഭരണകർത്താവായാൽ..' എന്ന വിഷയം അവതരിപ്പിച്ച നവാൽ സലാഹ് കാരാടൻ മൂന്നാം സ്ഥാനവും നേടി.

പങ്കെടുത്ത മത്സരാര്ഥികളെല്ലാം അവരുടെ പ്രകടന മികവുകൊണ്ട് തന്നെ കാണികളുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. അതുകൊണ്ട് തന്നെ വിജയികളെ തെരഞ്ഞെടുക്കുവാൻ അല്പം പ്രയാസകരമായ ലക്ഷ്യമായിരുന്നെന്ന് ജഡ്ജിങ് ടീമിലെ കെ.സി. അബ്ദുറഹ്മാൻ (ചെയർമാൻ സിയാട്ട), അൻവർ ഷാജ (പ്രിൻസിപ്പൽ, അൽ തലാൽ ഇന്റർനാഷണൽ സ്‌കൂൾ), ഫാത്തിമ ഇഖ്ബാൽ കൊന്നോല ( ബറാഈം അൽ സുഹുർ ഇന്റർ നാഷണൽ സ്‌കൂൾ, ജിദ്ദ ) തുടങ്ങിയവർ പറഞ്ഞു.

യു.എം ഹുസ്സൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് നഹ , എ.പി. കുഞ്ഞാലി ഹാജി, അബ്ദുറഹ്മാൻ കാവുങ്ങൽ , ഹക്കീം പാറക്കൽ, സലാഹ് കാരാടൻ തുടങ്ങിയവർ പ്രസംഗിച്ചു. ഹുസ്സൈൻ ചുള്ളിയോട്,ശരീഫ് അറക്കൽ, മുനീർ മങ്കട തുടങ്ങിയവർ സമ്മാനദാനം നിർവ്വഹിച്ചു , സ മീറ അസ്സീസിനുള്ള ഉപഹാരം സലീന മുസാഫിർ നൽകി. ടി.കെ ബഷീർ മലപ്പുറം, സലീം നാലകത്ത്, പി.കെ നാദിർഷ, സിപി. റസാഖ് മൈലപ്പുറം തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി . കെ.യൂനുസ് സ്വാഗതവും കമാൽ കളപ്പാടൻ നന്ദിയും പറഞ്ഞു.<

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP