Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദാവിയ സെക്റ്റർ സാഹിത്യോത്സവിന് ഉജ്ജ്വല സമാപ്തി

ഹിന്ദാവിയ സെക്റ്റർ സാഹിത്യോത്സവിന് ഉജ്ജ്വല സമാപ്തി

ജിദ്ദ: പ്രവാസ യൗവ്വനങ്ങളുടെ സർഗ്ഗാത്മകമായ കഴിവുകളെ അനശ്വരമാക്കി രിസാല സ്റ്റഡി സർക്കിൾ ഹിന്ദാവിയ സെക്റ്റർ സാഹിത്യോത്സവിന് ഉജ്ജ്വല സമാപ്തി. സെക്റ്റർ ചെയർമാൻ മുഹമ്മദ് സഖാഫിയുടെ അധ്യക്ഷതയിൽ ഐ സി എഫ് ബലദ് സെക്ടർ കൺവീനർ ഫറൂഖ് ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി സെൺട്രൽ സ്റ്റഡൻസ്റ്റ് കൺവീനർ റാഷിദ് മാട്ടൂൽ ,ആർ.എസ്.സി സെക്റ്റർ ഫിനാൻസ് കൺവീനർ ഗഫൂർ ചളിക്കോട് ,സലാം വെള്ളിമാട്, ഹസ്സൻ പൂക്കി പറമ്പ്, ആബിദ് മട്ടന്നൂർ, റഫീക്ക് എന്നിവർ ആശംസ അർപ്പിച്ചു.

മാപ്പിളപ്പാട്ട്, കഥ പറയൽ, വിവിധ ഭാഷയിലുള്ള പ്രസംഗങ്ങൾ, ഖവാലി, ചിത്ര രചന, കഥ, കവിത, പ്രബന്ധം, ലഘുകുറിപ്പ് തുടങ്ങി 67 ഇന മത്സരങ്ങളിൽ 4 വേദികളിൽ ആയി കെ ജി വിദ്യാർത്ഥികൾ മുതൽ 30 വയസ്സ് വരെ ഉള്ള യുവാക്കളും യുവതികളും അടക്കം 80 ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു.  വ്യത്യസ്ത യൂണിറ്റുകളിൽ നിന്നെത്തിയ ഫാമിലികളും നൂറിൽപരം ശ്രോദ്ധാക്കളും സദസ്സിനെ ഭംഗിയാക്കി.

ഐ സി എഫ് നേതാക്കൾ, മുൻകാല പ്രാസ്ഥാനിക നേതാക്കൾ മറ്റു പ്രമുഖർ സംബന്ധിച്ച പരിപാടിയിൽ മിഡിൽ ഈസ്റ്റ് എക്‌സികുട്ടീവ് സുജീർ പുത്തൻപള്ളി മുഴു സമയ സാന്നിധ്യം പ്രവർത്തകർക്ക് ഉണർവേകി. വിവിധ വേദികളിലായി നടന്ന പ്രോഗ്രാമുകൾക്ക് ഗഫൂർ പൊന്നാട് ,ഗഫൂർ ചളിക്കോട്, ആബിദ്, സലാം. ഇഖ്ബാൽ ,റഫീക്ക് എന്നിവർ നേത്രത്വം നൽകി.

രാത്രി 8 മണിക്ക് നടന്ന സമാപന സമ്മേളനം ഐ സി എഫ് ബലദ് സെക്ടർ ചയർമാൻ സലീം ഫാളിലി ഉദ്ഘാടനം ചെയ്തു. മിഡിൽ ഈസ്റ്റ് എക്‌നിക്കുട്ടീവ് സുജീർ പുത്തൻപള്ളി, ഐ സി എഫ് പ്രതിനിധി ഷക്കീർ എന്നിവർ ആശംസ അർപ്പിച്ചു. 200 പോയിന്റ് നേടി ബാബ് മക്ക യൂണിറ്റ് ഒന്നാം സ്ഥാനവും, 120 പോയിന്റ് നേടി അമ്മാരിയ്യ യൂണിറ്റ് രണ്ടും , 80 പോയിന്റ് നേടി കന്തറ യൂണിറ്റ് മുന്നും സ്ഥാനങ്ങൾ നേടി. മത്സരാർഥികൾക്കുള്ള സമ്മാനങ്ങളും ട്രോഫികളും സയ്യിദ് ശിഹാബ് തങ്ങൾ, അലി ബുഖാരി, ഷാഹ്ജഹാൻ, മൻസൂർ ചുണ്ടമ്പറ്റ , ഫഹദ് നിസാമി, സുജീർ പുത്തൻ പള്ളി ,നാസിംപാലക്കൽ റാഷിദ് മാട്ടൂൽ, ഗഫൂർ പൊന്നാട് തുടങ്ങിയവർ വിതരണം ചെയ്ത സംഗമത്തിൽ സെക്റ്റർ ജനറൽ കൺവീനർ സലാം പൊന്നാട് സ്വാഗതവും കലാലയം കൺവീനർ സലാം വെള്ളി മാട് നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP