Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിലയ്ക്കാത്ത മണിനാദം ശ്രദ്ധേയമായി: റിയാദ് ടാക്കിസ് കലാഭവൻ മണി അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു

നിലയ്ക്കാത്ത മണിനാദം ശ്രദ്ധേയമായി: റിയാദ് ടാക്കിസ് കലാഭവൻ മണി അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു

റിയാദ്:തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സാധാരണക്കാരിൽ സാധാരണക്കാരനായ ഓട്ടോക്കാരനായും മിമിക്രിക്കാരനായും നാടൻപാട്ടുകാരനായും സിനിമാതാരമായും അതിലുപരി പാവങ്ങളുടെ അത്താണിയായും നമ്മളെയെല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒടുവിൽ കരയിപ്പിക്കുകയും ചെയ്ത പ്രിയ കലാകാരന്റെ ഒന്നാം ചരമദിനാചരണത്തിന്റെ ഭാഗമായി കലാഭവൻ മണി പാടി അഭിനയിച്ച നാടൻ പാട്ടുകളും, സിനിമ ഗാനങ്ങളും കോർത്തിണക്കി കൊണ്ട് റിയാദ് ടാക്കീസ് നടത്തിയ 'നിലയ്ക്കാത്ത മണിനാദം' ശ്രദ്ധേയമായി.

ഒരു മിന്നാമിനുങ്ങ് പോലെ മിന്നി മറിഞ്ഞ അതുല്യ കലാകാരന് റിയാദിലെ പ്രമുഖ സ്വതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് റിയാദിലെ സാംസ്‌കാരിക സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ വൈസ് പ്രസിഡന്റ് സലാം പെരുമ്പാവൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം റിയാദിലെ പ്രശസ്ത കലാകാരനും ,കലാഭവൻ മണിയുടെ നാട്ടുകാരനും സുഹൃത്തുമായ സി. വി കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു, എൻ. ആർ. കെ .കൺവീനർ.ബാലചന്ദ്രൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. നിസാം വെമ്പായം മണിയുടെ ജീവിത വഴി വിശദമായി അവതരിപ്പിച്ചു.

ജനം ടി വി റിയാദ് ബ്യുറോ ചീഫ് ബഷീർ പാങ്ങോട് സാമുഹിക പ്രവർത്തകൻ മുജീബ് കായം കുളം, ബിജുകുമാർ അടൂർ, ഷാജഹാൻ മുനീറ റസ്റ്റോറന്റ്, ഫൈസൽ കൊണ്ടോട്ടി, റിയാദ് ടാക്കിസ് മുൻ പ്രസിഡന്റുമാരായ അലി ആലുവ , നൗഷാദ് അബ്ദുൽ അസിസ്, എന്നിവർ അനുസ്മരണ ചടങ്ങിൽ സംസാരിച്ചു. നന്ദൻ പൊയ്യാറ, വിജയൻ നെയ്യാറ്റിൻകര, ജോൺസൺ മാർക്കോസ്, രാജൻ കാരിച്ചാൽ തുടങ്ങിയവർ പുഷ്പാർച്ചനയും നടത്തി യോഗത്തിൽ സെക്രട്ടറി നൗഷാദ് ആലുവ സ്വാഗതവും, ഷാൻ പെരുമ്പാവൂർ നന്ദിയും പറഞ്ഞു. മണി അഭിനയിച്ച രംഗങ്ങൾ കൊണ്ടോരുക്കിയ വീഡിയോ എല്ലാവരുടെയും കണ്ണ് ഈറനണിയിച്ചു.അത് അത്രത്തോളം ഹൃദയസ്പർശിയായിരുന്നു.

തുടർന്ന് അദ്ദേഹം പാടി അഭിനയിച്ച നാടൻ പാട്ടുകളും, സിനിമ ഗാനങ്ങളും കോർത്തിണക്കി റിയാദിലെ പ്രമുഖ ഗായകർ പങ്കെടുത്ത ഗാനാഞ്ജലിയും നടന്നു. തങ്കച്ചൻ വർഗീസ്, സുരേഷ് കുമാർ, ശങ്കർ കേശവ്, ജലീൽ കൊച്ചിൻ, ഫാസിൽ ഹാഷിം, മജു അഞ്ചൽ, ഷാൻ പെരുമ്പാവൂർ, ഷെഫീഖ് വാഴക്കാട്, നജാദ്, ഷൈൻഷാ, ഹരിമോൻ, ഗിരിദാസ്ഭാസ്‌കരൻ, ഹാഷിം കാഞ്ഞിരോട്, സോജി, പാർവതി സന്ദീപ്, ശ്രീരാജ്, ഷഫീക് വാഴക്കാടൻ, നജാദ്, ആരിഫ്, പീറ്റർ, സാജിത് ഖാൻ, സിജോ മാവേലിക്കര, ഷാനു ഷനാദ്, സലാം പെരുമ്പാവൂർ, അലി ആലുവ, നൗഷാദ് അസ്സിസ്സ്, നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, വികാസ് എന്നിവർ പ്രിയ കലാകാരന് അർച്ചനയായി ഗാനങ്ങൾ ആലപിച്ചു. മണിയെ കുറിച്ച് സംസാരിക്കാനും രണ്ടുവരി പാടാനുമായി അദ്ദേഹത്തെ നെഞ്ചിലേറ്റുന്ന കുറേപേർ എത്തിയിരുന്നു.

യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും മണിയുടെ ഗാനങ്ങൾ ആലപിക്കാൻ അവസരം നൽകിയിരുന്നു. മലാസ് ഭാരത് റെസ്റ്റോറെന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികൾക്ക് കോഡിനേറ്റർ ഷൈജു പച്ച, അനിൽകുമാർ തമ്പുരു, നവാസ് ഒപ്പീസ്, സുനിൽ ബാബു എടവണ്ണ, സിജോ മാവേലിക്കര, സാജിത് ഖാൻ, അരുൺ പൂവാർ, രാജീവ് മാരൂർ, നൗഷാദ് പള്ളത്, നബീൽ ഷാ മഞ്ചേരി, മഹേന്ദ്രൻ, അൻവർ സാദിക്ക്, രാജേഷ് രാജ്, എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP