Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിയാദ് ഇന്ത്യൻ മീഡിയ ഫോറം വാർഷിക കുടുംബസംഗമം അവിസ്മരണീയമായി; ഉബൈദ് എടവണ്ണയുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി

റിയാദ് ഇന്ത്യൻ മീഡിയ ഫോറം വാർഷിക കുടുംബസംഗമം അവിസ്മരണീയമായി; ഉബൈദ് എടവണ്ണയുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി

റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറം വാർഷിക പൊതുയോഗം, പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് എന്നിവയോട് അനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സിറ്റി ഫ്ളവർ ഗ്രൂപ്പ് സീനിയർ മാർക്കറ്റിങ് മാനേജർ ദിലീഷ് നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നജിം കൊച്ചുകലുങ്ക് അധ്യക്ഷത വഹിച്ചു.

സ്ഥാനമൊഴിയുന്ന ഭരണസമിതിയുടെ പ്രവർത്തനങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച 'സ്മൃതി പഥം' എന്ന സ്മരണിക പുതിയ പ്രസിഡന്റ് ഉബൈദ് എടവണ്ണ നവാസ് ഖാൻ പത്തനാപുരത്തിന് നൽകി പ്രകാശനം ചെയ്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന േഫാറം അംഗങ്ങളായ കെ.സി.എം അബ്ദുല്ല, ജലീൽ ആലപ്പി എന്നിവരുടെ കുടുംബാംഗങ്ങൾക്കും ഉപരിപഠനനർത്ഥം നാട്ടിലേക്ക് പോകുന്ന ബഷീർ പാങ്ങോട്, സുലൈമാൻ ഊരകം എന്നിവരുടെ മക്കൾക്കും യാത്രയയപ്പ് നൽകി. ജയൻ കൊടുങ്ങല്ലൂർ, മൈമൂന അബ്ബാസ്, സലീം പള്ളിയിൽ എന്നിവർ ഇവർക്കള്ള ഉപഹാരങ്ങൾ കൈമാറി.

പുതിയ ഭാരവാഹികളായ ഉബൈദ് എടവണ്ണ, സുലൈമാൻ ഊരകം, അഫ്താബ് റഹ്മാൻ, ബഷീർ പാങ്ങോട്, വി.ജെ നസ്റുദ്ദീൻ, ഷഫീഖ് കിനാലൂർ എന്നിവർ സംസാരിച്ചു. ശിഹാബ് കുഞ്ചീസ്, മുഹമ്മദ് ഹാഷിം, പി. ഷംസുദ്ദീൻ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസ നേർന്നു. പുതിയ പ്രസിഡന്റ് ഉബൈദ് എടവണ്ണയെ ജേർണലിസം ട്രൈനിങ് പ്രോഗ്രാം അലുംനി ഭാരവാഹി നാദിർഷ ഷാൾ അണിയിച്ചു. ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ഗഫൂർ മാവൂർ നന്ദിയും പറഞ്ഞു. സംഗമത്തിന് സമാപനം കുറിച്ച് നടന്ന ലൈവ് ഓർക്കസ്ട്ര മെഹ്ഫിലിൽ ഹനീഫ തിരൂർ, ബബിതാ റോജിയും പാടി. ഇല്യാസ് മണ്ണാർക്കാട്, ഇബ്രാഹിം വെളിയംകോട്, മാസി, ഷാൻ എന്നിവർ പിന്നണി വാദ്യങ്ങൾ വായിച്ചു.

റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് നജിം കൊച്ചുകലുങ്ക് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.സി.എം അബ്ദുല്ല വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. കൺവീനർമാരായ ബഷീർ പാങ്ങോട്, ഷക്കീബ് കൊളക്കാടൻ, സുലൈമാൻ ഊരകം, വി.ജെ നസ്റുദ്ദീൻ എന്നിവർ പ്രവർത്തന അവലോകനം നടത്തി. വൈസ് പ്രസിഡന്റ് അക്‌ബർ വേങ്ങാട്ട് നന്ദി പറഞ്ഞു.

വരണാധികാരികളായ നൗഷാദ് കോർമത്ത്, ഷക്കീബ് കൊളക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികൾ: ഉബൈദ് എടവണ്ണ (ജയ് ഹിന്ദ് - പ്രസി), സുലൈമാൻ ഊരകം (മലയാളം ന്യൂസ് - ജന. സെക്ര), അഫ്താബ് റഹ്മാൻ (മീഡിയ വൺ - ട്രഷ), ബഷീർ പാങ്ങോട് (ജനം ടിവി - ചീഫ് കോഓർഡിനേറ്റർ), വി.ജെ നസ്റുദീൻ (റിപ്പോർട്ടർ ചാനൽ - വൈ. പ്രസി), ഷെഫീഖ് കിനാലൂർ (ദർശന ടിവി - ജോ. സെക്ര), കൺവീനർമാർ: ഷംനാദ് കരുനാഗപ്പള്ളി (ജീവൻ ടിവി - അക്കാദമിക് ആൻഡ് കൾച്ചറൽ), നാസർ കാരന്തൂർ (ഏഷ്യാനെറ്റ് - ഈവന്റ്), ഷക്കീബ് കൊളക്കാടൻ (ദീപിക - വെൽഫെയർ), രക്ഷാധികാരി സമിതി: നജിം കൊച്ചുകലുങ്ക് (ഗൾഫ് മാധ്യമം), അഷ്റഫ് വേങ്ങാട്ട് (ചന്ദ്രിക), നിർവാഹ സമിതി അംഗങ്ങൾ: റഷീദ് ഖാസ്മി (തേജസ്), അക്‌ബൾ വേങ്ങാട്ട് (ചന്ദ്രിക), ഗഫൂർ മാവൂർ (കൈരളി), ജലീൽ ആലപ്പുഴ (ജയ്ഹിന്ദ്), നൗഷാദ് കോർമത്ത് (ദേശാഭിമാനി), ഷംസുദ്ദീൻ (ഗൾഫ് മാധ്യമം), കെ.സി.എം അബ്ദുല്ല (ഗൾഫ് മാധ്യമം).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP